Sports
-
ഖത്തർ ലോകകപ്പിന് എത്തുന്നവർക്കായി ഇന്ത്യന്‍ എംബസിയുടെ പ്രത്യേക ഹെല്‍പ്പ് ലൈൻ
ദോഹ :2022 ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ അല്ലെങ്കില്‍ ആവശ്യമായ സഹായം തേടുന്നതിന് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ കഴിയും. ആവശ്യമുള്ളവർക്ക് ഇന്ത്യന്‍ എംബസിയോ ഇന്‍റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ (ICSC), ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ (DECC), വെസ്റ്റ് ബേയിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ഡെസ്ക്ക് സന്ദര്‍ശിക്കുകയോ ചെയ്യാം.വിളിക്കുന്നതിനോ വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നതിനോ ഇനിപ്പറയുന്ന നമ്ബര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്: 974 3993 1874, 974 3993 6759, 974 3993 4308. ആരാധകര്‍ക്ക് 974 5564 7502 അല്ലെങ്കില്‍ 974 5566 7569 എന്ന നമ്ബറില്‍ വിളിക്കാം അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ 974 4012 4809-ലെ ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം അല്ലെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ഔദ്യോഗിക ഇമെയില്‍ വഴി ആശയവിനിമയം നടത്താം — indemb.fifahelpline@gmail.
Read More » -
മെസിപ്പടയുടെ സാംപിൾ വെടിക്കെട്ട്; യുഎഇയെ ഗോളിൽ മുക്കി അർജന്റീന
അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ദുർബലരായ യുഎഇയെ ഗോളിൽ മുക്കി അർജൻറീന. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മെസിയുടെയും സംഘത്തിൻറേയും വിജയം. ഏഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. ലോകകപ്പിന് മുന്നോടിയായി മെസി ഗോളും അസിസ്റ്റുമായി തിളങ്ങി. 4-3-3 ശൈലിയിലാണ് സ്‌കലോണി തൻറെ ടീമിനെ മൈതാനത്ത് അവതരിപ്പിച്ചത്. ഏഞ്ചൽ ഡി മരിയ, ലിയോണൽ മെസി, ജൂലിയൻ ആൽവാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് അർജൻറീന ഇറങ്ങി. പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെൽസോ പുറത്തായപ്പോൾ റോഡ്രിഗോ ഡി പോളും ഡാനിയൽ പരേഡസും അലക്‌സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി. ഒട്ടോമെൻഡിക്ക് പുറമെ മാർക്കോസ് അക്യൂനയും ലിസാൻഡ്രോ മാർട്ടിനസും ജുവാൻ ഫോയ്‌ത്തുമായിരുന്നു പ്രതിരോധത്തിൽ. ഗോൾബാറിന് കീഴെ അധിപനായി എമിലിയാനോ മാർട്ടിനസും ഇടംപിടിച്ചു. മത്സരത്തിന് കിക്കോഫായി തുടക്കത്തിലെ പന്തടക്കത്തിൽ മുൻതൂക്കം നേടിയെങ്കിലും ആദ്യ പത്ത് മിനുറ്റിൽ വല ചലിപ്പിക്കാൻ ലിയോണൽ മെസിക്കും സംഘത്തിനുമായില്ല. എന്നാൽ പിന്നീടങ്ങോട്ട് ഗോൾപൂരവുമായി ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർ കളം…
Read More » -
അര്‍ജന്‍റീന ഇന്ന് കളത്തില്‍
അബുദാബി: ഖത്തര്‍ ലോകകപ്പിനു മുന്പുള്ള അവസാന സന്നാഹ മത്സരത്തിനായി അര്‍ജന്‍റീന ഇന്ന് കളത്തില്‍. അബുദാബിയില്‍ യുഎഇക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ മത്സരം. ഇന്ത്യന്‍ സമയം രാത്രി ഒന്പതിനാണ് കിക്കോഫ്. ഇന്നത്തെ മത്സരത്തില്‍ തോല്‍വി ഒഴിവാക്കിയാല്‍, തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് എന്ന നേട്ടത്തോടെ അര്‍ജന്‍റീന ഖത്തറിലേക്ക് എത്തും. ഇന്നു നടക്കുന്ന മറ്റ് സൗഹൃദ മത്സരങ്ങളില്‍ സൗദി അറേബ്യ ക്രൊയേഷ്യയെയും പോളണ്ട് ചിലിയെയും മെക്സിക്കൊ സ്വീഡനെയും അല്‍ബേനിയ ഇറ്റലിയെയും നേരിടും.
Read More » -
ലിവര്‍പൂളിനെ സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്.സിയെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംബാനി ആരാഞ്ഞുവെന്ന് ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ധനികരില്‍ എട്ടാമത്തെ സ്ഥാനത്താണ് മുകേഷ് അംബാനി. ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ നാല് ലക്ഷം ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക. നിലവില്‍ ക്ലബ്ബിന്റെ ഉടമകള്‍ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് (എടഏ) ആണ്. ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ചില അമേരിക്കന്‍ കമ്പനികളും ഗള്‍ഫ് മേഖലയിലെ ചിലരും രംഗത്തുണ്ട്. അംബാനി ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങള്‍ ആരാഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. 90 ബില്യണ്‍ യൂറോയാണ് അംബാനിയുടെ ആസ്തി. അമേരിക്കന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചിരിക്കുന്ന തുക വളരെ കുറവായതിനാല്‍ തന്നെ അംബാനി ലിവര്‍പൂളിനെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.
Read More » -
എല്‍വിസിന്റെ ഹൃദയം കാലിലാണ്; നെയ്മര്‍ ടാറ്റൂവുമായി ബ്രസീല്‍ ആരാധകന്‍
കൊച്ചി: എല്‍വിസ് ജോര്‍ജിന് ബ്രസീല്‍ ഫുട്ബോള്‍ ടീം ജീവനാണ്, നെയ്മറെന്നാല്‍ ചങ്കും. നെയ്മറെ സ്വന്തം കാലില്‍ ടാറ്റൂ പതിച്ചാണ് കൊടുങ്ങല്ലൂര്‍ തുരുത്തിപ്പുറം ചോഴിയത്ത് വീട്ടില്‍ എല്‍വിസ് കൂടെകൂട്ടിയിരിക്കുന്നത്. ഇടപ്പള്ളിയിലെ ദി ടാറ്റൂ ക്ലബ്ബിലാണ് 16 മണിക്കൂര്‍കൊണ്ട് എല്‍വിസിന്റെ തുടയിലും കാലിലുമായി ഈ റിയലിസം പോര്‍ട്രയിറ്റ് ബ്ലാക്ക് ആന്‍ഡ് ഗ്രേ ടാറ്റൂ വരച്ചത്. ഒരുലക്ഷം രൂപയോളമാണ് ചെലവെന്ന് ടാറ്റൂ വരച്ച ‘ദി ടാറ്റൂ ക്ലബ്’ ഉടമ ബിബിന്‍ രാജ് പറയുന്നു. ഇത്തവണ ബ്രസീല്‍ കപ്പ് ഉയര്‍ത്തുമെന്നും അത് കാണാന്‍ തന്റെ ശരീരത്തില്‍ പതിഞ്ഞ നെയ്മര്‍ കാത്തിരിക്കുകയാണെന്നും എല്‍വിസ് പറയുന്നു. അതേസമയം, എല്‍വിസിന്‍െ്‌റ ചങ്കായ നെയ്മറടക്കമുള്ള ഒരുപിടി മഹാരഥന്‍മാരുടെ അവസാന ലോകകപ്പാകും ഖത്തറിലേത്. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലൂയിസ് സുവാരസ്, ലൂകാ മോഡ്രിച്ച്, ഡാനി ആല്‍വേസ്, മാനുവല്‍ നോയെ, തോമസ് മുള്ളര്‍ എന്നിവരൊന്നും ഇനിയൊരു ലോകകപ്പ് വേദിയില്‍ ഉണ്ടാകില്ല. ഖത്തറില്‍ മംഗളഗാനം പാടി പരിയുന്നവര്‍ ഇനിയുമുണ്ടാകാം. അവരുടെയെല്ലാം മിന്നലാട്ടങ്ങള്‍ ഒരിക്കല്‍ക്കൂടി…
Read More » -
ഡി മരിയയും ഡിബാലയും ഡബിള്‍ ഓകെ! അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ മാര്‍ട്ടിനെസാണ് ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് മറ്റ് ഗോള്‍ കീപ്പര്‍മാര്‍. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930 ലും 1990 ലും 2014 ലും ഫൈനലിലെത്തിയിട്ടുണ്ട്. തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സൗദി…
Read More » -
ടി20 തോൽവി: ടീം സെലക്ഷനെയും ക്യാപ്റ്റനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ
മുംബൈ: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ടീമിന് ഒരു നായകനെ പാടുള്ളൂവെന്നും ഏഴ് ക്യാപ്റ്റൻമാരൊക്കെ ഉണ്ടായാൽ ഇങ്ങനെ തന്നെ സംഭവിക്കുമെന്നും ക്രിക് ബസിലെ ചർച്ചയിൽ ജഡേജ പറഞ്ഞു. ഞാൻ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ രോഹിത് ശർമയെ വേദനിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും ആ ടീം തുടർച്ചയായി ഒരുമിച്ച് കളിക്കണം. ഈ വർഷം എത്ര പരമ്പരകളിലാണ് രോഹിത് ശർമ കളിച്ചത്. ഇതൊരു സൂചനയാണെന്നല്ല ഞാൻ പറയുന്നത്. പണ്ടുമുതലേ പറയുന്ന കാര്യം ആവർത്തിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പിനുശേഷം നടക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ പരിശീലകൻ പോലും പോകുന്നില്ല. ടീമിന് ഒരു നായകനെ ഉണ്ടാവാൻ പാടുള്ളു. അല്ലാതെ ഏഴ് നായകൻമാരൊക്കെ ഉണ്ടായാൽ കാര്യങ്ങൾ ബുദ്ധിമുട്ടാണെന്നും ജഡേജ പറഞ്ഞു. ഈ വർഷം കളിച്ച ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ നിരവധി…
Read More » -
ലോകകപ്പ്: വൈദ്യുതി മുടക്കമില്ലാതെ ഫുട്‌ബോൾ മാമാങ്കം കാണാം; കച്ചമുറുക്കി കെ.എസ്.ഇ.ബിയും
മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെ എസ് ഇ ബിയും രംഗത്ത്. വൈദ്യുതി മുടക്കമില്ലാതെ ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ആസ്വാദകര്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. കാളികാവ് സെക്ഷന് കീഴില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും നടത്തുന്നത്. ലോകകപ്പ് തുടങ്ങുന്ന ഈ മാസം 20ന് മുമ്പ് തന്നെ എല്ലാ വൈദ്യുതി ലൈനുകളും കുറ്റമറ്റതാക്കുന്നതിന് വേണ്ടി കാളികാവ് സെക്ഷന് കീഴില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടക്കുന്നത്. രണ്ട് ഗ്രൂപ്പുകള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി ലൈനുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും മറ്റൊരു ഗ്രൂപ്പ് അലൂമിനയം ലൈനുകള്‍ മാറ്റി എ ബി സി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന നവീകരണ ജോലിയിലുമാണ്. മലയോര മേഖലയായതിനാല്‍ ചെറു കാറ്റടിച്ചാല്‍ പോലും മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതുകാരണം ആഘോഷ വേളകളിലും ലോകകപ്പ് സീസണുകളിലും കടുത്ത വിമര്‍ശനത്തിനും കൈയേറ്റത്തിനും ജീവനക്കാര്‍ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനും ജനങ്ങള്‍ക്ക് മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന്…
Read More » -
ശവത്തെ കുത്തല്ല് പിള്ളാച്ചാ.. ഇന്ത്യയുടെ തോൽവിയിൽ ട്രോളി പാകിസ്ഥാൻ പ്രധാനമന്ത്രി
ലഹോര്‍: ട്വന്‍റി 20 ലോകകപ്പിലെ സെമി പോരാട്ടില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ ട്രോളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി. ഇന്ത്യന്‍ ടീമിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് തോല്‍വികള്‍ പരാമര്‍ശിച്ച് കൊണ്ടാണ് പാക് പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന്‍റെ ട്വീറ്റ്. ഈ ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 എന്നിവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ രണ്ട് പരാജയങ്ങളാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങുകയായിരുന്നു. 152/0 എന്നതായിരുന്നു അന്നത്തെ പാകിസ്ഥാന്‍റെ സ്കോര്‍. https://twitter.com/CMShehbaz/status/1590667400864595968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590667400864595968%7Ctwgr%5Ea6716cef4e2e37e053f31dcf2a74d3affe29e93b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCMShehbaz%2Fstatus%2F1590667400864595968%3Fref_src%3Dtwsrc5Etfw ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇംഗ്ലണ്ട്…
Read More » -
ഇന്ത്യക്ക് ഫൈനലുമില്ല, കപ്പുമില്ല, നാണകേട് മാത്രം; ഇംഗ്ലണ്ടിന് റെക്കോർഡുമാല!
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ 10 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നേരിടേണ്ടിവന്ന വൻപരാജയത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്വപ്നവും തകർന്ന് അടിഞ്ഞു. ഈ തകർച്ചയിൽ ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ നിരാശയിലാണ്. എന്നാൽ ഈ വിജയത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ഓപ്പണർമാരായ അലക്‌സ് ഹെയ്ൽസ്- ജോസ് ബട്‌ലർ സഖ്യം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം ഹെയ്ൽസ് (86)- ബട്‌ലർ (80) സഖ്യത്തിലൂടെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 16 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നിരുന്നു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് അഡ്‌ലെയ്ഡിൽ പിറന്നത്. 2019ൽ ന്യൂസിലൻഡിനെതിരെ നേപ്പിയറിൽ ഡേവിഡ് മലാൻ- ഓയിൻ മോർഗൻ നേടിയ 182 റൺസാണ് ഒന്നാം സ്ഥാനത്ത്. 2020ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബട്‌ലർ- ഡേവിഡ് മലാൻ സഖ്യം 167 റൺസ് നേടിയത് മൂന്നാമതായി. ഇന്ത്യക്കെതിരെ ഒരു എതിർടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്.…
Read More »