Sports
-
ഖത്തറിലെ സ്വവര്‍ഗാനുരാഗ നിയമത്തിനെതിരേ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ധരിച്ച് കളിക്കാനൊരുങ്ങി ഒന്‍പത് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍; ഇംഗ്ലണ്ടിന്റെ ഹാരി കെയിനും ഹിറ്റ്‌ലിസ്റ്റില്‍?
ദോഹ: വിവാദമായ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ലോക കപ്പിനേയും വിവാദത്തിലാക്കുകയാണ്. ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങും എന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കൊടുക്കാത്ത ഖത്തറിലെ കടുത്ത നിയമങ്ങള്‍ക്കെതിരേ പാശ്ചാത്യ ലോകത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പ്രതീകമായി കെയ്ന്‍ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ധരിച്ച് കളിക്കിറങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇതു ഫിഫ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ കെയ്‌നെതിരേ നടപടിയുണ്ടാകുമെന്നും ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കളിക്കളത്തില്‍ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ഫിഫയ്ക്ക് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്. കെയ്ന്‍ വിവാദ ആം ബാന്‍ഡ് ധരിച്ചാല്‍ ഒരുപക്ഷെ അത് ഈ നിയമത്തിന് എതിരായേക്കാം. പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായേക്കാം. എന്നാല്‍, സസ്‌പെന്‍ഷന്‍ പോലുള്ള ശിക്ഷ ഉണ്ടായാല്‍ ഇംഗ്ലണ്ട് ടീമിന് തന്നെ വിഷയം തലവേദനയാകും. അത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കും എന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ടീം ഗവേണിങ് ബോഡി.…
Read More » -
ലോകകപ്പ്: ഇന്ന് രണ്ട് മത്സരങ്ങൾ
ദോഹ : ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് രണ്ടു മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് ആഫ്രിക്കന്‍ പ്രതീക്ഷകളായ സെനഗലിനെ നേരിടുമ്ബോള്‍, ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിന് എതിരാളി ഏഷ്യന്‍ ശക്തികളായ ഇറാന്‍ ആണ്. ഇംഗ്ലണ്ട്-ഇറാൻ മത്സരം ഇന്ത്യൻ സമയം 6:30 ന് ആണ്.നെതർലൻഡ്സ്-സെനഗൽ മത്സരം രാത്രി 9:30 നും. നാളെ വെളുപ്പിന് 12:30 ന് അമേരിക്ക വെയിൽസുമായി ഏറ്റുമുട്ടും.
Read More » -
ഖത്തർ ലോകകപ്പിന്റെ താരമാകുമോ ഇക്വഡോർ ക്യാപ്റ്റൻ ?
ദോഹ :ഖത്തർ ലോകകപ്പിന്റെ താരമാകാൻ ഇക്വഡോർ ക്യാപ്റ്റൻ എന്നര്‍ വലന്‍സിയ. ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ മികവിലാണ് ആതിഥേയര്‍ക്കെതിരെ ഇക്വഡോറിന് തകര്‍പ്പന്‍ വിജയം നേടാനായത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ഖത്തറിനെ വീഴ്‌ത്തിയത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ഇക്വഡോറിന്റെ വിജയം.മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 30 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോളും ചര്‍ച്ചകളിലുണ്ട്.അതു സംഭവിച്ചെങ്കില്‍ ഇക്വഡോര്‍ നായകന് 2022 ലോകകപ്പിന്റെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികയ്ക്കാനാകുമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും എന്നര്‍ വലന്‍സിയയുടെ കളിയാണ് ഉദ്ഘാടനത്തില്‍ കണ്ടത്. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടവും എന്നര്‍ വലന്‍സിയ സ്വന്തമാക്കി.ഇന്നലത്തെ വിജയത്തോടെ ഗൂപ്പ് എയില്‍ ഇക്വഡോറിന് മൂന്നു പോയിന്റായി. ഫിഫ റാങ്കിങ്ങില്‍ 44-ാം സ്ഥാനക്കാരാണ് ഇക്വഡോർ.വെള്ളിയാഴ്ചയാണ് അവരുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികൾ.
Read More » -
മൂന്നു ഗോൾ ജയം; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനെ തള്ളി ഗോവ മൂന്നാമത്
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ ഗംഭീര ജയവുമായി എഫ്.സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബഗാനെ ഗോവ തോൽപ്പിച്ചത്.രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ഇതോടെ 12 പോയന്റുള്ള ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ നാലാമതാക്കി മൂന്നാംസ്ഥാനത്തേക്ക് കയറി.ബ്ലാസ്റ്റേഴ്സിനും ഒഡീഷ എഫ്സിക്കും ഇതേ പോയിന്റാണെങ്കിലും ഗോൾ ആവറേജിൽ ഗോവ മുന്നിൽ കയറുകയായിരുന്നു.ഒഡീഷ അഞ്ചാം സ്ഥാനത്താണ്. ഹൈദരബാദും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എ.ടി.കെ ബഗാന്‍ ആറാമതും.
Read More » -
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം നേടി ഇക്വഡോർ
ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ വിജയം നേടി ഇക്വഡോർ.ആഥിതേയരായ ഖത്തറിനെ 2-0 നാണ് ഇക്വഡോർ വീഴ്ത്തിയത്. ഇക്വഡോറിന് വേണ്ടി ക്യാപ്റ്റൻ എന്നെര്‍ വലെന്‍സിയയാണ് രണ്ടു ഗോളുകളും നേടിയത്.കളി തുടങ്ങി ആദ്യ അഞ്ച് മിനിറ്റിൽ തന്നെ വലെന്‍സിയ ഗോൾ നേടിയെങ്കിലും സഹകളിക്കാരൻ ഓഫ് സൈഡ് ആയതിനാൽ റഫറി ഗോൾ അനുവദിച്ചില്ല.പിന്നീട് 15-ാം മിനിറ്റിലും 30-ാം മിനിറ്റിലും വലെന്‍സിയ തന്നെ ഗോള്‍ നേടി ഖത്തർ ലോകകപ്പിലെ തന്റെ വരവറിയിച്ചു.
Read More » -
ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഭരണാധികാരിയും കിരീടാവകാശിയും
ദുബൈ: ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും. ഖത്തറിലെത്തിയ ഇരുവരെയും ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും എത്തിയിരുന്നു. ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍…
Read More » -
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ ലൈവായി കാണാൻ
ഇന്ത്യയില്‍ സംപ്രേക്ഷണാവകാശം നേടിയ വയാകോം നെറ്റ്‌വര്‍ക്ക് 18 (Viacom18) സ്പോര്‍ട്സ്18, സ്പോര്‍ട്സ്18 എച്ച്.ഡി. എന്നീ ചാനലുകളില്‍ 2022 ഫിഫ ഖത്തര്‍ 2022 ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും. തത്സമയ സ്ട്രീമിംഗ് കാണാൻ ജിയോ സിം തന്നെ വേണമെന്നില്ല. മറ്റ് ടെലികോം ദാതാക്കളായ എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയവയിൽ നിന്നുള്ള ഉപയോക്താക്കൾക്കും ജിയോ സിനിമാ ആപ്പ് ഡൗൺലോഡ് ചെയ്യാനും സൗജന്യമായി കാണാനും കഴിയും. ജിയോ ടിവി നെറ്റ്വർക്ക് 18 ഗ്രൂപ്പിന്റെ ഉടമസ്ഥർ റിലയൻസ് ഇൻഡസ്ട്രീസ് ആണ് എന്നതിനാൽ തന്നെ ജിയോ ടിവിയിലും ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ലൈവായി സ്ട്രീം ചെയ്യാൻ സാധിക്കും.മൊബൈലിൽ ലോകകപ്പ് മത്സരങ്ങൾ ലൈവായി ജിയോ ടിവി വഴി സ്ട്രീം ചെയ്യാൻ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം, ജിയോ നമ്പർ ഉപയോഗിച്ച് മാത്രമേ ഈ ആപ്പിലേക്ക് ആക്സസ് നേടാൻ…
Read More » -
ആദ്യ റൗണ്ടിൽ പുറത്തായാലും ലഭിക്കും 74 കോടി…! ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക
ദോഹ: ⚽ കാൽപ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാൻ ഇനി കേവലം ഒന്നര മണിക്കൂർ മാത്രം. ലോകകപ്പിനെത്തുന്ന 32 ടീമുകളും അവസാന വട്ട പരിശീലനം പൂർത്തിയാക്കി. ലോകം കാത്തിരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് ദോഹയിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ വിസ്മയക്കാഴ്ചകളോടെ തുടക്കമാകും. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന പരിപാടികൾ അല്പ സമയത്തിനകം (രാത്രി 7.30ന്) ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ഇക്കുറി ലോകകപ്പ് ജേതാക്കളേയും റണ്ണറപ്പുകളേയും പങ്കെടുക്കുന്ന ടീമുകളേയുമൊക്കെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 2500 കോടിയിലേറെ രൂപയാണ് ഖത്തർ ലോകകപ്പിൽ വിവിധ ടീമുകൾക്കും മികച്ച കളിക്കാർക്കുമായി ലഭിക്കുക. ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്താവുന്ന ടീമുകൾക്ക് വരെ 70 കോടിയിലധികം രൂപ സമ്മാനത്തുകയായി ലഭിക്കുമെന്നതാണ് ഈ ലോകകപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാല്‍പ്പന്തു കളിയുടെ വിശ്വകിരീടത്തില്‍…
Read More » -
ലോകകപ്പ് മത്സരങ്ങൾ തത്സമയം മൊബൈൽ ഫോണിലടക്കം ഇന്ത്യയിൽ സൗജന്യമായി കാണാം, ഉദ്ഘാടനച്ചടങ്ങുകൾ രാത്രി 7:30നും മത്സരം രാത്രി 9:30 നും
ദോഹ: അങ്ങനെ കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു. കാൽപന്ത് കളിക്ക് ലോകം ഉറ്റുനോക്കുന്ന ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. രാത്രി 9:30 ന് മത്സരം അരങ്ങേറും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആഘോഷത്തിമർപ്പോടെ കിക്കോഫിന് ഖത്തർ പൂർണ സജ്ജം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ നേരിടും. 32 ടീമുകൾ, 64 മത്സരങ്ങൾ , എണ്ണിയാൽ ഒടുങ്ങാത്ത അതി മനോഹര മുഹൂർത്തങ്ങൾ . എല്ലാം ഇനി കായിക ലോകത്തിന് സ്വന്തം. ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും എംബാപ്പെയും മുള്ളറും ഉൾപ്പെടെ 736 കളിക്കാരാണ് ഖത്തറിൽ പന്ത് തട്ടുക. ഖത്തറിലെ 8 സ്റ്റേഡിയങ്ങൾ ഫുട്ബോൾ മാന്ത്രികക്കാഴ്ചകൾക്ക് തയ്യാറെടുത്തു കഴിഞ്ഞു. 29 ദിനരാത്രങ്ങൾ, ലോകം കണ്ട ഏറ്റവും മനോഹര ഉത്സവമായി ഖത്തർ ലോകകപ്പ് മാറും. ഡിസംബർ 18 ന് ഐക്കണിക് സ്റ്റേഡിയമായ ലുസൈലിൽ നടക്കുന്ന ഫൈനലോടെ വിശ്വ കാൽപന്ത് കളി മാമാങ്കത്തിന് കൊടിയിറങ്ങും. എട്ട് രാജ്യങ്ങൾ മാത്രമാണ്…
Read More » -
ലോകകപ്പ് കാണാൻ മൂന്ന് സെന്റ് സ്ഥലവും വീടും വാങ്ങി കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകർ
കൊച്ചി: ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം അങ്ങ് ഖത്തറും കടന്ന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വരെ ചെന്നതാണ്. ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോൾ കാണാൻ വേണ്ടി മാത്രം മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകണാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകർ. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊിച്ചുകളഞ്ഞാലും ഒരിടം സ്‌പോര്‍ട്‌സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഈ കൂട്ടരുടെ തീരുമാനം. ലോകകപ്പ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്ഥിരമായി ഒരിടമില്ലായിരുന്നു കങ്ങരപ്പടിയിലെ ഈ ചെറുപ്പക്കാര്‍ക്ക്. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉള്‍ക്കൊണ്ട് കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്. അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോഴും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന്…
Read More »