Sports

  • ദിഗ്‍വേഷിന് ഇനി നോട്ട്ബുക്കും തുറന്നുവച്ച് കരയ്ക്കിരിക്കാം, അടുത്ത കളിയിൽനിന്ന് വിലക്ക്, മാച്ച് ഫീയുടെ 50% പിഴ

    ലക്നൗ: പലതവണ വാണിങ്ങ് നൽകി പക്ഷെ കേട്ടില്ല, ഒടുവിൽ നടപടി. വിവാദ ആഘോഷ പ്രകടനങ്ങളുടെ പേരിൽ പല തവണ പിഴ ശിക്ഷ ലഭിച്ചിട്ടും അതേ തെറ്റുതന്നെ ആവർത്തിച്ച ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്‍വേഷ് രതിക്കെതിരെ നടപടി. തിങ്കളാഴ്ച നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സൺറൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമയുമായി തർക്കിച്ചാണ് ദിഗ്‍വേഷ് വീണ്ടും പണി ഇരന്നുവാങ്ങിയത്. മത്സരത്തിന്റെ എട്ടാം ഓവറിൽ 20 പന്തിൽ 59 റൺസെടുത്ത അഭിഷേക് ശർമയെ ദിഗ്‍വേഷ് പുറത്താക്കി. ഷാർദൂൽ ഠാക്കൂറിന്റെ ക്യാച്ചിലായിരുന്നു അഭിഷേക് പുറത്തായത്. വിക്കറ്റു വീഴ്ത്തിയതിനു പിന്നാലെ അഭിഷേകിനെതിരെ തന്റെ ‘നോട്ട് ബുക്ക്’ ആഘോഷവുമായി ദിഗ്‍വേഷ് എത്തി. എന്നാൽ ഇതു രസിക്കാതിരുന്ന അഭിഷേക് രതിയെ ചോദ്യം ചെയ്തു. തുടർന്നു രണ്ടു താരങ്ങളും തമ്മിൽ വാക്കേറ്റമായി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. സംഭവത്തിനു പിന്നാലെ ലക്നൗ സ്പിന്നർക്കെതിരെ ശക്തമായ നടപടിയുമായി ഐപിഎൽ സംഘാടകർ രംഗത്തെത്തുകയായിരുന്നു. മാച്ച് ഫീയുടെ 50 ശതമാനം…

    Read More »
  • യുദ്ധം നടക്കുമ്പോള്‍ മാതാപിതാക്കള്‍ പാക് അധീന കശ്മീരില്‍; എന്തു ചെയ്യണമെന്ന് അറിയാതെ ഭ്രാന്തു പിടിച്ചു; പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടിയുണ്ടായില്ല; അവര്‍ വീട്ടിലെത്തിയത് ഭാഗ്യംകൊണ്ട്: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ക്രിക്കറ്റ് താരം മൊയീന്‍ അലി

    ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് മാതാപിതാക്കള്‍ പാക് അധിനിവേശ കശ്മീരിലാണെന്നു വെളിപ്പെടുത്തി മുന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടറും കൊല്‍ക്കത്ത ടീമംഗവുമായ മൊയീന്‍ അലി. ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷനുകള്‍ നടത്തുമ്പോഴായിരുന്നു മാതാപിതാക്കള്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അങ്ങേയറ്റം ഭ്രാന്തമായ അവസ്ഥയിലായിരുന്നു അപ്പോഴെന്നും അലി പറഞ്ഞു. ‘എന്റെ മാതാപിതാക്കള്‍ ആ സമയത്ത് കശ്മീരിലായിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരുമണിക്കൂര്‍ മാത്രം ദൂരത്തില്‍. അതിനാല്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. എന്നാല്‍, അന്നൊരു വിമാനം ചാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. അവര്‍ക്കു പുറത്തുകടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷേ, അന്നുണ്ടായ ആശങ്കകള്‍ക്ക് അതിരില്ലായിരുന്നെന്നും’ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. ‘ഭ്രാന്ത് പിടിച്ച സമയമായിരുന്നു. യുദ്ധം ശരിക്കും ആരംഭിക്കുന്നതിനു മുമ്പ് കശ്മീരില്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം വഷളായി. പെട്ടെന്നു യുദ്ധത്തിന്റെ നടുവിലായതുപോലെ തോന്നി. എന്നാല്‍, മിസൈല്‍ പതിക്കുന്ന ശബ്ദങ്ങളൊന്നും കേട്ടില്ല. പെട്ടെന്നു രാജ്യത്തുനിന്നു പുറത്തു കടക്കാനും വീട്ടില്‍ സുഖമായി തിരിച്ചെത്തിയെന്നും ആളുകളെ അറിയിക്കാന്‍ കഴിഞ്ഞു’- അദ്ദേഹം പറഞ്ഞു. യുദ്ധത്തെക്കുറിച്ചു…

    Read More »
  • ഇനി ഇന്ത്യന്‍ ടി20 ടീമില്‍ കളിക്കാമെന്നു പ്രതീക്ഷിക്കേണ്ട; സഞ്ജുവിനെതിരേ തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്; ‘സഞ്ജു ഇന്ത്യന്‍ ടീമില്‍നിന്ന് പൂര്‍ണമായും പുറത്തായി; ഓപ്പണിംഗ് റോളിലേക്ക് കടുത്ത മത്സരം; രാഹുല്‍ വിക്കറ്റ് കീപ്പറാകും’

    ബംഗളുരു: പരിക്കും ടീമിലെ പടലപ്പിണക്കങ്ങളുംം കാരണം രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെപോയ സഞ്ജു സാംസണു മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും മുഖ്യ സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്. ഇന്ത്യന്‍ ടി20 ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചീക്കി ചീക്കായെന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ പ്രതികരണം. ഈ സീസണില്‍ എട്ടു മല്‍സരങ്ങളാണു സഞ്ജു കളിച്ചത്. പരിക്കു കാരണം അഞ്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നു. 141.86 സ്ട്രൈക്ക് റേറ്റില്‍ 244 റണ്‍സാണ് നേടാനായത്. ഒരു 50 മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 66 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള അവസാന മല്‍സരത്തെക്കുറിച്ച് മകനും മുന്‍ ക്രിക്കറ്ററുമയ അനിരുദ്ധയുമായി നടത്തിയ വിശകലനത്തില്‍ അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയില്‍ രണ്ടു സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശര്‍മ ഇന്ത്യന്‍ ടീമില്‍…

    Read More »
  • ചർച്ചകൾ അനാവശ്യം… മെസ്സി കേരളത്തിൽ വന്ന് ഫുട്ബോൾ കളിക്കുമെന്ന് വി.അബ്ദു റഹ്മാൻ, കാര്യവട്ടം സ്റ്റേ‍ഡിയം ഫുട്ബോൾ മത്സരത്തിന് വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ

    കോട്ടയം: കേരളത്തിൽ കളിക്കാൻ ലയണൽ മെസി എത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദു റഹ്മാൻ. ‘‘സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും അനാവശ്യ ചർച്ചയാണ് നടക്കുന്നത്. മെസിയെ പോലെ ഒരു ഇതിഹാസ താരം എത്തുന്നതു നമുക്ക് അഭിമാനമാണ്. മെസി വരുമ്പോൾ കളിക്കാൻ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഇതിനു സൗകര്യമുണ്ട്.’’– മന്ത്രി പറഞ്ഞു. ‘‘എൺപതിനായിരത്തോളം പേർക്ക് ഇരിക്കാവുന്നതാണ് തിരുവനന്തപുരത്തെ സ്റ്റേഡിയം. അത് ക്രിക്കറ്റ് സ്റ്റേഡിയം എന്നതു പരിമിതിയല്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് തന്നെ മെസി വരും.’’ ഒക്ടോബർ അല്ലെങ്കിൽ നവംബർ എന്നും മന്ത്രി പറഞ്ഞു. അതേസമയം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേ‍ഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. സ്റ്റേഡിയത്തിലെ പിച്ചും ഗ്രൗണ്ടും ഫുട്ബോൾ മത്സരങ്ങൾക്കായി മാറ്റം വരുത്തിയാൽ വന്‍ നഷ്ടമായിരിക്കും കെസിഎയ്ക്ക് ഉണ്ടാകുക. കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കെസിഎയ്ക്കാണ്.

    Read More »
  • മറ്റു ടൂര്‍ണമെന്റുകള്‍ പ്രഖ്യാപിച്ച് അര്‍ജന്റീന; ചൈനയിലും ഖത്തറിലും അംഗോളയിലും മത്സരങ്ങള്‍; ഇതിനിടയില്‍ എങ്ങനെ കേരളത്തില്‍ എത്തും? പ്രതികരിക്കാതെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രിയും

    ന്യൂഡല്‍ഹി: അര്‍ജന്റീനന്‍ ടീമും മെസിയും കേരളത്തില്‍ കളിക്കുമെന്നു കായിക മന്ത്രി ആവര്‍ത്തിക്കുമ്പോഴും കേരളത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ അടയുന്നു. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോളയിലും ഖത്തറിലുമായിരിക്കും ടീം കളിക്കുകയെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നാണ് വിവരം. അപ്പോഴും മെസിവരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി. 2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രഖ്യാപനം. ഒന്നര മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധകളുടെ സന്ദര്‍ശനം ഇതുവരെ ഉണ്ടായില്ല. ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. അപ്പോഴും മന്ത്രി പല തവണ പല സ്ഥലങ്ങളില്‍ ഒക്ടോബറില്‍ മെസിയെത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ആദ്യത്തെ സ്‌പോണ്‍സര്‍ മാറി. പുതിയ സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് വന്നു. അങ്ങനെയിരിക്കെയാണ് അര്‍ജന്റീനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ ടിവൈസി സ്‌പോര്‍ട്‌സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുലിന്റെ എക്‌സ് പോസ്റ്റ് വരുന്നത്. Confirmado: Argentina va a jugar…

    Read More »
  • വരുമോ ബലൂച് ക്രിക്കറ്റ് ടീം? സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയും ബലൂചിസ്താന്‍ ടീമും തമ്മിലുള്ള സൗഹൃദ മത്സരം പ്രഖ്യാപിച്ച് മിര്‍യാര്‍ ബലൂച്; ഗ്വാദറിലോ ഡല്‍ഹിയിലോ മത്സരം; ഷഹീന്‍ അഫ്രിദിയും സല്‍മാന്‍ ആഘയും ആര്‍ക്കൊപ്പം?

    ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ സ്വതന്ത്രമായെന്നും 80 ശതമാനം സ്ഥലത്ത് സൈന്യത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന്റെ ക്രിക്കറ്റ് ടീമും പിളര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. പാകിസ്താനല്ല ബലൂചിസ്താനെന്നും ജനങ്ങള്‍ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ഇനി ലോകം നിശബ്ദത പാലിക്കരുതെന്നും ബലൂച് നേതാവ് മിര്‍യാര്‍ ബലൂച് പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ ക്രിക്കറ്റ് ടീമിന്റെ ചര്‍ച്ചകളും ആരംഭിച്ചത്. ബലൂച് കേന്ദ്രമാക്കി ബലൂചിസ്താന്‍ ക്രിക്കറ്റ് ക്ലബ് നേരത്തെയുണ്ട്. പുതിയ രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാട് ടീമിലെ പ്രമുഖര്‍ ബലൂച് ടീമിലേക്കു മാറുമെന്നാണാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖരുടെ നിരീക്ഷണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബലൂച് നേതാവും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഭാരതവും ബലൂചിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം ഡല്‍ഹിയിലോ ഗ്വാദറിലോ നടക്കുമെന്നാണു മിര്‍യാര്‍ ബലൂചിന്റെ പ്രഖ്യാപനം. ബലൂചിസ്താനിലെ ഗ്വാദര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെയടക്കം നിയന്ത്രണം വിമതര്‍ നേരത്തേതന്നെ ഏറ്റെടുത്തിരുന്നു. Very soon, there will a friendly match between #Balochistan and…

    Read More »
  • ആ സുഹൃത് ബന്ധം വേരറ്റുപോയി, ഇനി അർഷാദ് നദീമും ഞാനും തമ്മിൽ അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രം- നീരജ് ചോപ്ര

    ദോഹ: ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമും നീരജ് ചോപ്രയും തമ്മിലുള്ള സൗഹൃദം ഏറെ ലോക ശ്രദ്ധയാകർഷിക്കപ്പെട്ട ഒന്നായിരുന്നു. മാത്രമല്ല അർഷാദ് നദീമിനെ ഇന്ത്യയിലേക്കു മത്സരത്തിനു ക്ഷണിച്ചതിന്റെ പേരിൽ നീരജിനും കുടുംബത്തിനും നേരേ മുൻപ് സൈബർ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സൗഹൃദത്തിനു വിള്ളൽ വീണുപോയെന്നു നീരജ് ചോപ്ര പറയുന്നു.‌‌ നീരജ് ചോപ്രയും ലോകത്തെ മുൻനിര താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന ‘നീരജ് ചോപ്ര ക്ലാസിക്’ മീറ്റിൽ പങ്കെടുക്കാനാണ് ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമിനെ നീരജ് ചോപ്ര മുൻപ് നേരിട്ടു ക്ഷണിച്ചത്. രാജ്യാന്തര മത്സരത്തിരക്കിന്റെ കാരണം പറഞ്ഞ് അർഷാദ് അത് നിരസിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഈ ക്ഷണത്തിന്റെ പേരിൽ നീരജിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കുകയായിരുന്നു നീരജ് ചോപ്ര. ഇന്നു ദോഹയിൽ നടക്കുന്ന ഡയമണ്ട്…

    Read More »
  • ബാഗി ബ്ലൂവിലെ 14 വര്‍ഷങ്ങള്‍; നന്ദി പ്രിയപ്പെട്ട കോലി; മാസ്മരികമായൊരു ക്രിക്കറ്റ് കാലത്തിന്; ചെറു പുഞ്ചിരിയില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് കാലം ഓര്‍ക്കാനാകില്ലെന്ന് വികാര നിര്‍ഭരമായ കുറിപ്പ്; അച്ഛന്റെ മരണക്കിടക്കയില്‍ തുടങ്ങിയ കഠനാധ്വാനം; മടങ്ങുന്നത് സുവര്‍ണ നേട്ടത്തിനരികെ

    ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ‘ബാഗി ബ്ലൂ’ ധരിച്ച് കളിച്ച 14 വര്‍ഷങ്ങള്‍. ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അഞ്ചു ദിവസത്തെ ഫോര്‍മാറ്റ് ഇടയ്ക്കിടെ പരീക്ഷിച്ചു. അതിലേറെ മികവിലേക്ക് ഉയറത്തി. ജീവതത്തില്‍ ഉടനീളം ഉപകരിച്ച പാഠങ്ങളായിരുന്നു ടെസ്റ്റ് എന്നെ പഠിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനം, സമര്‍പ്പണം, മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്തതും എന്നാല്‍ എന്നില്‍ എന്നന്നേക്കുമായി നിറഞ്ഞു നില്‍ക്കുന്നതുമായ ചെറിയ നിമിഷങ്ങള്‍’. ‘എനിക്ക് സാധ്യമായതൊക്കെയും ക്രിക്കറ്റിന് നല്‍കുകയും ഞാന്‍ പ്രതീക്ഷിച്ചതിലേറെ തിരിച്ചു നല്‍കുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടചൊല്ലുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, ഇതാണ് ഉചിതമായ സമയമെന്ന് ഞാന്‍ കരുതുന്നു. ക്രിക്കറ്റ് ഫീല്‍ഡ് പങ്കിട്ട സഹതാരങ്ങളേയും എന്റെ വഴി അനായാസമാക്കിയ ഓരോരുത്തരെയും നന്മ കാംഷിച്ച സകലരെയും നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ വിട വാങ്ങുന്നു; ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ സ്മരിക്കാന്‍ എനിക്കാവില്ല..നന്ദി..!” ടെസ്റ്റ് ക്രിക്കറ്റിനു വിടചൊല്ലി വിരാട് കോലിയെന്ന വണ്ടര്‍മാന്‍ ബാക്കിയാക്കുന്നതു ചിരകാല അഭിലാംകൂടിയാണ്. എന്നാല്‍, അതും വിട്ടുകളായന്‍ കോലിക്കു…

    Read More »
  • ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും; ആറുവേദികള്‍; ഫൈനല്‍ ജൂണ്‍ മൂന്നിന്; പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീട്; ചെന്നൈ, ഹൈദരാബാദ് സ്‌റ്റേഡിയങ്ങള്‍ ഒഴിവാക്കി; ഷെഡ്യൂള്‍ ഇങ്ങനെ

    ബംഗളുരു: ഇന്ത്യ പാക് യുദ്ധത്തെത്തുടര്‍ന്നു മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. ആറുവേദികളിലാകും മത്സരം ജൂണ്‍ മൂന്നിനു ഫൈനല്‍ മത്സരങ്ങളും നടക്കും. ബംഗളുരു, ജെയ്പുര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണു വേദികള്‍. പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീടു തീരുമാനിക്കും. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബിസിസിഐ മത്സരങ്ങള്‍ നിര്‍ത്തിയത്. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്. ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ധരംശാലയില്‍ നടന്നത്. പ്ലേഓഫ് റൗണ്ടിന് മുന്‍പ് 13 ലീഗ് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. പുതിയ പട്ടികയനുസരിച്ചു പഞ്ചാബ് ഡല്‍ഹിയുമായി മേയ് 24ന് ഏറ്റുമുട്ടും. മേയ് ഏഴിനു ധര്‍മശാലയില്‍ സുരക്ഷാ കാരണങ്ങളാല്‍ കളി നിര്‍ത്തിയതോടെയാണു പഞ്ചാബ്-ഡല്‍ഹി…

    Read More »
  • ഐപിഎല്‍ മത്സരങ്ങള്‍ മേയ് 16 മുതലെന്നു റിപ്പോര്‍ട്ട്; കളികളെല്ലാം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍; ടീമുകളോടു ഹോം ഗ്രൗണ്ടില്‍ എത്താന്‍ നിര്‍ദേശം; വിദേശ താരങ്ങള്‍ മടങ്ങിയത് പ്രതിസന്ധി

    ബംഗളുരു: ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മല്‍സരങ്ങള്‍ മേയ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വേദികളിലായി നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലായി മേയ് 30 വരെ നീളുന്ന രീതിയിലാകും ഐപിഎലിന്റെ പുതിയ ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ടീമുകളോടും ചൊവ്വാഴ്ചയോടെ ഹോം ഗ്രൗണ്ടുകളില്‍ എത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മല്‍സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ മിക്ക ടീമിലെയും വിദേശ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. വിദേശകളിക്കാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കി. 12 ലീഗ് മല്‍സരങ്ങളും നാല് പ്ലേ ഓഫ് മല്‍സരങ്ങളുമാണ് ഐപിഎലില്‍ ബാക്കിയുള്ളത്. പ്ലേ ഓഫുകള്‍ക്കും ഫൈനലിനും കുറഞ്ഞത് ആറ് ദിവസമെങ്കിലും ആവശ്യമുള്ളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍…

    Read More »
Back to top button
error: