Sports

  • നാണംകെട്ട തോൽവി പഴി മുഴുവൻ ബൗളർമാർക്ക്; അവസരത്തിനൊത്ത് ഉയരാൻ അവർക്ക് സാധിച്ചില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ

    അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ൽസ് (86), ജോസ് ബട്‌ലർ (80) പുറത്താവാതെ നിന്നു. നേരത്തെ രോഹിത് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ കൂറ്റൻ തോൽവിയേറ്റുവാങ്ങിയത്. സെമിയിൽ പുറത്തായതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് രോഹിത്. ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ലെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”കാര്യങ്ങൾ ഈ രീതിയിിൽ മാറിയതിൽ ഏറെ നിരാശയുണ്ട്. ടീം നന്നായി ബാറ്റ് ചെയ്ത്, മികച്ച സ്‌കോറുണ്ടാക്കാൻ സാധിച്ചു. എന്നാൽ ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യും, എന്നതുപോലെയിരിക്കും മത്സരഫലം. ടീമിലുള്ള എല്ലാവർക്കും സമ്മർദം അതിജീവിക്കാൻ അറിയാം. അത്രത്തോളം മത്സരപരിചയം ഓരോ താരങ്ങൾക്കുമുണ്ട്. എന്നാൽ…

    Read More »
  • ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്; പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവി

    അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലിൽ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ൽസ് (86), ജോസ് ബട്‌ലർ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. പവർ പ്ലേയിൽ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റൺസാണ് അടിച്ചെടുത്തത്. ഒരിക്കൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലീഷ് ഓപ്പണർമാരെ വെല്ലുവിളിക്കാനായില്ല. 47 പന്തിൽ നാല് ഫോറും ഏഴ് സിക്‌സും ഉൾപ്പെടെയാണ് ഹെയ്ൽസ് 86 റൺസെടുത്തത്. ക്യാപ്റ്റൻ ബട്‌ലർ 49…

    Read More »
  • ബഹ്റൈൻ പുരുഷ ബാസ്ക്കറ്റ് ബോൾ ടീമിന് വനിതാ പരിശീലക

    മനാമ: ബഹ്റൈൻ പുരുഷ ബാസ്കറ്റ് ബോൾ ടീമിന് ചരിത്രത്തിലാദ്യമായി വനിതാ പരിശീലക. വനിതകൾ സ്പോർട്സിലേയ്ക്ക് കടന്നു വരുന്നതിന് ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിനിടയിലാണ് മുപ്പത്തി മൂന്നുകാരിയായ ഫാത്തിമ റിയാദ് പുരുഷ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പരിശീലനക്കുപ്പായം അണിഞ്ഞത്. ബഹ്റൈനിന്റെ തലസ്ഥാന നഗരമായ മനാമയിലെ പുരുഷ ബാസ്ക്കറ്റ് ബോൾ ടീമായ അൽ നജ്മ ബാസ്‌ക്കറ്റ് ബോൾ ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായാണ് ഫാത്തിമ ചുമതലയേറ്റത് പുരുഷ മേധാവിത്വമുള്ള പരിശീലന മേഖലയിൽ കടന്നു വരാനായി തയ്യാറെടുത്തപ്പോൾ പലരും തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ചിരുന്നെന്നും എന്നാൽ ടീമിന് തന്റെ കഴിവും അർപ്പണ ബോധവും വ്യക്തമായതോടെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഫാത്തിമ പറഞ്ഞു. സ്പോർട്സിലേയ്ക്ക് കടന്നു വന്ന സമയത്ത് വനിതകൾക്ക് വേണ്ട വിധത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. പ്രത്യേകിച്ച് പുരുഷൻമാർക്കായി സംവരണം ചെയ്തിരുന്ന ബാസ്ക്കറ്റ് ബോളിൽ. എന്നാലിപ്പോൾ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വന്നു തുടങ്ങിയതായും അവർ പറഞ്ഞു. ബാസ്കറ്റ് ബോളിന് പുറമേ സൈക്ളിംഗിലും ടെന്നിസിലും പ്രാവീണ്യമുള്ള ഫാത്തിമ…

    Read More »
  • ഫിഫ ലോകകപ്പ് കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ

    ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവരെ സ്വീകരിക്കാൻ സൗദി – ഖത്തര്‍ അതിർത്തിയായ അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ ഒന്നു മുതല്‍ മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഫുട്‍ബോള്‍ ആരാധകർക്ക് റോഡ് മാർഗം ഖത്തറിലേക്കുള്ള പ്രവേശനം. ഖത്തറിലേക്ക് വരുന്നവരുടെ കൈവശം ഹയ്യാ പോർട്ടലിൽ റജിസ്റ്റർ ചെയ്‍തിരിക്കുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ഫുട്‍ബോള്‍ ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സംറ അതിർത്തിയിലെ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്ന ട്രക്കുകൾക്ക് അർദ്ധ രാത്രിക്ക് ശേഷം മാത്രമായിരിക്കും ഖത്തറിൽ പ്രവേശനം അനുവദിക്കുക. അബൂ സംറ ചെക്ക്പോസ്റ്റിൽ എത്തുന്നവർക്ക് പോകുന്നതിന് സൗജന്യ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. ദോഹയിലേക്ക് പോകുന്നതിന് ഇവിടെനിന്ന് ടാക്സിയും ലഭ്യമാക്കും. അഞ്ചുദിവസത്തെ താമസ രേഖയും…

    Read More »
  • ഐപിഎല്‍ മിനി താരലേലം ഡിസംബറില്‍ ബെംഗലൂരുവില്‍

    മുംബൈ: അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് ബെംഗലൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന രീതിയിലായിരിക്കും താരലേലം സംഘടിപ്പിക്കുക. അതേസമയം, ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗമാവും ലേലത്തിന്‍റെ അന്തിമ തീയതി തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 90 കോടി രൂപയായി നിശ്ചയിച്ചിരുന്നു. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക. രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട് ലേലത്തിനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.…

    Read More »
  • പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി ഹര്‍ഭജന്‍ സിംഗ്

    ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുഖ്യ ഉപദേശകനുമായ ഹര്‍ഭജന്‍ സിംഗ്. ക്രമക്കേടുകള്‍ ഓരോന്നായി എണ്ണിയെണ്ണിപറഞ്ഞ് അധികൃതര്‍ക്ക് ഹര്‍ഭജന്‍ കത്തയച്ചു. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ പ്രസിഡന്‍റ് ഗുല്‍സരീന്ദര്‍ സിംഗ് കാണിക്കുന്ന ക്രമക്കേടുകളാണ് ഹര്‍ഭജന്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്നാണ് അധികൃതര്‍ക്കും അംഗങ്ങള്‍ക്കും എഴുതിയ കത്തില്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്‍റിനെതിരെ കഴിഞ്ഞ 10 ദിവസമായി ക്രിക്കറ്റ് ആരാധകരില്‍ നിന്നും അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും നിരവധി പരാതികളാണ് തനിക്ക് ലഭിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പ്രസിഡന്‍റിന്‍റെ നേത്വത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അത് ക്രിക്കറ്റ് ഭരണത്തിന്‍റെ സുതാര്യതക്ക് എതിരാണെന്നും രാജ്യസഭാംഗം കൂടിയായി ഹര്‍ഭജന്‍ പറഞ്ഞു. പ്രിസഡന്‍റിനെതിരെ ഒംബുഡ്സ്മാനും പരാതി ലഭിച്ചിട്ടുണ്ടെന്ന് താന്‍ ഇന്നലെയാണ് അറിഞ്ഞതെന്നും ഹര്‍ഭജന്‍ പറഞ്ഞു. അധികാരം നിലനിര്‍ത്താനായി പ്രസിഡന്‍റ് 150 ഓളം പേര്‍ക്ക് വോട്ടവകശാത്തോടെ അംഗത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നതാണ് ആരോപണത്തിന്‍റെ കാതലെന്നും ഇതിന് അപെക്സ് കൗണ്‍സിലിന്‍റെയോ ജനറല്‍ ബോഡിയുടെയോ…

    Read More »
  • ജിയോ ഉപയോക്താക്കൾക്ക് ‘ഡബിൾ ലോട്ടറി’; ലോകകപ്പ് ഫുട്ബോൾ, ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ സ്ട്രീമിംഗ് വൂട്ടിൽ നിന്ന് ജിയോ സിനിമയിലേക്ക്

    മുംബൈ: ലോകകപ്പ് ഫുട്ബോളിന്‍റെ ലൈവ് സ്ട്രീമിംഗ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വൂട്ടില്‍ നിന്ന് മാറ്റി വയാകോം 18. പുതിയ തീരുമാനപ്രകാരം ജിയോ സിനിമയിലായിരിക്കും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെയും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലിന്‍റെയും ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലൂടെ ലഭ്യമാക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമസ്ഥതയുള്ള സംയുക്ത സംരംഭമായ വയാകോം 18ന്‍റെ തീരുമാനം. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിവി18നും അമേരിക്കന്‍ കമ്പനിയായ പാരമൗണ്ട് ഗ്ലോബലിനുമാണ് വയാകോമില്‍ ഉടമസ്ഥാവകാശമുള്ളത്. ഇതിന് പുറമെ വയാകോമിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വൂട്ടില്‍ നിന്ന് സ്പോര്‍ട്സുമായി ബന്ധപ്പെട്ട എല്ലാ സംപ്രേഷണങ്ങളും ജിയോ സിനിമയിലേക്ക് മാറ്റും. നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ജിയോ സിനിമയില്‍ കായിക മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും കാണാനാകും. ജിയോ സിനിമ കാണാനായി ഉപയോക്താക്കള്‍ക്ക് പ്രത്യേക സബ്‌സ്ക്രിപ്ഷന്‍ ആവശ്യമില്ല. വൂട്ട് സബ്സ്ക്രൈബ് ചെയ്താല്‍ മാത്രമെ കാണാനാവുമായിരുന്നുള്ളു. ഖത്തല്‍…

    Read More »
  • ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; പരമ്പര ഇന്ത്യയ്ക്ക്

    ഇന്‍ഡോര്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (21). 228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ ഋഷഭ് പന്തും സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ 45 വരെയെത്തിച്ചു. 14 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത പന്തിനെ അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. എന്നാല്‍ ദിനേഷ് കാര്‍ത്തിക്ക് ഒരു ഭാഗത്ത് തകര്‍ത്തടിക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 46…

    Read More »
  • അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

    ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞമത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം. 187 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ ആറാം പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായി. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്സടിക്കാനുള്ള രാഹുലിന്റെ ശ്രമം…

    Read More »
  • ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ദക്ഷിണാഫ്രിക്കന്‍ ടീമെത്തി, ടീം ഇന്ത്യ തിങ്കളാഴ്ച്ചയെത്തും

      തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ തിങ്കളാഴ്ച്ച (26-09-22) തിരുവനന്തപുരത്തെത്തും. ഹൈദരാബാദില്‍ നിന്നും വൈകിട്ട് 4.30നാണ് ടീം ഇന്ത്യ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവ്, എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തെ സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ച്ച (26-09-22) വൈകിട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. വൈകീട്ട് 4.30ന് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെക്കാണും. ചൊവ്വാഴ്ച്ച (27-09-22) ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ടീം ഇന്ത്യയും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റ് 27ന് നടക്കും. 27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും…

    Read More »
Back to top button
error: