Sports

 • ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

  മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. ‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു. 12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. 1999ല്‍ തന്റെ 16-ാം വയസില്‍…

  Read More »
 • ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

  മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു. നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇത്തരത്തില്‍ സ്ഥിരികീരണമൊന്നും വന്നിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമുമായി മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള പരിശീലകനായി ലക്ഷ്മണിനെ തീരുമാനിച്ചത്. ജൂണ്‍ 26, 28 തിയ്യതികളില്‍ ഡബ്ലിനിലാണ് മത്സരം. ജൂലൈ 1ന് ഇംഗ്ലണ്ടുമായി ഇന്ത്യക്ക് ടെസ്റ്റ് കളിക്കേണ്ടതുണ്ട്. ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറുമായി ചതുര്‍ദിനം പരിശീലന മത്സരം ജൂണ്‍ 24 മുതല്‍ 27 വരെയാണ്. ഇക്കാരണം കൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനായി തീരുമാനിക്കാന്‍ കാരണം. നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തില്‍ രാഹുല്‍ ദ്രാവിഡിനും സമാനമായി അവസരം നല്‍കിയിരുന്നു. അന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു ശാസ്ത്രി. അതോടൊപ്പം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിനെ പരിശീലകനാക്കുകയായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രാവിഡ് മുഖ്യപരിശീലകനാവുകയും ചെയ്തു. ദ്രാവിഡിന് പകരം…

  Read More »
 • അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ലും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നാ​യി ക​ളി​ക്കു​മെ​ന്ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി

  അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ലും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നാ​യി ക​ളി​ക്കു​മെ​ന്ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. അ​ടു​ത്ത സീ​സ​ണി​ൽ ഐ​പി​എ​ൽ രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​രാ​ധ​ക​രോ​ട് ത​നി​ക്ക് ന​ന്ദി​പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.   ചെ​ന്നൈ​യി​ൽ ക​ളി​ച്ച് ന​ന്ദി പ​റ​യാ​തെ​യി​രി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​യി​രി​ക്കും. ടീ​മെ​ന്ന നി​ല​യി​ലും വ്യ​ക്തി​യെ​ന്ന നി​ല​യി​ലും എ​നി​ക്ക് ഒ​രു​പാ​ട് സ്നേ​ഹ​വും വാ​ത്സ​ല്യ​വും ല​ഭി​ച്ചി​ട്ടു​ള്ള സ്ഥ​ല​മാ​ണ് മും​ബൈ. പ​ക്ഷേ സി​എ​സ്കെ ആ​രാ​ധ​ക​ർ​ക്ക് അ​ത​ത്ര സു​ഖ​ക​ര​മാ​യി​രി​ക്കി​ല്ല.   കൂ​ടാ​തെ, അ​ടു​ത്ത വ​ർ​ഷം ടീ​മു​ക​ൾ​ക്ക് വി​വി​ധ വേ​ദി​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഞ​ങ്ങ​ൾ ക​ളി​ക്കു​ന്ന വ്യ​ത്യ​സ്ത​വേ​ദി​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ന്ദി​പ​റ​യു​ന്ന​ത് പോ​ലെ​യാ​കും അ​ത്. തീ​ർ​ച്ച​യാ​യും അ​ടു​ത്ത വ​ർ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രാ​ൻ ഞാ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കും- ധോ​ണി പ​റ​ഞ്ഞു.   രാ​ജ​സ്ഥാ​നെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം ധോ​ണി​യു​ടെ ഐ​പി​എ​ൽ ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

  Read More »
 • ബോക്സിംഗില്‍ ചരിത്രനേട്ടം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍

  ഇസ്താംബൂള്‍: ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം നിഖാത് സരീന്‍. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍ സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്‍റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍. സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.

  Read More »
 • ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

  ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ണ്‍​സെ​ടു​ത്തു. നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യ​ത്. 47 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ ഹാ​ർ​ദി​ക് 62 റ​ണ്‍​സെ​ടു​ത്തു. വൃ​ദ്ധി​മാ​ൻ സാ​ഹ 31 റ​ണ്‍​സും ഡേ​വി​ഡ് മി​ല്ല​ർ 34 റ​ണ്‍​സു​മെ​ടു​ത്തു. ശു​ഭ്മാ​ൻ ഗി​ൽ (1), മാ​ത്യു വെ​യ്ഡ് (16), രാ​ഹു​ൽ തെ​വാ​ട്ടി​യ (2) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ റാ​ഷി​ദ് ഖാ​ൻ ആ​റ് പ​ന്തി​ൽ 19 റ​ണ്‍​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​നാ​യി ജോ​ഷ് ഹാ​സി​ൽ​വു​ഡ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

  Read More »
 • ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് എന്നിവരെ ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു

  വെ​റ്റ​റ​ൻ പേ​സ​ർ​മാ​രാ​യ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് എ​ന്നി​വ​രെ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു.   അ​വ​സാ​നം ന​ട​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ നി​ന്നും ഇ​രു​വ​രെ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു. മാ​ത്യൂ പോ​ട്ട്സ്, ഹാ​രി ബ്രൂ​ക്ക് എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ.   ജോ ​റൂ​ട്ട് നാ​യ​ക പ​ദ​വി ഒ​ഴി​ഞ്ഞ ശേ​ഷ​മു​ള്ള ആ​ദ്യ പ​ര​മ്പ​ര​യ്ക്കാ​ണ് ഇം​ഗ്ല​ണ്ട് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സാ​ണ് റൂ​ട്ടി​ന്‍റെ പി​ൻ​ഗാ​മി. ജോ​ണി ബെ​യി​ർ​സ്റ്റോ, ബെ​ൻ ഫോ​ക്സ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ വി​ക്ക​റ്റ് കീ​പ്പ​ർ​മാ​ർ.   പ​രി​ക്ക് മൂ​ലം ഒ​ലി റോ​ബി​ൻ​സ​ണ്‍, മാ​ത്യു ഫി​ഷ​ർ, മാ​ർ​ക്ക് വു​ഡ്, ജോ​ഫ്ര ആ​ർ​ച്ച​ർ തു​ട​ങ്ങി​വ​രെ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. ജു​ണ്‍ ര​ണ്ടി​നാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ്.

  Read More »
 • എംബാപ്പെ റയലിലേക്കു തന്നെ; പ്രഖ്യാപനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം

  മഡ്രിഡ്: നാലു മാസക്കാലത്തെ കടുത്ത പരിശ്രമങ്ങള്‍ക്ക് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയുമായി കരാറിലെത്തിയതായി സൂചന. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയും പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും നടന്നിട്ടുമില്ല. തന്റെ ഭാവിയെ കുറിച്ച് ഈ സീസണ്‍ അവസാനത്തോടെ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നായിരുന്നു എംബാപ്പെയുടെ നിലപാട്. നേരത്തെ കഴിഞ്ഞ സീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു. ഈ സീസണില്‍ പി.എസ്.ജി.ക്കായി 45 കളിയില്‍ 36 ഗോള്‍ നേടിയിട്ടുണ്ട്.

  Read More »
 • കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴയിൽ നടന്നു

  കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴ, മലങ്കര എസ്റ്റേറ്റിൽ നടന്നു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ളാഗ് ഓഫ് എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി കെ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനിഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയിൽ റോൾബോൾ സ്കേറ്റിങ് താരങ്ങളും സൈക്ലിങ് താരങ്ങളും പങ്കെടുത്തു . വിവിധ ഇനങ്ങളിലായി 110 മത്സരാർത്ഥികൾ പങ്കെടുത്തു .

  Read More »
 • ‘ദൈവത്തിന്‍റെ കൈ’യ്ക്ക് 71 കോടി രൂപ

  അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്‍റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്‍റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്‍റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്‍റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.

  Read More »
 • തോല്‍വികള്‍ക്കൊടുവില്‍ മുംബൈയ്ക്ക് കന്നി ജയം

  മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസനെഅഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സീസണിലെ ആദ്യ പോയന്‍റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 35 റണ്‍സെടുത്തു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 158-6, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 161-5. 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച് നല്ല തുട്ടമിട്ടെങ്കിലും അശ്വിനെറിഞ്ഞ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങി. ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്ത കിഷനും പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബോള്‍ട്ടിന്‍റെ പന്തില്‍…

  Read More »
Back to top button
error: