SportsTRENDING

ഇന്ത്യക്ക് ഫൈന​ലുമില്ല, കപ്പുമില്ല, നാണകേട് മാത്രം; ഇംഗ്ലണ്ടിന് റെക്കോർഡുമാല!

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ 10 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നേരിടേണ്ടിവന്ന വൻപരാജയത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്വപ്നവും തകർന്ന് അടിഞ്ഞു. ഈ തകർച്ചയിൽ ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ നിരാശയിലാണ്. എന്നാൽ ഈ വിജയത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ഓപ്പണർമാരായ അലക്‌സ് ഹെയ്ൽസ്- ജോസ് ബട്‌ലർ സഖ്യം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം ഹെയ്ൽസ് (86)- ബട്‌ലർ (80) സഖ്യത്തിലൂടെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 16 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നിരുന്നു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് അഡ്‌ലെയ്ഡിൽ പിറന്നത്. 2019ൽ ന്യൂസിലൻഡിനെതിരെ നേപ്പിയറിൽ ഡേവിഡ് മലാൻ- ഓയിൻ മോർഗൻ നേടിയ 182 റൺസാണ് ഒന്നാം സ്ഥാനത്ത്. 2020ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബട്‌ലർ- ഡേവിഡ് മലാൻ സഖ്യം 167 റൺസ് നേടിയത് മൂന്നാമതായി. ഇന്ത്യക്കെതിരെ ഒരു എതിർടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. ഈ വർഷം ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്ക്- ഡേവിഡ് മില്ലർ നേടിയ 174 റൺസാണ് ഒന്നാമത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ബാബർ അസം- മുഹമ്മദ് റിസ്‌വാൻ നേടിയ 152 റൺസ് മൂന്നാം സ്ഥാനത്തുണ്ട്.

Signature-ad

ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന് പാട്‌നർഷിപ്പാണ് അഡ്‌ലെയ്ഡിൽ കുറിച്ചിട്ടത്. 170 റൺസാണ് ഇരുവരും നേടിയത്. ഇതേ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ സഖ്യമായ ക്വിന്റൺ ഡി കോക്ക്- റീലി റൂസ്സോ നേടിയ 168 റൺസാണ് ഇരുവരും മറികടന്നത്. 2010 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ മുൻ ശ്രീലങ്കൻ താരങ്ങളായ മഹേല ജയവർധനെ- കുമാർ സംഗക്കാര നേടിയ 166 റൺസ് മൂന്നാം സ്ഥാനത്തായി. 2021 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഓപ്പണർമാരായ ബാബർ അസം- മുഹമ്മദ് റിസ്‌വാൻ എന്നിവർ ചേർന്ന് നേടിയ 152 റൺസും പട്ടികയിലുണ്ട്.

അഡ്‌ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.

Back to top button
error: