Sports
-
ലോകകപ്പ്: ഏഷ്യയുടെ പ്രതീക്ഷയുമായി ഖത്തർ ഇന്നിറങ്ങുന്നു
ദോഹ: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ ത്രില്ലറിലാണ് ഖത്തര്‍.ആതിഥേയ രാഷ്ട്രമെന്ന നിലയിലാണ് ഖത്തറിന് യോഗ്യത ലഭിച്ചത്. ലോക റാങ്കിങില്‍ 50ാം സ്ഥാനത്താണ് ഖത്തർ. ഇന്ന് രാത്രി 9.30നാണ് ഖത്തറും ഇക്വഡോറുമായുള്ള ഉദ്ഘാടന മല്‍സരം.സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു അട്ടിമറി വിജയത്തിനാണ് ഖത്തറിന്റെ ശ്രമം. ലോകകപ്പ് മുന്നിൽ കണ്ട് വളരെ ശ്രദ്ധയോടെയാണ് ഖത്തർ ടീമിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.ദീർഘകാലമായുള്ള അവരുടെ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ ടീം. അത് വെറുതെയായില്ല.ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയാണ് ഖത്തര്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത്.ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ കിരീടം നേടിയത്. ഖത്തറിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊന്‍തൂവല്‍ ആയിരുന്നു ഇത്. ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഖത്തറിന്റെ സ്ഥാനം. ഫെലിക്‌സ് സാഞ്ചസ് എന്ന സ്പാനിഷ് പരിശീലകനാണ് ഖത്തറിനെ പരിശീലിപ്പിക്കുന്നത്. ആക്രമണ ഫുട്‌ബോളിനാണ് ഖത്തര്‍ പ്രധാന്യം നല്‍കുന്നത്. ഹസ്സന്‍ ഹൈഡോസ്, അലി അസാഡല്ല, അബ്ദെല്‍കരീം സാലെം, ഹാതെം അബ്ദെല്‍ അസീസ്, ഇസ്മായില്‍ മുഹമ്മദ്, അലി അഫീഫ്, ഹമീദ്…
Read More » -
ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം; സമ്മാനത്തുക ഇങ്ങനെ
ഖത്തർ: ഫിഫ ലോകകപ്പ് 2022 ഖത്തറില്‍ ഇന്ന് ആരംഭിക്കുന്നു. 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എല്ലാ ടീമുകളെയും നാല് വീതമുള്ള എട്ട് പൂളുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം റൗണ്ട് ഓഫ് 16, തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നിവ നടക്കും.ഫൈനല്‍ ഡിസംബര്‍ 18 ന് . ഏകദേശം 13000 കോടി രൂപ സമ്മാനത്തുകയായി വിതരണം ചെയ്യുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ 22-ാം പതിപ്പാണിത്. ചാമ്ബ്യന്‍ – 342.3 കോടി രൂപ റണ്ണര്‍ അപ്പ് – 245 കോടി മൂന്നാം സ്ഥാനം – 220 കോടി നാലാം സ്ഥാനം – 204 കോടി 5-8-ാം സ്ഥാനം – 138 കോടി 9-16-ാം സ്ഥാനം – 106 കോടി 17-32 സ്ഥാനം – 74 കോടി
Read More » -
ആ പന്ത് ഇന്ന് വീണ്ടും ചലിച്ചു തുടങ്ങും;ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്
ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ ഒരു പന്ത് അതിന്റെ പ്രയാണം പൂർത്തിയാക്കി രണ്ടു പതിറ്റാണ്ടിന് ശേഷം ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്. നവംബർ 20-ാം തീയതി ഇന്ത്യൻ സമയം രാത്രി 9:30 ന് ആ പന്ത് ഖത്തറിലെ അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ പുൽപ്പരപ്പിലെ മധ്യവൃത്തത്തിൽ അനക്കമറ്റ് കിടക്കും. നാലുവർഷം മുൻപ് റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ ഒരു ലോംഗ് വിസിലോടെ അനക്കമറ്റ പന്തിനെ മറ്റൊരു വിസിൽ വിളിച്ചുണർത്തും.മറ്റൊരു ബൂട്ട് അതിനെ ചലിപ്പിക്കും.ലോകമെങ്ങുമുള്ള കോടിക്കണക്കിന് കൃഷ്ണമണികൾ അതിനൊപ്പം ഉരുളും.ഒടുവിൽ ഡിസംബർ 18-ന് ആ പാച്ചിലും നിലയ്ക്കുമ്പോൾ ലോകം ഫുട്ബോളിലെ പുതിയ ഉദയത്തിന് സാക്ഷികളാകും.ലോകഫുട്ബോളിലെ സൂര്യകിരീടം ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും. ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്.ടൂർണമെന്റിലെ ആദ്യ മത്സരം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ്.അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം. ഖത്തർ ദേശീയ ദിനമായ 2022 ഡിസംബർ 18-ന് ഫൈനൽ നടക്കും.ഫ്രാൻസാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് 2022 നവംബർ 20 മുതൽ ഡിസംബർ 18…
Read More » -
ഹൈദരാബാദിനെ തകർത്തു; ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്
ഹൈദരാബാദ്: കഴിഞ്ഞ വർഷം ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം ചോദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടിയത്. ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.15 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് രണ്ടാമത്.
Read More » -
ഐഎസ്എൽ: ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് മുൻപിൽ
ഹൈദരാബാദ് : ഐഎസ്എൽ പോരാട്ടം ആദ്യ പകുതി കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. കളിയുടെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് ഗോളിയുടെ പിഴവ് മുതലെടുത്ത് ദിമിത്രിയോസാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. മൂന്നാം കളിയിലും ഗോളടിച്ച് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിന് തുണയായെങ്കിലും താരത്തിന് പിന്നീട് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശങ്കകൾ ഉണർത്തിയിട്ടുണ്ട്.
Read More » -
ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിക്കെതിരെ
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഇന്ന് നേർക്കുനേർ ഹൈദരാബാദ്: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയുമായി ഏറ്റുമുട്ടും.ഹൈദരബാദിൽ വച്ചാണ് മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചാണ് ഹൈദരാബാദ് കിരീടമുയര്‍ത്തിയത്. ആദ്യ മത്സരത്തിലെ സമനിലക്കുശേഷം തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി 16 പോയന്റാണ് നിലവിൽ ഹൈദരാബാദിന്. ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചശേഷം ഹാട്രിക് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ടു മത്സരങ്ങളില്‍ ജയവുമായാണ് തിരിച്ചെത്തിയത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-0ത്തിനും എഫ്.സി ഗോവയെ 3-1നുമാണ് ഇവാന്‍ വുകോമാനോവിചിന്റെ ടീം തോല്‍പിച്ചത്.ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
Read More » -
പത്ത് വിക്കറ്റ് തോൽവി;ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റർ ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റർ ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. 2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല.ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
Read More » -
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് തൃശ്ശൂരിലെ ഫുട്ബോൾ പ്രേമികൾ
തൃശൂർ:ലോക ഫുട്ബാളിലെ പ്രിയതാരങ്ങളുടെയും ടീമിന്‍റെയും ചിത്രങ്ങള്‍ ഗ്രാമാന്തരങ്ങള്‍ തോറും ഉയര്‍ന്നുകൊണ്ടിരിക്കുമ്ബോള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പടുകൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് തൃശൂർ പാത്രമംഗലത്തെ ഫുട്ബാള്‍ പ്രേമികള്‍ വ്യത്യസ്തരാകുന്നത്. പുഴയോരത്തെ പാടശേഖരത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. 45 അടി ഉയരമുള്ള കട്ടൗട്ട് പാത്രമംഗലം പാര്‍ഥസാരഥി ക്ഷേത്ര പരിസരത്തുനിന്ന് ബാന്‍ഡ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്ബടിയോടെ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് കൊണ്ടുപോയി സ്ഥാപിച്ചത്.
Read More » -
ലോകം ഒരു പന്തിലേക്ക് ചുരുങ്ങാന്‍ ഇനി രണ്ടു നാള്‍ കൂടി
ഖത്തർ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി രണ്ടു നാളുകള്‍ കൂടി മാത്രം.ഞായറാഴ്ച ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 9:30നാണ് മത്സരം. റിലയന്‍സിന്‍്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോര്‍ട്സാണ് ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളിൽ ലോകകപ്പ് മത്സരങ്ങൾ എത്തിക്കുന്നത്. സ്പോര്‍ട്സ് 18, സ്പോര്‍ട്സ് 18 എച്ച് ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പ് വഴിയും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനാകും.
Read More » -
ഖത്തർ ലോകകപ്പ്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശന പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ടിക്കറ്റിനൊപ്പം ഹയ്യാ കാര്‍ഡും വേണം. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാം. വിദേശത്തുനിന്നെത്തുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റില്ലാത്ത മൂന്നുപേരെ അതിഥികളായി കൊണ്ടുവരാം ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ സൗജന്യ വിസയില്‍ സൗദിയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ രണ്ടുമാസംവരെ തങ്ങാം, ഉംറ നിര്‍വഹിക്കാം. ഹയ്യാ കാര്‍ഡുകാര്‍ക്ക് യുഎഇ 90 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഇന്നുമുതല്‍ പ്രവേശിക്കാം. സുരക്ഷ ഉറപ്പാക്കാന്‍ 13 സഹോദര–-സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചുദിവസംനീണ്ട സുരക്ഷാ അഭ്യാസം സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ ആരാധകര്‍ക്കായി ദോഹ എക്സിബിഷന്‍ ആന്‍ഡ്…
Read More »