Sports
-
സുരക്ഷാസംവിധാനം ചര്‍ച്ചചെയ്യാന്‍ പോലീസ് ഉന്നതരുടെ യോഗം ; മെസ്സി കൊച്ചിയില്‍ പന്തു തട്ടുമെന്ന് ഉറപ്പായി ; 32,000 കാണികളെയേ അനുവദിക്കൂ, ടിക്കറ്റ് 5000 രൂപയായേക്കും
കൊച്ചി: ഇതിഹാസഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പാക്കി പോലീസ്. നവംബര്‍ 17 ന് ഫുട്‌ബോള്‍ മാന്ത്രികനും കൂട്ടരും കേരളത്തില്‍ എത്തുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായിട്ടാണ് വിവരം. കലൂര്‍ രാജ്യന്തര സ്‌റ്റേഡിയത്തില്‍ നവംബര്‍ 17 ന് നടക്കുന്ന മത്സരത്തില്‍ ലോകചാംപ്യന്മാര്‍ക്ക് എതിരാളികളായി കളത്തിലെത്തുക ഓസ്‌ട്രേലിയയാകുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മത്സരത്തിന് മൂന്നോ നാലോ ദിവസം മുമ്പ് സൂപ്പര്‍താരം ഉള്‍പ്പെട്ട അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തിലേക്ക് പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. 5000 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്ജെന്നും വിവരമുണ്ട്. സുരക്ഷാക്രമീകരണം ചര്‍ച്ച ചെയ്യാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഞ്ചുലക്ഷം പേരെയാണ് ഈ ദിവസം നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇരുടീമുകളെയും പങ്കെടുപ്പിച്ച് റോഡ്‌ഷോയും നടത്താന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ അതിനും വലിയ സുരക്ഷാ സന്നാഹങ്ങള്‍ തന്നെ വേണ്ടി വരും. മെസ്സി ഏകദേശം 14 വര്‍ഷത്തിന് ശേഷമാണ്…
Read More » -
ഇന്ത്യന്‍ ബാറ്റിംഗിനെതിരേ സാധാരണ പേസ് ബൗളിംഗ് പോരാ ; ഒരു വര്‍ഷമായി ടീമിലില്ലാത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ തിരിച്ചുവിളിച്ചു ഓസ്‌ട്രേലിയ ; ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമുകളെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ. ഒക്ടോബര്‍ 19 മുതല്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും മെന്‍ ഇന്‍ ബ്ലൂ കളിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്‍ പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ഓണ്‍, മാത്യു റെന്‍ഷാ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി, മാത്യു കുഹ്നെമാന്‍, മാര്‍നസ് ലാബുഷാഗ്നെ എന്നിവരാണ് പറുത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവാണ് പ്രത്യേകത. ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മിച്ച്വല്‍ സ്റ്റാര്‍ക്ക്, 2024 നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. മെന്‍ ഇന്‍ ബ്‌ളൂവിനെതിരേ മിച്ച്വല്‍ ഓവനും മാത്യു റെന്‍ഷായും ഈ കാമ്പെയ്നില്‍ അവരുടെ ഏകദിന അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡലെയ്ഡ് ഓവലില്‍ ക്വീന്‍സ്ലാന്‍ഡിനെതിരായ സൗത്ത് ഓസ്‌ട്രേലിയയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ കളിക്കുന്നതിനാല്‍ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി കളിക്കില്ല. മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അലക്സ് കാരി,…
Read More » -
വനിതാ ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം വിജയം; 43 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട്; ഇന്ത്യക്കായി തകര്‍ത്തടിച്ച് റിച്ച ഘോഷ്
ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ്…
Read More » -
ലോകകപ്പ് വരെ ക്യാപ്റ്റന്‍ ആകണമെന്ന ആഗ്രഹമുണ്ടായിട്ടും എന്തുകൊണ്ട് രോഹിത്തിനെ മാറ്റി? ഫിറ്റ്‌നസും ഫോമും ഇല്ലെങ്കില്‍ ടീമിനു പുറത്താകാനും സാധ്യത; വിശദീകരിച്ച് അഗാര്‍ക്കര്‍; ‘വണ്‍ഡേ മത്സരങ്ങള്‍ വളരെക്കുറവ്, ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ ഗില്‍ കഴിവു തെളിയിച്ചു’
ന്യൂഡല്‍ഹി: ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിക്കു പിന്നാലെ ശുഭ്മാന്‍ ഗില്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു കാലഘട്ടത്തിനു തുടക്കമാകുകയാണ്. 2027 ലെ ലോകകപ്പ് മനസില്‍ കണ്ടാണ് ക്യാപ്റ്റന്റെ തൊപ്പി ഗില്ലിന് സെലക്ടര്‍മാര്‍ കൈമാറിയത്. അജിത്ത് അഗാര്‍ക്കര്‍ ചെയര്‍മാനായ ടീമാണ് രോഹിത്തുമായി ചര്‍ച്ച നടത്തിയശേഷം ഗില്ലിനെ തെരഞ്ഞെടുത്തത്. പക്ഷേ, വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന സ്വപ്‌നം രോഹിത്തിനുണ്ടായിരുന്നു. ഈമാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം പര്യടനത്തില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടി20, ടെസ്റ്റ് എന്നിവയില്‍നിന്നു രോഹിത്ത് നേരത്തേ വിരമിച്ചതിനാല്‍ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ യുഗം അവസാനിച്ചു. ഒസീസുമായുള്ള മത്സരത്തില്‍ ഗില്ലിനു കീഴില്‍ കളിക്കേണ്ടിവരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ട് ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ രോഹിത്തിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ രോഹിത് ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു. 2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കിയ ശേഷം കളി നിര്‍ത്താനായിരുന്ന…
Read More » -
ഓസ്‌ട്രേലിയയ്്ക്കുള്ള ഇന്ത്യന്‍ ഏകദിനടീമിനെ ശുഭ്മാന്‍ഗില്‍ നയിക്കും ; രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി ; മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നായകസ്ഥാനത്തിന് കീഴില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ഉപനായകനായി തെരഞ്ഞെ ടുക്കപ്പെട്ട ടീമിലേക്ക് രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി യതാണ് പ്രത്യേകത. അതേസമയം മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം യശസ്വി ജയ്സ്വാള്‍ ടീമില്‍ തിരിച്ചെത്തി. ഇതേ എതിരാളികള്‍ ക്കെതിരായ ടി20ഐ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍, ഗില്‍ ഉപനായകനു മാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടി20ഐ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് നേതൃപരമായ റോളുമുണ്ടാകില്ല. രോഹിത്തിന്റെയും വിരാടിന്റെയും തിരഞ്ഞെടുപ്പ് ഇനിമുതല്‍ പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. 2027 ഏകദിന ലോകകപ്പിനെ സംബന്ധിച്ച് രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ഈ തീരുമാനം നിര്‍ണ്ണായകമാകും. ടെസ്റ്റില്‍ നിന്നും ടി20ഐയില്‍ നിന്നും രോഹിത്തും കോഹ്ലിയും വിരമിച്ചതിനാല്‍, വരാനിരിക്കുന്ന ഓസ്ട്രേലിയന്‍…
Read More » -
രോഹിത്തിന്റെ കാലം കഴിഞ്ഞു; ഏകദിനത്തിലും ക്യാപ്റ്റന്‍ ഗില്‍? ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തിന്റെ ടീം പ്രഖ്യാപനം ഉടന്‍; ഇന്ത്യ ലക്ഷ്യമിടുന്നത് ലോകകപ്പ്; രോഹിത്തിനും കോലിക്കും പ്രായം തടസമായേക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചേക്കും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോഴാണു പുതിയ ക്യാപ്റ്റനാരെന്നും വ്യക്തമാകുക. എന്നാല്‍, ഗില്ലിന്റെ കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെന്നാണു വിവരം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുക. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ALSO READ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ…
Read More » -
ഇന്ത്യന്‍ ഏകദിന ടീം: രോഹിതും കോലിയും ടീമില്‍; ക്യാപ്റ്റന്‍ ആരാകും? നേരിട്ടു ചര്‍ച്ചകള്‍ ആരംഭിച്ച് സെലക്ടര്‍മാര്‍; പ്രായത്തില്‍ തട്ടി തൊപ്പി തെറിക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതേസമയം ഏകദിനപരമ്പരയില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമോയെന്ന് ഉറപ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയുമായി യോഗം ചേരാന്‍ ഒരുങ്ങുന്നതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ടര്‍മാര്‍ക്കിടയില്‍ ക്യാപ്റ്റന്‍സി ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്. ഇക്കാര്യം രോഹിത്തുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് സെലക്ടര്‍മാരുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ രോഹിത് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.…
Read More » -
വനിതാ ലോകകപ്പില്‍ തവിടുപൊടി; ബംഗ്ലാദേശിനു മുന്നില്‍ നാണംകെട്ട് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം; 38 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ട്; ടോസ് കിട്ടിയിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല
കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം പേരിലാക്കിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റണ്‍സിലേക്ക് എത്തിയത്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട്…
Read More » -
ചഹൽ ചതിയൻ, വിവാഹം കഴിഞ്ഞ് രണ്ടാം മാസം അയാൾ എന്നെ വഞ്ചിച്ചു, അവന്റെ ചാറ്റ് ഞാൻ കയ്യോടെ പൊക്കി, ജീവനാംശത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ വ്യാജമെന്ന് ധനശ്രീ വർമ്മ
ന്യൂഡൽഹി: ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും തമ്മില്‍ പിരിഞ്ഞത് അടുത്തിടെയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്റെ മുന്‍ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വര്‍മ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അവരുടെ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. സംഭാഷണത്തിനിടെ, ചാഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കുബ്ര ധനശ്രീയോട് ചോദിച്ചപ്പോഴാണ് അവര്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇത് മുന്നോട്ട് പോകില്ല, ഇതൊരു തെറ്റായിരുന്നു എന്ന് എപ്പോഴാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്?’ എന്ന് കുബ്ര ചോദിച്ചു. ഇതിന് ധനശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ആദ്യ വര്‍ഷം രണ്ടാം മാസത്തില്‍ തന്നെ അവനെ പിടികൂടി’. അത് അംഗീകരിച്ച് കൊണ്ട് ധനശ്രീ ഭ്രാന്തന്‍ ബ്രോയെന്ന് ആവര്‍ത്തിച്ചു. വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി. ‘ഏകദേശം…
Read More » -
രണ്ടാഴ്ചയ്ക്കിടയില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത് മൂന്ന് തവണ ; ടി20 ഫൈനലില്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട് കിരീടവും നേടി ; എന്നാല്‍ പരമ്പരാഗത ശത്രുക്കള്‍ വീണ്ടും മുഖാമുഖം
ദുബായ് : രണ്ടാഴ്ചയ്ക്കിയില്‍ മൂന്ന് തവണ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ ടി20 ലോകകപ്പ് കിരീടവും ഉയര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലും സുപ്പര്‍ഫോറിനും പിന്നാലെ ഫൈനലിലും കീഴടക്കി ശക്തിയും ആധിപത്യവും തെളിയിച്ചതിന് പിന്നാലെ വീണ്ടും ഹൈവോള്‍ട്ടേജ് ഇന്ത്യാ പാക് ക്രിക്കറ്റ് പോരാട്ടം വരുന്നു. ഇത്തവണ ലോകകപ്പില്‍ വനിതകള്‍ തമ്മിലാണെന്ന് മാത്രം. ഒക്ടോബര്‍ 5-ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ വനിതാ ടീമിനെ നേരിടും. മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്താന്‍ ഇന്ത്യയിലേക്ക് വരുന്നില്ല. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. സെമിയിലോ ഫൈനലിലേക്കോ പാക് ടീം എത്തിയാലും വേദിക്ക് മാറ്റമുണ്ടാകില്ല. ആ മത്സരങ്ങളും ശ്രീലങ്കയില്‍ തന്നെയായിരിക്കും. സെപ്റ്റംബര്‍ 30-ന് ഗുവാഹട്ടിയില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെ വനിതാ ലോകകപ്പ് ആരംഭി ക്കും. പാകിസ്ഥാന്‍ ഒക്ടോബര്‍ 2-ന് ബംഗ്ലാദേശിനെതിരെ അവരുടെ ആദ്യ മത്സരം കളിക്കും. ടി20 യില്‍ ഇന്ത്യന്‍…
Read More »