SportsTRENDING

274 ഇന്ത്യൻ താരങ്ങൾ, 132 വിദേശ താരങ്ങൾ, ഐ.പി.എൽ. താരലേലമാമാങ്കം ഇന്ന് കൊച്ചിയിൽ 

കൊച്ചി: ഐപിഎല്‍ മിനി താരലേലം ഇന്ന് ഉച്ചക്ക് 2.30 മുതല്‍ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ അരങ്ങേറും. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ലേലപട്ടികയിലുണ്ട്. 991 പേരാണ് ലേലത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിദേശ താരങ്ങളില്‍ നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

87 താരങ്ങളുടെ ഒഴിവുകളാണ് എല്ലാ ടീമുകളിലുമായി ആകെയുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ഏറ്റവും ഉയര്‍ന്ന റിസര്‍വ് തുകയായ രണ്ട് കോടിയില്‍ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വിലയ്ക്ക് 11 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളില്‍ മനീഷ് പാണ്ഡെയും മായങ്ക് അഗര്‍വാളുമുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനാണ് ലേലത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാനാവുക. 42.25 കോടി രൂപയാണ് ടീമിന് അവശേഷിക്കുന്നത്.

Signature-ad

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും (7.05 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനുമാണ് (8.75 കോടി) കുറഞ്ഞ തുക അവശേഷിക്കുന്നത്. സൺറൈസേഴ്സിനു 13 താരങ്ങളുടെ ഒഴിവുണ്ട്. മറ്റു ടീമുകളിലെ ഒഴിവുകള്‍ ഇങ്ങനെ: ചെെന്നൈ 7, ഡല്‍ഹി 5, ഗുജറാത്ത് 7, കൊല്‍ക്കത്ത 11, ലഖ്‌നൗ 10, മുംബൈ, പഞ്ചാബ്, രാജസ്ഥാന്‍ 9 വീതം, ബെംഗളൂരു 7. ലക്‌നൗ, രാജസ്ഥാന്‍, െഹെദരാബാദ് ടീമുകള്‍ക്ക് നാലു വീതം വിദേശ താരങ്ങളെ സ്വന്തമാക്കാം.

Back to top button
error: