Sports

  • അർജന്റീന തോറ്റു; മലപ്പുറം ടൗണില്‍ കൂട്ടത്തല്ല്

    മലപ്പുറം: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്‌ സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മലപ്പുറം ടൗണില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. അര്‍ജന്റീനയുടെ അപ്രതീക്ഷിത പരാജയം സൗദിയുടെ ആരാധകര്‍ ആഘോഷമാക്കിയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. കളികാണാന്‍ അര്‍ജന്റീനന്‍ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലെത്തിയ സൗദി ആരാധകര്‍ മെസ്സി പടയുടെ പരാജയം ആഘോഷമാക്കുകയായിരുന്നു.   ഇതോടെ അര്‍ജന്റീനന്‍ ആരാധകർ പ്രകോപിതനായതോടെ മറ്റു ടീമുകളുടെ ആരാധകരും സംഘടിക്കുകയാണുണ്ടായത്.തുടർന്നായിരുന്നു കൂട്ടത്തല്ല്.ഒടുവിൽ ‘ഗാലറിയിൽ” ഇരുന്ന നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് പ്രശ്നം ഒരുവിധം അവസാനിച്ചത്.  

    Read More »
  • ഖത്തർ ലോകകപ്പ് വെറുതെ ആയില്ല; ലോകത്തിന് അറബി രാജ്യങ്ങൾ നൽകുന്ന പാഠം

    ദോഹ : ആദ്യമായി അറേബ്യൻ മണ്ണിൽ സംഘടിപ്പിച്ച ലോകകപ്പ് വെറുതെയായില്ല.ഫുട്ബോളിലെ സാക്ഷാൽ മിശിഹയെ തന്നെയാണ് ഒരു അറേബ്യൻ ടീം പിടിച്ചു കെട്ടിയത്.  സകല പ്രവചനങ്ങളെയും മറകടന്ന് കളിയില്‍ സര്‍വ്വംസജ്ജമായി നിലകൊണ്ട ഒരു സൗദി ടീമിനെയാണ് ഇന്ന് ഖത്തറിൽ കാണാനായത്. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്ബരമറിഞ്ഞിരിക്കുകയാണ് മെസിയുടെ അര്‍ജന്റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്ബ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. അര്‍ജന്റീനയ്‌ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.

    Read More »
  • വമ്പൻ അട്ടിമറി; ലയണൽ മെസ്സിയുടെ അർജന്റീനയെ തകർത്ത് സൗദി അറേബ്യ

    ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലോകം ഇന്ന് സാക്ഷ്യം വഹിച്ചു.വെറും അട്ടിമറിയായിരുന്നില്ല.ഫുട്ബോൾ മിശിഹ ലയണൽ മെസ്സിയുടെ സാക്ഷാൽ അർജന്റീനയെയാണ് സൗദി അറേബ്യ 2-1 ന് തകർത്തു വിട്ടത്. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇരട്ട ഗോളുമായി സൗദി അറേബ്യ ലാറ്റിനമേരിക്കന്‍ ചാമ്ബ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്.  അര്‍ജന്‍റീനക്കായി പെനാൽറ്റിയിലൂടെ ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. അതേസമയം ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് മലയാളി യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അര്‍ജന്റീന My prediction :- 2 – 1 സൗദി അറേബ്യ…

    Read More »
  • അർജന്റീനയും ബ്രസീലും പിന്നെ ശക്തികുളങ്ങരയും

    കൊല്ലം : അർജന്റീനയും ബ്രസീലുമായി കൊല്ലത്തെ ശക്തികുളങ്ങരയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് പറയാൻ വരട്ടെ.ഇവിടുത്തെ ആശുപത്രികളിൽ ഒന്നു കയറിയിറങ്ങിയാൽ ആ ബന്ധം നിങ്ങൾക്ക് കാണാൻ സാധിക്കും ചിലർക്ക് തലയ്ക്കാണ് പരിക്ക്.ചിലർക്ക് മൂക്കിലും മറ്റുചിലർക്ക് കൈയ്യിലും.ചിലരുടെ വാരിയെല്ലുകൾക്കും പൊട്ടലുണ്ടെന്നാണ് കേട്ടത്.’ഹിഗ്വിറ്റ’യിലെ ഗീവർഗീസ് അച്ചനെ പോലെ കാലുവാരിയാണ് അടിച്ചത്. ഇവർക്കാർക്കും അർജന്റീനയ്ക്കെതിരെയോ ബ്രസീലിനെതിരെയോ ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കല്ല.ഇവരാരും സന്തോഷ് ട്രോഫിയിൽ പോലും പന്ത് തട്ടിയിട്ടുമില്ല.പക്ഷെ ലോകം ഒരു ഫുട്ബോളായി ഖത്തറിലേക്ക് ചുരുങ്ങിയപ്പോൾ അതിന്റെയൊരു ചലനം കാറ്റിൽ കടൽ കടന്ന് ശക്തികുളങ്ങരയിലും എത്തിയതാണ്.കേരളത്തിലെ കാലാവസ്ഥാ നിരീക്ഷകർ അമ്പേ പരാജയം! അങ്ങ് സൂറിച്ചിലെ ഫുട്ബോൾ ആസ്ഥാനത്ത് വരെ ചെന്നതാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം.അത് പക്ഷെ ഇങ്ങനെയായിരുന്നില്ല എന്ന് മാത്രം! ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി ശക്തികുളങ്ങരയിലെ ബ്രസീൽ- അർജന്റീന ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ശക്തികുളങ്ങര പള്ളിക്കുസമീപമായിരുന്നു സംഘർഷം. രണ്ടുവാഹനങ്ങളിലായി ആഹ്ലാദാരവങ്ങളോടെ എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ മെസ്സിയും നെയ്മറും’അഗാധമായ’ ദുഃഖം രേഖപ്പെടുത്തിയതായാണ്…

    Read More »
  • ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങള്‍

    ദോഹ : ഖത്തർ ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങള്‍.ആരാധകർ ഏറെ കാത്തിരിക്കുന്ന മെസ്സിയുടെ അർജന്റീന ഉൾപ്പടെ ഇന്ന് കളത്തിലിറങ്ങും.സൗദി അറേബ്യ ആണ് എതിരാളികൾ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. അര്‍ജന്റീനയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ഇന്ന് കളത്തിലിറങ്ങും.ഓസ്ട്രേലിയ ആണ് എതിരാളികൾ. ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി പോരിന് പിന്നാലെ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരവും ഇന്ന് നടക്കും. വൈകുന്നേരം 6.30നാണ് ഗ്രൂപ്പ് ഡിയിലെ പോര്. ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോയും പോളണ്ടും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു.9:30-നാണ് മത്സരം.  ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് ഫ്രാൻസ് ഓസ്‌ട്രേലിയ മത്സരം.

    Read More »
  • അര്‍ജന്റീന ഇന്ന് കളത്തിൽ; എതിരാളികൾ സൗദി അറേബ്യ

    ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ന് ലയണൽ മെസ്സിയും കൂട്ടരും ഇറങ്ങും.സൗദി അറേബ്യാണ് എതിരാളികൾ. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്. ലോകകപ്പില്‍ ഇതാദ്യമായിട്ടാണ് അര്‍ജന്റീനയും സൗദിയും മുഖാമുഖം വരുന്നത്. നാലു തവണ ഇരുടീമുകളും അന്താരാഷ്ട്ര മല്‍സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടെണ്ണത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയാവുകയും ചെയ്തു.

    Read More »
  • ലോകകപ്പ്: സെനഗലിനെതിരെ നെതർലൻഡ്സിന് വിജയം

    ദോഹ : ഫിഫ ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സെനഗലിനെതിരെ നെതർലൻഡ്സിന് 2-0 ന്റെ വിജയം. സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച മത്സരം, 84-ാം മിനിറ്റില്‍ കോഡി ഗാപ്‌കോ, മത്സരത്തിന്റെ അവസാന നിമിഷം ഡേവി ക്ലാസന്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കുകയായിരുന്നു. സാദിയോ മാനെയുടെ അഭാവത്തിലും ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് സെനഗല്‍ ഒടുവില്‍ കീഴടങ്ങിയത്. ഇരുടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി.അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

    Read More »
  • ക്രിക്കറ്റില്‍ നിന്ന് കടമെടുത്തു; ഫുട്ബോളിന് തിരിച്ചടി!!

    ദോഹ: ഐസിസി ക്രിക്കറ്റില്‍ പരീക്ഷിച്ച് വിജയിച്ച കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം ഫിഫ ലോകകപ്പിലും അരങ്ങേറി. ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയറന്‍വാന്‍ഡ് ആണ് ഇത്തരത്തില്‍ മാറ്റപ്പെട്ട ആദ്യ താരം. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ചാണ് അലിറേസയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കുറച്ചധിക സമയം കളി തടസപ്പെട്ടിരുന്നു. പിന്നീടും അലിറേസ കളത്തില്‍ തുടര്‍ന്നെങ്കിലും കുറച്ചു മിനിറ്റിനു ശേഷം കണ്‍കഷന്‍ നിയമപ്രകാരം മടങ്ങുകയായിരുന്നു. പക്ഷേ പുതിയ കണ്‍കഷന്‍ നിയമം ഫുട്‌ബോളില്‍ ഗുണം ചെയ്യില്ലെന്നാണ് വാസ്തവം ഗുരുതരമായി പരിക്കേല്‍ക്കുന്ന താരത്തെ ടീമുകള്‍ക്ക് പിന്‍വലിക്കാം. ഇതു പകരക്കാരുടെ ലിസ്റ്റില്‍ കൂട്ടില്ല. മല്‍സരത്തില്‍ ഒരു മാറ്റം ഇത്തരത്തില്‍ നടത്താം. സബ്സ്റ്റിറ്റിയൂഷനില്‍ പെടുത്തില്ലാത്തതിനാല്‍ ടീമിന്റെ തന്ത്രങ്ങളെ ബാധിക്കില്ല.എന്നാൽ താരങ്ങൾക്ക് തിരിച്ചടിയാണ് ഈ നിയമം.  ഇത്തരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് വഴി പുറത്തു പോകുന്ന താരത്തിന് അടുത്ത പത്തു ദിവസത്തേക്ക് കളത്തിലിറങ്ങാന്‍ പറ്റില്ല. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ മല്‍സരം പോലും കളിക്കാന്‍ സാധിക്കില്ല. ടീം രണ്ടാം റൗണ്ടില്‍…

    Read More »
  • പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ 

    ദോഹ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോൾ ടീമംഗങ്ങൾ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാൻ താരം അലിറെസ് ജഹൻബക്ഷെ വ്യക്തമാക്കിയിരുന്നു. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിത്. അതിന്റെ തുടർച്ചയെന്നോണമാണ് 11 ഇറാൻ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. പോലീസ് കസ്റ്റഡിയിൽ മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനിൽ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്ന ചൂണ്ടികാട്ടിയാണ് അനീമിയെ അറസ്റ്റ് ചെയ്തത്. നേരത്തേ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.

    Read More »
  • ലോകകപ്പ് ഫുട്ബോൾ: ഇറാനെ 6-2 ന് മുക്കി ഇംഗ്ലണ്ട് 

    ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനമായ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇറാനുമേൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം.6-2 നാണ് ഇംഗ്ലണ്ട് ഇറാനെ തകർത്തു വിട്ടത്. ഇരു പകുതിയിലുമായി മൂന്നു വീതം ഗോളുകളാണ് ഇംഗ്ലണ്ട് നേടിയത്.രണ്ടാം പകുതിയിലായിരുന്നു ഇറാന്റെ രണ്ടു ഗോളുകളും.ഇതിൽ ഒരു ഗോൾ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി വഴിയും.

    Read More »
Back to top button
error: