കൊച്ചി: ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലീഷ് താരം സാം കറന്‍. കൊച്ചിയില്‍ നടന്ന ഐ.പി.എല്‍. 2023 മിനി ലേലത്തില്‍ 18.5 കോടിക്കാണ് പഞ്ചാബ് കിങ്‌സ് ഇലവന്‍ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. മറ്റൊരു താരം കാമറൂണ്‍ ഗ്രീന്‍ 17.5 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്. ചെന്നൈ കിങ്‌സ് ബെന്‍ സ്‌റ്റോക്കിനെ ടീമിലെത്തിച്ചത്. നിക്കോളാസ് പൂരാന്‍ 16 കോടി രൂപക്ക് ലക്‌നോ സൂപ്പര്‍ ജയന്റ്‌സിലെത്തി. കന്നി ഐപിഎല്‍ ലേലത്തിനെത്തിയ ഹാരി ബ്രൂക്കിനെ 13.25 കോടി രൂപക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു. ബെംഗളൂരു, രാജസ്ഥാന്‍ ടീമുകള്‍ വിളിച്ച ലേലത്തിനൊടുവിലാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.
2021ല്‍ ക്രിസ് മോറിസിന് വേണ്ടി രാജസ്ഥാന്‍ റോയല്‍സ് 16.25 കോടി രൂപ മുടക്കിയതാണ് ഇതുവരെയുണ്ടായിരുന്നു ഏറ്റവും കൂടിയ തുക. ഈ റെക്കോഡാണ് മിനി ലേലത്തില്‍ സാം കറന്‍ തകര്‍ത്തത്. വിരാട് കോഹ്ലിയുടെയും കെ. എല്‍. രാഹുലിന്റെയും 17 കോടിയെന്ന കരാര്‍ പ്രതിഫല തുകയും മിനി ലേലത്തില്‍ സാം കറന്‍ മറികടന്നു. 2019ല്‍ പഞ്ചാബ് കിങ്‌സ് ഇലവനൊപ്പം ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 24കാരനായ സാം കറന്‍, ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയിരുന്നു.
മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി ടീമുകളാണ് തുടക്കത്തില്‍ സാം കറന് വേണ്ടി ലേലം വിളിച്ചിരുന്നത്. പിന്നീട് മത്സരം മുംബൈും രാജസ്ഥാനും തമ്മിലായി. 11.50 കോടി രൂപ കടന്നതോടെ മുംബൈ പിന്‍മാറി. 11.75 കോടി രൂപയില്‍ ചെന്നൈ ലേലം വിളി തുടങ്ങിയതോടെ രാജസ്ഥാന്‍ അത് 12.50 കോടിയില്‍ എത്തിച്ചു. 13.25 കോടിയായി ചെന്നൈ തുക ഉയര്‍ത്തിയതോടെ രാജസ്ഥാനും പിന്‍മാറി. ഇതിനിടെയാണ് 13.50 കോടി രൂപ വിളിച്ച് പഞ്ചാബ് കിങ്‌സ് ഇലവന്റെ വരവ്. 16.25
ഹൈദരാബാദ് മുന്‍ നായകന്‍ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ആദ്യം ലേലത്തിനെത്തിയത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കി. 2022 ല്‍ 16 കോടി രൂപയായിരുന്നു ന്യൂസിലാന്റ് താരത്തിന്റെ വില. അടിസ്ഥാന വിലയില്‍ (രണ്ട് കോടി) ആദില്‍ റഷീദിനെയും ഹൈദരാബാദ് വാങ്ങി.
മലയാളി താരങ്ങളായ കെ.എം ആസിഫിനെയും (30 ലക്ഷം), അബ്ദുല്‍ ബാസിത്തിനെയും (20 ലക്ഷം) രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. ലേലത്തിന്റെ അവസാന റൗണ്ടില്‍ ഏറ്റവും ഒടുവിലായാണ് ബാസിത്തിനെ വിളിച്ചത്. വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയില്‍ (20 ലക്ഷം) സ്വന്തമാക്കി. അടിസ്ഥാന വിലയേക്കാള്‍ തുക പ്രതീക്ഷിച്ചിരുന്ന മലയാളി താരം രോഹന്‍ കുന്നുമ്മലിനെ ആരും വാങ്ങിയില്ല. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, എസ്.മിഥുന്‍ എന്നിവരെ ആരും ലേലത്തില്‍ വിളിച്ചില്ല.