Sports

  • കളി ശോകം! ബംഗ്ലാദേശിനെതിരേ സഞ്ജു ബെഞ്ചിലിരിക്കും; പകരം ജിതേഷ് ശര്‍മ; ബൗളിംഗിലും മാറ്റം; സാധ്യതാ ടീം ഇങ്ങനെ

    ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്താതെ തകര്‍ത്തശേഷം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ചെറിയ പണിയുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും അതില്‍ പണികിട്ടുക സഞ്ജുവിനായിരിക്കുമെന്നുമാണ് വിവരം. അഫ്ഗാനിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ ബംഗ്ലാ കടുവകള്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ലിറ്റണ്‍ ദാസിന്റെ ടീം. അവരെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി തന്നെ കിട്ടിയേക്കും. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികള്‍ക്കൊന്നും കോച്ച് ഗൗതം ഗംഭീര്‍ തുനിഞ്ഞേക്കില്ല. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ വരുത്തിനിടയുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങില്‍ തുടരും. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഗില്ലിന്റെ ഇലവിനെ സ്ഥാനം നേരത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്…

    Read More »
  • ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്’ ; പ്രകോപനപരമായ ആംഗ്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ്താരം റൗഫിന് പാക് പ്രതിരോധ മന്ത്രിയുടെ പിന്തുണ

    ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് നടത്തിയ പ്രകോപനപരമായ ആംഗ്യത്തെ പിന്തുണച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ വിഷയത്തില്‍, ഇന്ത്യയുടെ വിജയം പാകിസ്താനെ ‘വിഷമിപ്പിച്ചു’ എന്നാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് കളിക്കാരും പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പാക് മന്ത്രി ഖവാജ ആസിഫ് ഇങ്ങനെ പ്രതികരിച്ചു: ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. തുടരുക. ക്രിക്കറ്റ് മത്സരങ്ങള്‍ വന്നുകൊണ്ടേയിരിക്കും, പക്ഷേ 6/0 എന്ന കണക്ക് അന്ത്യനാള്‍ വരെ ഇന്ത്യ മറക്കില്ല, ലോകവും അത് ഓര്‍ക്കും.’ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള്‍, റാഫേല്‍ വിമാനം ഉള്‍പ്പെടെ, തകര്‍ത്തുവെന്നുള്ള പാകിസ്താന്റെ അവകാശവാദത്തെയാണ് ‘6/0’ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം സൂചിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി പാകിസ്താന്‍ ഭൂപ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ വിജയകരമായി നശിപ്പിച്ചപ്പോള്‍, ഒരു ഇന്ത്യന്‍ യുദ്ധവിമാനം പോലും തകര്‍ന്നില്ലെന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ഡാസ്സോള്‍ട്ട് ഏവിയേഷന്‍ പാകിസ്താന്റെ അവകാശവാദം…

    Read More »
  • ഏഷ്യാ കപ്പ് വിവാദങ്ങള്‍ക്കിടയില്‍ ഹസ്തദാനം നടത്താതെ ഇന്ത്യാ – പാക് കളിക്കാര്‍ ; സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കി ; ക്യാപ്റ്റന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു

    പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ കളിക്കാര്‍ പാക് താരങ്ങളുമായി ഹസ്തദാനം നല്‍കാന്‍ ഏഷ്യാകപ്പില്‍ വിസമ്മതിച്ചിരുന്നു. ഇതിന് പുറമേ ചില പാകിസ്താന്‍ താരങ്ങള്‍ മോശം ആംഗ്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു രാജ്യങ്ങളിലെയും അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. ഇരുടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹസ്തദാനം നിര്‍വ്വഹിച്ചു. കൊളംബോയില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-പാകിസ്താന്‍ അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. കളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡെന്നി സിംഗ് വാങ്‌ഖേമും പാകിസ്താന്‍ ക്യാപ്റ്റന്‍ അബ്ദുള്‍ സമദും ഹസ്തദാനം ചെയ്യുകയും ഒഫീഷ്യല്‍സിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കളിയില്‍ 3-2 എന്ന സ്‌കോറിന് പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ച്ു. 31-ാം മിനിറ്റില്‍ ദല്ലാല്‍മുഓന്‍ ഗാങ്ടെ ഇന്ത്യയെ മുന്നിലെത്തിച്ചു, തുടര്‍ന്ന് മുഹമ്മദ് അബ്ദുള്ളയുടെ പെനാല്‍റ്റി ഗോളില്‍ സ്‌കോര്‍ സമനിലയിലാക്കി. ഗുണ്‍ലെയിബ വാങ്‌ഖെയിറക്പാം ഇന്ത്യക്ക് രണ്ടാം തവണയും ലീഡ് നല്‍കി, എന്നാല്‍ 70-ാം മിനിറ്റില്‍…

    Read More »
  • അര്‍ധ സെഞ്ചുറിക്കു പിന്നാലെ ബാക്ക് തോക്കാക്കി വെടിയുതിര്‍ത്ത് പാക്ക് താരം; ഫര്‍ഹാന്റെ നടപടിയില്‍ അമ്പരപ്പോടെ സഹതാരം; വിവാദം

    ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന്  പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റെ വിവാദ ആഘോഷം. ഇന്ത്യന്‍ ബോളര്‍മാരെ കൂസലില്ലാതെ നേരിട്ട ഫര്‍ഹാന്‍ പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അര്‍ധസെ‍ഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി ‘വെടിയുതിര്‍ത്താ’യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബ് അമ്പരപ്പോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. ട്വന്‍റി20യില്‍ ഫര്‍ഹാന്‍റെ നാലാം അര്‍ധ സെഞ്ചറിയാണിത്. 50 തികച്ചതിന് പിന്നാലെ ഫര്‍ഹാന് താളം നഷ്ടപ്പെട്ടു. ഒടുവില്‍ 15–ാം ഓവറില്‍ ശിവം ദുബെയ്ക്ക് വിക്കറ്റ് നല്‍കി ഫര്‍ഹാന്‍ മടങ്ങി. ഇന്നിങ്സിന്‍റെ തുടക്കത്തിലേ ഫര്‍ഹാന്‍റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പാണ്ഡ്യ എറിഞ്ഞ പന്ത് ഫര്‍ഹാന്‍റെ ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി തേഡ്മാനിലേക്ക് എത്തിയെങ്കിലും അഭിഷേകിന്‍റെ കൈപ്പിടിയില്‍ നിന്ന് വഴുതി. വീണുകിട്ടിയ ജീവനുമായാണ് ഫര്‍ഹാന്‍ പിന്നീട് അര്‍ധ സെഞ്ചറി തികച്ചത്. ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും …

    Read More »
  • സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിനെ ഉണ്ണിമുകുന്ദൻ നയിക്കും

    ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും…

    Read More »
  • ഒമാന്റെ ബൗളിംഗിനെതിരേ പൊരുതി നിന്ന് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി ; ടി20-യില്‍ ഇന്ത്യക്കായി സിക്‌സറുകളിലും ഫിഫ്റ്റി ; വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുസാംസണ്‍

    ഏഷ്യാ കപ്പ് 2025-ല്‍ ഒമാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു സാംസന്റെ പ്രകടനം. ബാറ്റ് ചെയ്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ ടൂര്‍ണ മെന്റിലെ മൂന്ന് മത്സരങ്ങളിലും കളിച്ച സഞ്ജു, മൂന്നാം നമ്പറില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഇന്ത്യക്ക് വേണ്ടി തന്റെ മൂന്നാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടി. ശുഭ്മാന്‍ ഗില്‍ 5 റണ്‍സിന് പുറത്തായതിന് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. തുടക്കത്തില്‍ വേഗത കുറഞ്ഞെങ്കിലും, ഒമാന്റെ മികച്ച ബൗളിങ്ങിനെ അതിജീവിച്ച് സഞ്ജു തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അബുദാബിയിലെ ഈര്‍പ്പമുള്ള വൈകുന്നേരത്തില്‍, 41 പന്തുകളില്‍ നിന്നാണ് സഞ്ജു തന്റെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ബൗണ്ടറിക്ക് മുകളിലൂടെ നിരവധി സിക്‌സറുകള്‍ അടക്കമുള്ള ശക്തമായ ഷോട്ടുകള്‍ കളിച്ചുകൊണ്ട് ഇന്ത്യന്‍ ബാറ്റിംഗിനെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ സഞ്ജു ഒരു പ്രധാന പങ്ക് വഹിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ…

    Read More »
  • ഏഷ്യ കപ്പിലെ ഷോയ്ക്ക് മുട്ടന്‍ പണി; പാകിസ്താനെതിരേ നടപടിക്ക് ഐസിസി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടു

    ദുബായ്: ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്​വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്​റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍…

    Read More »
  • അണ്ടര്‍ 23 എഎഫ്‌സിയിലെ ബ്രൂണെയ്ക്ക് എതിരേയുള്ള ആ രണ്ട് ഗോളുകള്‍ ; ബ്‌ളാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് ഐമനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിച്ചു ; ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷ വളരുന്നു

    ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ ഏറെയാണ്. എന്നാല്‍ കളി നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് നല്ലകാലമാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികവോടെ കയറി വരുമ്പോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ താരമായ മുഹമ്മദ് ഐമന്‍, എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ലോക ക്ലാസ്സ് ടച്ച് ഉണ്ടായിരുന്നതായിട്ടാണ് വിലയിരുത്തല്‍. ഐമന്റെ കൂടുതല്‍ കളികള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ബ്രൂണൈക്കെതിരെ അദ്ദേഹം നേടിയ രണ്ട് ഗോളുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വര്‍ഷങ്ങളോളം ഓര്‍ക്കാന്‍ കഴിയുന്നതാണ്. ഈ മികച്ച പ്രകടനത്തിലൂടെ ഐമന് സിംഗപ്പൂരില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നു. രാജ്യത്തെ ഫുട്‌ബോളിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബ്രൂണെയ്ക്ക് എതിരേയുള്ള ഈ ഗോളുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പകരക്കാരനായി ഇറങ്ങിയായിരുന്നു ഈ പ്രകടനം. തന്റെ കളിയിലെ ഭയമില്ലാത്ത ശൈലിക്ക് ഐമന്‍ തന്റെ…

    Read More »
  • എന്തിനാണവര്‍ ഉരസിയത്? ഹാര്‍ദിക് പാണ്ഡ്യയും ഗൗതം ഗംഭീറും തമ്മില്‍ നെറ്റ്‌സില്‍ വാക്കേറ്റം? വീഡിയോ വൈറല്‍; ഹാര്‍ദിക് പറയുന്നതു ഗൗനിക്കാതെ കോച്ച്

    അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിനായുള്ള തയാറെടുപ്പിനിടെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളത്ര പന്തിയല്ലേ? വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ അബുദാബിയിലാണ് മത്സരം. ഹാട്രിക് ജയത്തോടെ സൂപ്പര്‍ ഫോറില്‍ എത്തുകയാണു ലക്ഷ്യം. അതിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ കാര്യങ്ങളെല്ലാം അത്ര ഓക്കെയല്ലെന്നു സംശയം ജനിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു. ടീമിന്റെ നെറ്റ് സെഷനില്‍ കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയും കൊമ്പുകോര്‍ത്തെന്നാണു റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒമാനുമായുള്ള മല്‍സരത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവെ ഗൗതം ഗംഭീറും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ സ്‌പോര്‍ട്‌സ് നൗ ആണ് പങ്കുവച്ചത്. ദുബായിലെ പരിശീലനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഇന്ത്യന്‍ സംഘത്തിലെ മറ്റു കളിക്കാര്‍ പരിശീലന നടത്തവെ ഇവ വീക്ഷിച്ചു നിന്ന ഗംഭീറിന്റെ അരികിലേക്കു ഹാര്‍ദിക് വരികയായിരുന്നു. നന്നായി തുടങ്ങിയ സംസാരം പിന്നീട് അല്‍പ്പം വഷളായതു പോലെയാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. തുടക്കത്തില്‍ അല്‍പ്പം സൗമ്യനായി കണ്ട…

    Read More »
  • നീരജ്‌ചോപ്രയുടെ പുറത്താകല്‍ കായികവേദിയെത്തന്നെ ഞെട്ടിച്ചു ; നാലുവര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ക്ക് അവസാനം ; ഏഴു വര്‍ഷത്തിനിടയില്‍ മെഡല്‍ ഇല്ലാതെ നീരജ് മടങ്ങുന്നത് ആദ്യം

    ടോക്കിയോ: ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല കായികലോകവും ഞെട്ടി. ഏഴു വര്‍ഷത്തിനിടയില്‍ ഇതാദ്യമാ യിട്ടാണ് നീരജ് മെഡല്‍ ഇല്ലാതെ മടങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും ലോകചാംപ്യന്‍ഷിപ്പ് വേദിയില്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞ നീരജിന് പക്ഷേ ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. നാല് വര്‍ഷം മുന്‍പ് തന്റെ ചരിത്രപരമായ ഒളിമ്പിക് സ്വര്‍ണം നേടിയ അതേ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാമ ത്തെ ശ്രമം ഫൗളായിപോയി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മെഡല്‍ നേടാന്‍ കഴിയാതെ വരുന്നത് ഇത് ആദ്യമായാണ്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ മികച്ച പ്രകടനത്തിനും ഇതോടെ അവസാനമായി. ടോക്കിയോയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലന ത്തിനിടെ തനിക്ക് പുറംവേദനയുണ്ടായെന്ന് നീരജ് വെളിപ്പെടുത്തി. ടോക്കിയോയിലെ ഈ തോല്‍വി നീരജിന്റെ തിളക്കമാര്‍ന്ന…

    Read More »
Back to top button
error: