Breaking NewsIndiaLead NewsSports

ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനം, ബോണസായി ഇന്റര്‍മയാമി താരങ്ങള്‍ ലൂയി സുവാരസും ഡീപോളും ;ടിക്കറ്റിന്റെ ചാര്‍ജ്ജ് 4000 രൂപ, 10 ലക്ഷം രൂപ കൊടുത്താല്‍ ഒപ്പം നിന്ന് ഫോട്ടോയുമെടുക്കാം

ന്യൂഡല്‍ഹി: കൊച്ചിയില്‍ എത്തുമെന്നുള്ള മലയാളികളുടെ സ്വപ്‌നം ചാരമായെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30 ന് മെസ്സി വന്നിറങ്ങും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസ്സിയെത്തുക.

മെസ്സി തനിച്ചല്ല എത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ലൂയിസ് സുവാരസും ലോകകപ്പ് ജേതാവായ റോഡ്രിഗോ ഡി പോളും ചേരുന്നുണ്ട്. ഇരുവരും ഇന്റര്‍ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കുന്ന താരങ്ങളാണ്, ഇത് ടൂറിന്റെ താരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

Signature-ad

കടുത്ത ആരാധകര്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകര്‍ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേര്‍ക്കു മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

4500 രൂപയാണ് മെസി പങ്കെടുക്കുന്ന പരിപാടികള്‍ക്കായുള്ള ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില. മുംബൈയില്‍ 8250 രൂപയാണ് കുറഞ്ഞ വില. ഇന്റര്‍ മയാമിയിലെ താരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരിക്കും. കോല്‍ക്കത്തിയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ് ക്ലബ് ലേക് ടൗണ്‍ മേഖലയില്‍ നിര്‍മിച്ച 20 അടി ഉയരമുള്ള മെസി പ്രതിമയും മെസി അനാച്ഛാദനം ചെയ്യും.

ആദ്യത്തെ വേദിയായ കൊല്‍ക്കത്തയില്‍, മെസ്സി ആരാധകരെ കാണും. അതിനുശേഷം അദ്ദേഹം ഹൈദരാബാദിലേക്ക് പോകും, അവിടെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെവന്‍സ് എക്‌സിബിഷന്‍ മത്സരത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കളിക്കാനിറങ്ങും. മുംബൈയില്‍ ഒരു ചാരിറ്റി ഫാഷന്‍ ഷോയും മെസ്സിയുടെ 2022 ലോകകപ്പ് സ്മരണികകളുടെ ലേലവും നടക്കും. തുടര്‍ന്ന് ടൂര്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ സമാപിക്കും.

 

Back to top button
error: