Sports

  • ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പാരമ്പര്യ ആഘോഷമെന്ന് ഫര്‍ഹാന്‍; ശിക്ഷയില്ല; 6-0 കാണിച്ച റൗഫിന് വന്‍ തുക പിഴ; മാച്ച് റഫറിക്കു മുന്നില്‍ ഹാജരായി വാദങ്ങള്‍ എഴുതിനല്‍കി

    ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ കടുത്ത നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു. മാച്ച് റഫറി റിച്ചി റിച്ചഡ്സൻ അന്വേഷണങ്ങൾക്കു ശേഷം ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയായിരുന്നു. അതേസമയം അർധ സെഞ്ചറി നേടിയത് ആഘോഷിക്കാൻ ബാറ്റു കൊണ്ട് ‘വെടിയുതിർത്ത’ പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയൊന്നുമെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐസിസി തീരുമാനം. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ടു ഹാജരാകുകയും, വാദങ്ങൾ ഐസിസിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക്ക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമായാണ് ‘ഗൺഷോട്ട്’ സെലിബ്രേഷൻ നടത്തിയതെന്നാണ് ഫർഹാന്റെ വിശദീകരണം. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു…

    Read More »
  • സഞ്ജുസാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും വെടിക്കെട്ട് ; ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് എതിരേ കൂറ്റന്‍ സ്‌കോര്‍ ; മൂന്ന് സിക്‌സറുകള്‍ പറത്തി മലയാളി താരം ലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തി

    ദുബായ്: ശ്രീലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ ഏഷ്യാകപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും മലയാളിതാരം സഞ്ജുവും തകര്‍പ്പന്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ 200 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഈ ഏഷ്യാകപ്പില്‍ 200 ന് മുകളില്‍ ടെസ്റ്റ് രാജ്യങ്ങള്‍ തമ്മിലുള്ള കളിയില്‍ ഒരു ടീം സ്‌കോര്‍ ചെയ്യുന്നത്. അഞ്ചാമത് ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടി. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും താരം നേടി. തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 31 പന്തില്‍ 61 റണ്‍സ് നേടി. എട്ടു ബൗണ്ടറികള്‍ നേടിയ ശര്‍മ്മ രണ്ടു സിക്‌സറും പറത്തി. 34 പന്തുകളില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മ്മ നാലു ബൗണ്ടറിയും ഒരു സിക്‌സറും നേടി. വാലറ്റത്ത് 15 പന്തില്‍ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് സ്്‌കോര്‍ 200…

    Read More »
  • രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്‍കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?

    ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ്…

    Read More »
  • കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; മഞ്ഞപ്പട സൂപ്പര്‍കപ്പില്‍ കളിക്കാനിറങ്ങുന്നു ; മുംബൈസിറ്റിയും ഹൈദരാബാദ് എഫ്‌സിയും രാജസ്ഥാന്‍ യുണൈറ്റഡും കൊമ്പന്മാരുടെ ഗ്രൂപ്പില്‍

    കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി ആശങ്കയിലായിരിക്കെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വീണ്ടും ആവേശം സമ്മാനിച്ചുകൊണ്ട് സൂപ്പര്‍കപ്പില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സ് പന്തു തട്ടാനിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന സൂപ്പര്‍ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കരുത്തന്മാരുടെ ഗ്രൂപ്പില്‍. രണ്ട് ഐഎസ്എല്‍ ചാംപ്യന്മാര്‍ക്കൊപ്പം കളിക്കാനിറങ്ങുന്ന ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഡി ഗ്രൂപ്പില്‍ മുംബൈ സിറ്റിയും ഹൈദരാബാദും ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയുമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30-ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3-ന് ഹൈദരാബാദ് എഫ്സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍, നവംബര്‍ 6-ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് മുംബൈ സിറ്റി എഫ്സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ ഈ മത്സരം നിര്‍ണായകമായേക്കാം. ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍…

    Read More »
  • വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?

    ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്. ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍…

    Read More »
  • താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

    ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

    Read More »
  • ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തി വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിക്കുന്നു; അണ്ടര്‍ 19 വിഭാഗത്തില്‍ 40 മാക്‌സിമം പറത്തിയ ലോകത്തിലെ ആദ്യ കളിക്കാരനായി

    ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി യൂത്ത് ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രം കൂടി കുറിച്ചു. 14 വയസ്സുകാരന്‍ അഞ്ച് സിക്‌സറുകള്‍ അടക്കം 68 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയപ്പോള്‍ തകര്‍ന്നത് പഴയ ഇന്ത്യന്‍ ഓപ്പണര്‍ ഉന്മുക്ത് ചന്ദി ന്റെ ഒരു പഴയ റെക്കോര്‍ഡ്. ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റനും 2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത് സൂര്യവംശി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാര നായി. അണ്ടര്‍ 19 വിഭാഗത്തില്‍ 40-ല്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ആദ്യ കളിക്കാരനും ഇയാ ളാണ്. 14 വയസ്സുകാരനായ സൂര്യവംശി വെറും 10 കളികളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഇതുവരെ യൂത്ത് ഏകദിന കരിയറില്‍ 540 റണ്‍സ് നേടിയ സൂര്യവംശിയുടെ ശരാശരി…

    Read More »
  • കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അടിച്ചു തകര്‍ത്ത് വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് ; ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമായി ; കരിയറില്‍ ഇതുവരെ 18 കിരീടങ്ങള്‍

    ന്യൂഗയാന: ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ (ജിഎഡബ്ല്യു) പരാജയപ്പെടുത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് (ടികെആര്‍) 2025-ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടി. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിക്ക് ഇത് അഞ്ചാം കിരീടമാണ്. ഈ വിജയത്തോടെ വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. ഫൈനലില്‍ നാല് ക്യാച്ചുകളെടുത്ത പൊള്ളാര്‍ഡ്, പിന്നീട് 12 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് കളി മാറ്റിമറിച്ചു. നിക്കോളാസ് പൂരന്‍ നയിച്ച ടീമിനെതിരെ ടികെആര്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നേടിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് (പിഒടിടി) അവാര്‍ഡ് നേടിയ പൊള്ളാര്‍ഡ്, സി.പി.എല്‍. ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് നേടി. 30 വയസ്സിനു ശേഷം രണ്ട് തവണ ഈ അവാര്‍ഡ് നേടുന്ന ഏക താരവും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കൂടിയായ പൊള്ളാര്‍ഡാണ്. ഞായറാഴ്ച നേടിയ വിജയം പൊള്ളാര്‍ഡിന്റെ കരിയറിലെ 18-ാമത്തെ ടി20 ടൂര്‍ണമെന്റ്…

    Read More »
  • സഞ്ജുവിന്റെ ക്യാച്ച് കത്തുന്നു; ഹസ്തദാന വിവാദത്തിനു പിന്നാലെ ഐസിസിക്കു വീണ്ടും പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്; രൂക്ഷ വിമര്‍ശനവുമായി വഖാര്‍ യൂനുസും വസീം അക്രവും

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരേ ഐസിസിക്കു പരാതി നല്‍കി പാകിസ്താന്‍. നേരത്തേ കൈകൊടുക്കല്‍ വിവാദത്തിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു പരാതി നല്‍കിയിരുന്നു. ഇക്കുറി ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ സഞ്ജു എടുത്ത വിവാദ ക്യാച്ചിന്റെ പേരിലാണു പരാതി. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താകലാണ് വന്‍ വിവാദത്തിനു വഴിവച്ചത്. ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍. ഫഖറാണ് സ്ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ്…

    Read More »
  • പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍

    ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു. തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു.…

    Read More »
Back to top button
error: