Sports
-
രണ്ടാം ട്വന്റി 20-യില്‍ ഓസീസിനെ 6 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ഫോറുമടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന്…
Read More » -
കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വിൽപ്പന തുടങ്ങി
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിങ്കളാഴ്ച രാത്രി മുതലാണ് www.paytminsider.com വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. 1,500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്. മത്സരത്തിനായി ഇരു ടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാകും ടീമുകളുടെ താമസം. 2.36 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ…
Read More » -
രാജകുമാരന്റെ കസേര തെറിക്കുമോ ? അടുത്ത മാസമറിയാം; ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി ഒക്‌ടോബര്‍ 18ന്
മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാനുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത മാസം 18ന് നടക്കും. ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയതോടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെങ്കിലും ഗാംഗുലി തുടരുമോ എന്നത് വലിയ ചോദ്യമാണ്. ഗാംഗുലിയെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ 91-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് അടുത്ത മാസം 18ന് നടക്കുന്നത്. പുതിയ പ്രസിഡന്‍റിനെും സെക്രട്ടറിയെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിനായി ചീഫ് ഇലക്ടറല്‍ ഓഫീസറായി എ കെ ജ്യോതിയെ ബിസിസിഐ നിയമിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംബന്ധിച്ചും തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ജയ് ഷാ പുതിയ ബിസിസിഐ പ്രസിഡന്‍റാവുകയാണെങ്കില്‍ സെക്രട്ടറിയായി നിലവിലെ ട്രഷറര്‍ അരുണ്‍ ധുമാല്‍ എത്തിയേക്കും. ബ്രിജേഷ് പട്ടേലിനെ ഐസിസിയില്‍ ബിസിസിഐ പ്രതിനിധിയായും അനിരുദ്ധ് ചൗധരിയെ ബിസിസിഐയുടെ അടുത്ത ട്രഷററായും…
Read More » -
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തിരുവനന്തപുരം : സെപ്തംബര്‍ 28ന് കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിര്‍വഹിച്ചു . ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ- ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. 1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച്ച…
Read More » -
ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍
സൂറിച്ച്: ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാനം നടത്തി ഇതിഹാസതാരം റോജര്‍ ഫെഡറര്‍. ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഫെഡറര്‍ വ്യക്തമാക്കി. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. അടുത്ത ആഴ്ച്ച ലണ്ടനിലാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കുത്. വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ… ”എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ വ്യക്തമാക്കി. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടി. അഞ്ച് തവണ യുഎസ് ഓപ്പണ്‍ നേടിയപ്പോള്‍ ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍…
Read More » -
ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വിരമിച്ചു
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഉത്തപ്പ 2004-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐ.പി.എല്‍. കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 2006 ഏപ്രില്‍ 15 നാണ് ഉത്തപ്പ അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 2007-ല്‍ ട്വന്റി 20യിലും അരങ്ങേറ്റം നടത്തി. 2015 ജൂലായ് 14 ന് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടിയിട്ടുണ്ട്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍. ആറ് അര്‍ധസെഞ്ചുറികള്‍ നേടി. 13 ട്വന്റി 20 മത്സരങ്ങളില്‍…
Read More » -
ഏഷ്യാ കപ്പ്: ഇന്ത്യ പുറത്തേക്ക്; ശ്രീലങ്ക ഫൈനലിനരികെ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ഇന്ത്യ പുറത്തേക്കുള്ള വഴിയില്‍. ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ഇന്ത്യയെ തുണയ്ക്കണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗംഭീര തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ പതും നിസ്സങ്ക (52), കുശാല്‍ മെന്‍ഡിസ് (57) സഖ്യം 97 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറിലാണ് മടക്കം. പിന്നീട് തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110…
Read More » -
ബേസ്ബോൾ ചാംപ്യൻഷിപ്പ് : കേരളാ സംസ്ഥാന ടീമിന് യാത്രയയ്പ്പ് നൽകി
പഞ്ചാബിലെ ജലന്ധറിൽ സെപ്റ്റംബർ 8മുതൽ 12 വരെ നടക്കുന്ന 35 മത് ദേശിയ സീനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ സംസ്ഥാന ടീമിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര അയപ്പ് നൽകി .മുൻ തിരുഃ ജില്ലാ കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐ പി സംസ്ഥാന സെക്രട്ടറി ആനന്ദ് ലാൽ ടി പി ,ഫൗണ്ടർ സെക്രട്ടറി അരുൺ ടി എസ് ശേഷാധ്രി സുബ്രമണ്യൻ കെ എൽ എം ആക്‌സിവ റീജിയണൽ മനേജർ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു ടീം ജേർസി ശ്രീ ബിനു ഐ പി ടീം ക്യാപ്റ്റന് നൽകി വിജയാശംസകൾ നേർന്നു.
Read More » -
”ഹര്‍ഭജന്‍ സിങ് ഇസ്ലാംമതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു”
ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം ഹര്‍ഭജന്‍ സിങ് ഇസ്ലാംമതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ‘പാകിസ്ഥാന്‍ അണ്‍ടോള്‍ഡ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍. പാക് മതപണ്ഡിതനായ താരിഖ് ജമീലില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാജി മതംമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ചതെന്ന്് ഇന്‍സമാം പറയുന്നു. ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ പാക് താരങ്ങള്‍ നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ് അടക്കമുള്ള താരങ്ങള്‍ എത്താറുണ്ടായിരുന്നു. പിന്നീട് സഹീറിനും പത്താനുമൊപ്പം മറ്റു നാല് ഇന്ത്യന്‍ താരങ്ങളും നമസ്‌കാര ഹാളിലെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹര്‍ഭജനും ഉണ്ടായിരുന്നത്. നമസ്‌കാരം അടക്കമുള്ള ആരാധനാ കര്‍മങ്ങള്‍ വീക്ഷിക്കാനായിരുന്നു ഇവര്‍ എത്തിയിരുന്നത്. ഈ സമയത്ത് താരിഖ് ജമീലും താരങ്ങള്‍ക്കൊപ്പം നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്താറുണ്ടായിരുന്നു. നമസ്‌കാരശേഷം അദ്ദേഹത്തിന്റെ ഉപദേശവുമുണ്ടാകും. ഇത്തരത്തില്‍ ജമീലിന്റെ വാക്കുകള്‍ കേട്ടും പെരുമാറ്റം കണ്ടും ആകൃഷ്ടനായാണ് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം ഹര്‍ഭജന്‍ പ്രകടിപ്പിച്ചതെന്നും ഇന്‍സമാം…
Read More » -
ഏഷ്യാ കപ്പ്: ഹോങ്കോങ് വീണു; പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍
ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പൊരുതി നോക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഹോങ്കോങിന് പൊരുതാന്‍ പോയിട്ട് ഒന്ന് പിടയാന്‍ പോലുമായില്ല. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി. ഹോങ്കോങ് നിരയില്‍ ഒറ്റ ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ നിസാത് ഖാനാണ് ഹോങ്കോങിന്‍റെ ടോപ് സ്കോറര്‍. ആറ് റണ്‍സെടുത്ത കിഞ്ചിത് ഷാ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സ് ആണ് ഹോങ്കോങിനെ 38 റണ്‍സിലെത്തിച്ചത്.സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 193-2. ഹോങ്കോങ് 10.3 ഓവറില്‍ 38ന് ഓള്‍ ഔട്ട്. ഹോങ്കോങിന്‍റെയും ഏഷ്യാ കപ്പില്‍ ഒരു ടീമിന്‍റെയും ഏറ്റവും ചെറിയ ടി20 ടോട്ടലാണിത്. ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ വിജയവുമാണിത്. പാക്കിസ്ഥാനുവേണ്ടി ഷദാബ് ഖാന്‍ 2.4…
Read More »