Sports

ഏറ്റവും വേഗത്തില്‍ 250 വിജയങ്ങള്‍, പിന്നിലാക്കിയത് അലക്‌സ് ഫെര്‍ഗൂസനെയും ആഴ്‌സണ്‍ വെംഗറേയും ; നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ അതിവേഗത്തില്‍ 250 വിജയങ്ങള്‍ എന്ന നേട്ടം കൊയ്ത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഈ നേട്ടം കൊയ്യാന്‍ 349 മത്സരങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരേ 1-0 വിജയത്തേടെയാണ് ഗ്വാര്‍ഡിയോള ഈ നേട്ടത്തില്‍ എത്തിയത്.

ഈ നാഴികക്കല്ല് നേടിയ ഗ്വാര്‍ഡിയോള ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനേയും ആഴ്‌സണലിന്റെ ആഴ്‌സെന്‍ വെംഗറിനേ യുമാണ് പിന്നിലാക്കിയത്. ഇരുവര്‍ക്കും 250 ല്‍ എത്താന്‍ 400-ല്‍ അധികം മത്സരങ്ങള്‍ വേണ്ടി വന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയെയും ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കി നെയും അനേകം കപ്പടിപ്പിച്ച ശേഷം 2016 ലായിരുന്നു ഗ്വാര്‍ഡിയോള 2016 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റത്.

Signature-ad

ആദ്യ ലീഗില്‍ സിറ്റിയെ മൂന്നാമത് എത്തിച്ച സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ സിറ്റിയെ 100 പോയിന്റും നേടാന്‍ പ്രാപ്തമാക്കി കപ്പും അടിപ്പിച്ചു. തുടര്‍ന്ന് ഒമ്പത് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച പെപ്പ് ആറ് പ്രീമിയര്‍ലീഗ് കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. സിറ്റിക്കൊപ്പം ആറ് പ്രീമിയര്‍ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്എ കപ്പ്, നാല് ഇഎഫ്എല്‍ കിരീടങ്ങള്‍ മൂന്ന് കമ്യൂണിറ്റി ഷീല്‍ഡ്, യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയെല്ലാം പെപ്പിന്റെ കിരീടത്തിലെ പെന്‍തൂവലുകളാണ്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള പെപ്പ് സിറ്റിക്കൊപ്പാം 18 കിരീടങ്ങളിലാണ് പങ്കാളിയായത്. 12 പ്രീമിയര്‍ ലീഗ് കിരീടമുള്ള അലക്‌സ് ഫെര്‍ഗൂസനെ മറികടക്കുമോ എന്നാണ് അറിയേണ്ടത്. തന്റെ നേട്ടം വിഖ്യാത പരിശീലകരായ സര്‍ അലക്‌സ് ഫെര്‍ഗൂസനെയും ആഴ്‌സെന്‍ വെംഗറെയും അത്താഴത്തിന് ക്ഷണിച്ചാണ്് പെപ് ഗ്വാര്‍ഡിയോള ആഘോഷിച്ചത്.

Back to top button
error: