Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

40 വയസ് എന്നത് സ്‌പോര്‍ട്‌സില്‍ വലിയ നമ്പര്‍; അത് തനിക്കും ദ്രാവിഡിനും സംഭവിച്ചു; ഇപ്പോള്‍ രോഹിത്തിനും; ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായി പ്രകടനം നടത്തുന്നവരുടെ കാര്യത്തില്‍ സമാനമായ തീരുമാനങ്ങളും ഉണ്ടാകും’

ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തനിന്നു നീക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു.

‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.

Signature-ad

ഗില്ലിനെ ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിച്ച നടപടിയെയും ഗാംലുലി അനുകൂലിച്ചു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഗില്‍ മികച്ച കളി പുറത്തെടുത്തു. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുത്തു. 754 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ നാലു സെഞ്ചുറികളുമുണ്ട്. സുനില്‍ ഗവാസ്‌കറിനെയും ഗ്രഹാം ഗൂച്ചിനെയും ഗില്‍ മറികടന്നു. ഗില്ലിനെ പ്രോത്സാഹിപ്പിക്കുന്നത് മോശം തീരുമാനമല്ല. ഇതൊരു മര്യാദയുള്ള തീരുമാനമാണെന്നാണു കരുതുന്നതെന്നും ഗാംഗുലി പറയുന്നു.

‘ഇത്ര ചെറുപ്പത്തില്‍ ഈ പദവി വേണമായിരുന്നോ എന്നാതാണ് മറ്റൊരു ചോദ്യം. പക്ഷേ, അദ്ദേഹത്തിന്റെ പ്രകടനം ‘എക്‌സ്ട്രാ ഓര്‍ഡിനറി’ ആണ്. ആ സാഹചര്യത്തില്‍ ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായ തീരുമാനങ്ങളും സംഭവിക്കും. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ രോഹിത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും കളിക്കാന്‍ കഴിയും. ടെന്നീസില്‍ റോജര്‍ ഫെഡററും നദാലും മറഡോണയും ഒരു ദിവസം കളി നിര്‍ത്തി. രോഹിത്തിന്റെ സംഭാവനകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാവിയെന്നതു ഗില്ലിനു വിട്ടുകൊടുക്കുന്നതാണ് മികച്ച തീരുമാനം’- ഗാംഗുലി പറഞ്ഞ് അവസാനിപ്പിക്കുന്നു.

Former India captain and ex-BCCI president Sourav Ganguly has defended the decision to relieve Rohit Sharma of his ODI captaincy, insisting it was not a sacking but a natural progression in a player’s career. Ganguly drew parallels to his own career and that of Rahul Dravid, both of whom faced similar transitions as they approached the twilight of their playing days.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: