Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

കളിച്ചത് അഞ്ചു മത്സരം മാത്രം; കോലിയെ മറികടന്ന് സഞ്ജു സാംസണ്‍; റെക്കോര്‍ഡ് ഇങ്ങെടുത്തു; ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കിയതും സഞ്ജു

ബംഗളുരു: കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചിലിരുത്തിയെങ്കിലും ഇക്കുറി ആവശ്യം വന്നപ്പോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് ഉയിര്‍ത്തെഴുന്നേല്‍പിച്ചു സഞ്ജു സാംസണ്‍. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗമുയര്‍ത്തിയ ഇന്നിങ്‌സ്്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ്പ് സ്‌കോററായതിനൊപ്പം റെക്കോര്‍ഡുകളും തൂക്കിയ ഇന്നിങ്‌സാണ് ഫൈനലില്‍ സഞ്ജുവിന്റേത്.

ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്.

Signature-ad

ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ സഞ്ജു മറികടന്നു.

ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം എന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്. 24 സിക്‌സറാണ് സഞ്ജു നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ 20 സിക്‌സര്‍ നേടിയ ഫിന്‍ അലെന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. എട്ട് സിക്‌സറാണ് സഞ്ജു ഫൈനലില്‍ മാത്രം നേടിയത്.

ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അര്‍ധ സെഞ്ചറി നേടിയ താരം എന്നതാണ് മറ്റൊരു റെക്കോര്‍ഡ്. 2009 ല്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയും 2014 വിരാട് കോലിയും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ട്വന്റി ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരിലായി. അഞ്ച് ഇന്നിങ്‌സുകളില്‍ 321 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 2014 ലോകകപ്പില്‍ 319 റണ്‍സ് നേടിയ വിരാട് കോലിയെയാണ് സഞ്ജു മറികടന്നത്.

 

#SanjuSamson, #T20WorldCup, #TeamIndia, #MalayalamNews, #Cricket, #Dailyhunt, #SanjuSamsonRecord, #IndiaVsNewZealand, #WorldCupFinal, #സഞ്ജുസാംസൺ, #ക്രിക്കറ്റ് #SanjuSamson, #T20WorldCup2026, #IndiaVsNZ, #CricketNews, #TeamIndia, #WorldCupWinner, #SanjuSamson89, #CricketRecords, #T20WC, #GoogleNews, #SportsUpdate

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: