SportsTRENDING

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് പരുക്ക്, പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി

മും​ബൈ: ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യൻ നാവികൻ അ‌ഭിലാഷ് ടോമിക്കു പരുക്ക്. പ്രതികൂല കാലാവസ്ഥയും കനത്ത കാറ്റും വെല്ലുവിളിയുയർത്തുന്ന മത്സരത്തിൽ അ‌ഭിലാഷ് ടോമി നിലവിൽ രണ്ടാം സ്ഥാനത്താണ്. നേരിയ പരുക്കേറ്റെങ്കിലും അ‌ത് അ‌വഗണിച്ച് അ‌ഭിലാഷ് യാത്ര തുടരുകയാണെന്നാണു ലഭിക്കുന്ന വിവരം. പരുക്ക് സംബന്ധിച്ച് അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി യാത്ര പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.
ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷമാദ്യം വിരമിച്ചിരുന്നു.
നാവിക സേനയുടെ ഗോവ ആസ്‌ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. പതിനെട്ട് നാവികരാണ് ഗോൾഡൻ ഗ്ലോബ് റേസിൻറെ തുടക്കത്തിലുണ്ടായിരുന്നത്. അഞ്ച് പേർ പിൻവാങ്ങിയിരുന്നു. 300 ദിവസം കൊണ്ട് 30000 മൈൽ പിന്നിടുന്നതാണ് റേസിന്റെ ലക്ഷ്യം. ബയനാത്ത് എത്ത ബോട്ടിലാണ് അഭിലാഷിൻറെ രണ്ടാം ഗോൾഡൻ ഗ്ലോബ് റേസ്. ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിൻറെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയിൽ ലോകം ചുറ്റി വരണം- ഇതാണ് സാഹസികപ്രിയരായ നാവികരുടെ ഗ്ലോബൽ ഗ്ലോബ് റേസ്.

Back to top button
error: