Sports

  • കോച്ചാകാന്‍ തയാര്‍; അഭിമുഖത്തില്‍ ആഗ്രഹം തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി; ടെസ്റ്റില്‍ പാളിയാല്‍ ഗംഭീര്‍ തെറിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍; രണ്ടു പരമ്പരകള്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കണം; കാത്തിരുന്നു കാണാമെന്നും ഗാംഗുലി

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചെന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ഗൗതം ഗംഭീറിനു ഭീഷണിയായി സൗരവ് ഗാംഗുലി. കോച്ചാകാന്‍ തയാറെന്നു തുറന്നു പറഞ്ഞതോടെ ഭാവിയില്‍ ഇന്ത്യന്‍ ടീമിനുണ്ടാകുന്ന പാളിച്ചകള്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന് ഐസിസി ചാമ്പ്യനസ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. പരിചയസമ്പന്നരില്ലാതെ, വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇപ്പോള്‍ ഇന്ത്യ തരക്കേടില്ലാത്ത പ്രകടനമാണു പുറത്തെടുക്കുന്നത്. എന്നാല്‍, ടെസ്റ്റിലെ റെക്കോഡ് അത്ര മികച്ചതല്ല. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോറ്റു. വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ യോഗ്യതയും നഷ്ടമായി. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കോച്ചെന്ന നിലയില്‍ ഗംഭീറിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഇതിനിടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനു വെല്ലുവിളിയുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി…

    Read More »
  • എന്തൊരു കഷ്ടം! ആദ്യ കളിയില്‍തന്നെ പിഴവ്; മാച്ച് റഫറി കനിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ നായകന് പിഴ അടയ്‌ക്കേണ്ടിവരും; പണിയായത് ഡ്രസ് കോഡ് ലംഘനം

    ലീഡ്സ്: ഇന്ത്യന്‍ ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര തുടക്കമാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറിയോടെയാണ് നായകനായുള്ള അരങ്ങേറ്റം അദ്ദേഹം ആഘോഷിച്ചത്. ഒന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ പുറത്താവാതെ 127 റണ്‍സുമായി ഗില്‍ ക്രീസിലുണ്ട്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്സോടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും താരം കുറിക്കുകയും ചെയ്തു. ആഹ്ലാദിക്കാന്‍ ഒരുപാടുണ്ടെങ്കിലും ഗില്‍ ‘ചെറിയൊരു’ വലിയ നിയമലംഘനം ആദ്യദിനം നടത്തിയെന്നാണു കണ്ടെത്തല്‍. ആദ്യ മത്സരമായതിനാല്‍ ഐസിസി നിയമങ്ങളിലെ അറിവില്ലായ്മയാകും ഇത്തരത്തില്‍ ഡ്രസ് കോഡില്‍ വന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ലീഡ്സ് ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ്പ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ധരിച്ചത് കറുത്ത നിറമുള്ള സോക്സുകളായിരുന്നു. താരം ക്രീസിലെത്തി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഇതു സൂം ചെയ്തു കാണിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പരമ്പരാഗതമായ വെള്ള സോക്സുകള്‍…

    Read More »
  • പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

    ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp — BCCI (@BCCI) June 20, 2025 ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.…

    Read More »
  • ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; നായകനായി ഗില്ലിന്റെ അരങ്ങേറ്റം; വിരാടും രോഹിത്തുമില്ലാത്ത ആദ്യ പരമ്പര; 50 ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രം ടീമില്‍

    ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ‌ടീമിലെ തലമുറ മാറ്റത്തിന് ഇന്ന് തുടക്കം.  ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വൈകിട്ട് മൂന്നരയ്ക്ക് ലീഡ്സില്‍ തുടങ്ങും. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. നായകനായി ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. 50ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമിലുള്ളു. കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും. ബാറ്റിങ്ങില്‍ രാഹുലും ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും ആണ് പരിചയ സമ്പത്തില്‍ മുന്നില്‍. കോലി ഇറങ്ങിയിരുന്ന നാലാം നമ്പറിലാകും ഗില്ലിറങ്ങുക. കരുണ്‍ നായരോ സായ് സുദര്‍ശനോ ഇറങ്ങും. കോലിയുടെയും രോഹിത്തിന്റെയും അനുഭസമ്പത്ത് ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. പരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിനും ഈ പരമ്പര വെല്ലുവിളിയാണ്. പേസര്‍മാര്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ജസ്പ്രീത് ബുംറതന്നെ ഇന്ത്യയുടെ ആശ്രയം. ഒപ്പം സിറാജോ പ്രസിദ്ധ് കൃഷ്ണയോ ബോളിങ് ഓപ്പണ്‍ചെയ്യാനെത്തും. മറുവശത്ത് കോച്ച് ബ്രണ്ടന്‍…

    Read More »
  • തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും

    കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചെത്തുമോ? ബിസിസിഐയുമായുള്ള കേസിന്റെ വിജയത്തിനു പിന്നാലെ അനധികൃതമായാണ് ടീമിനെ പുറത്താക്കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ഇത്തരമൊരു സൂചനകള്‍ ഉയരുന്നത്. ഒറ്റ സീസണ്‍ കളിച്ചശേഷം ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് ബോംബെ ഹൈക്കോടതി നഷ്ടപരിഹാരവിധി പുറപ്പെടുവിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരള ബ്രെന്‍ഡന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, വി.വി.എസ്.ലക്ഷ്മണ്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോജ്, എസ്. ശ്രീശാന്ത്, ആര്‍.പി. സിങ്, വിനയ് കുമാര്‍, കേദാര്‍ ജാദവ്, ഒവൈസ് ഷാ എന്നിങ്ങനെ തരക്കേടില്ലാത്ത താരനിരയാണ് കേരളത്തിനു വേണ്ടി ഇറങ്ങിയത്. നായകന്‍ മഹേല ജയവര്‍ധനെ 2011 സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച ടീം ആറുകളില്‍ ജയിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന ഒട്ടേറെ…

    Read More »
  • ബിസിസിഐക്കു കനത്ത തിരിച്ചടി; കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നല്‍കണം

    മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പിൽ പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചാഗ്ല പറഞ്ഞു. 2011 ഐപിഎൽ നാലാം സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളിച്ചത്. ഫ്രാഞ്ചൈസി ഫീസ് നൽകാതെ ബിസിസിഐയുമായുള്ള കരാർ ലംഘിച്ചു എന്നാരോപിച്ചാണ് ടീമിനെ പുറത്താക്കിയത്. പിന്നീട് തുക നൽകാൻ ശ്രമിച്ചെങ്കിലും ടീം ഉടമകളെ ബിസിസിഐ മടക്കി. തുടർന്ന് കരാർ ലംഘിച്ചിട്ടില്ലെന്നും ടൂർണമെന്റിൽനിന്ന് പുറത്താക്കിയത് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നുമുള്ള പരാതിയുമായി ടീം ഉടമകൾ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 2015ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ സി ലഹോതി കൊച്ചി…

    Read More »
  • അരുണാചല്‍ സുന്ദരിക്ക് ചരിത്ര നേട്ടം; ഏഷ്യന്‍ ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടമെഡല്‍

    അരുണാചല്‍ പ്രദേശില്‍നിന്നുള്ള ഹില്ലാങ് യാജിക്, 15-ാമത് ദക്ഷിണേഷ്യന്‍ ബോഡിബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്നത്. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു എക്‌സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും താരത്തെ പ്രശംസിച്ചു. യാജിക്കിന്റെ വിജയം വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ തലമുറയിലെ അത്ലറ്റുകള്‍ക്ക് ശാരീരിക കായികരംഗത്ത് മികവ് പുലര്‍ത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്ന അരുണാചലില്‍ നിന്നുള്ള ആദ്യ വനിതാ ബോഡിബില്‍ഡിങ് താരമാണ് ഹില്ലാങ് യാജിക്. ‘അവരുടെ വ്യക്തിഗത വിജയം മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതും ശ്രദ്ധേയമാണ്’- അരുണാചല്‍ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ (എബിഎ) പ്രസിഡന്റ് നബാം ട്യൂണ പ്രസ്താവനയില്‍ യാജിക്കിന്റെ നേട്ടത്തെ പ്രശംസിച്ചു. ഭൂട്ടാന്‍…

    Read More »
  • ദിസ് ടൈം ഫോര്‍ ആഫ്രിക്ക! ഒസീസ് വീണു; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്; 27 വര്‍ഷത്തിന് ഇടയിലെ ആദ്യ ഐസിസി കിരീടം; ജയം അഞ്ചു വിക്കറ്റിന്‌

    ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചാണ് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയത്. എയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി നിര്‍ണായകമായി. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. റബാദ രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകള്‍ നേടി. പേസ് ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം, ഉജ്വല സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ അടിത്തറ. മാര്‍ക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു. 56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി…

    Read More »
  • സഞ്ജു കലിഫോര്‍ണിയയില്‍; ചെന്നൈ ടീമിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ മത്സരം അവിടെ; സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ തെളിവാക്കി ആരാധകര്‍; മലയാളി താരം അടുത്ത ഐപിഎല്‍ സീസണില്‍ മഞ്ഞക്കുപ്പായം അണിയുമെന്നും വാദം

    കൊച്ചി: രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിച്ച് അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയ്ക്കുവേണ്ടി കളിക്കുമെന്നതിന് കൂടുതല്‍ തെളിവുമായി ആരാധകര്‍. സഞ്ജു നിലവില്‍ അമേരിക്കയിലെ കലിഫോര്‍ണിയയിലാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം അവിടെയാണെന്നുമാണ് കണ്ടെത്തല്‍. സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകര്‍ തെളിവായി നിരത്തുന്നു. കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എത്തുന്നെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഞ്ജു പങ്കുവച്ചെന്നു സമൂഹമാധ്യമങ്ങളിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു വാദിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനു തെളിവായി അവര്‍ നിരത്തുന്നത്. ജൂണ്‍ 13ന് യുഎസിലെ വിവിധ നഗരങ്ങളിലായി ആരംഭിക്കുന്ന മേജര്‍ ക്രിക്കറ്റ് ലീഗുമായാണ് ആരാധകര്‍ ഇതിനെ ബന്ധിപ്പിക്കുന്നത്. Sanju Samson in California having a net session And guess what? TSK’s first match is in California These trade talks might actually be real #IPL #CSK #SanjuSamson pic.twitter.com/fCwxPAWLIo — SUMADHAN…

    Read More »
  • ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

    കൊച്ചി, ജൂൺ 12: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ശ്രീ. ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും. സൂപ്പർ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിടുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയൽ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 12 ദിവസത്തെ…

    Read More »
Back to top button
error: