SportsTRENDING

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഹ്ലാദിപ്പീൻ! കരുത്തുറ്റ പ്രതിരോധം തീർക്കാൻ അവൻ തിരിച്ചെത്തുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് കളിച്ചേക്കും. നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുത്തതായി ലെസ്‌കോവിച്ച് പറഞ്ഞു. മുംബൈക്കും ഗോവയ്ക്കുമെതിരായ തോൽവികൾക്ക് പ്രധാന കാരണം മാർകോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിലെ അഭിപ്രായം. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സിൽ ലെസ്‌കോവിച്ച് ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തി.

പകരക്കാരുടെ നിരയിൽ നിന്നും ഒഴിവാക്കപ്പെട്ട ലെസ്‌കോവിച്ച് എന്നാൽ പങ്കാളിക്കൊപ്പം മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. മത്സരശേഷം പുറത്തിറങ്ങിയപ്പോൾ, ഇരട്ടഗോൾ നേടിയ ഡയമന്റക്കോസിന് പ്രശംസ പരിക്കിന് ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും കരുത്തരായ എതിരാളികൾക്കെതിരായ മത്സരങ്ങൾ വരാനുള്ളതിനാൽ പരിശീലകൻ വീണ്ടും ലെസ്‌കോവിച്ചിന് വിശ്രമം നൽകുകയായിരുന്നു. ഉടൻ തിരിച്ചെത്താമെന്ന് പ്രതീകഷിക്കുന്നതായി ലെസ്‌കോവിച്ചിും പറഞ്ഞു. സെൽഫി തേടിയെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ക്രൊയേഷ്യൻ താരം സ്റ്റേഡിയം വിട്ടത്.

അതേസമയം, കൊച്ചിയിൽ വിജയിച്ചതിന്റെ ആവേശത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേഓഫ് ഉറപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. ഒന്നാം നമ്പർ ഗോളി ഗില്ലിന് വിശ്രമം നൽകുകയും മലയാളി താരം സഹൽ അടക്കം പ്രമുഖരെ പകരക്കാരുടെ നിരയിലേക്ക് മാറ്റുകയും ചെയ്ത തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. അടിമുടി അഴിച്ചുപണി വരുത്താനുള്ള കാരണം പരിശീലകൻ വിശദീകരിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെ വൈറസ് ബാധയാണ് നോർത്ത് ഈസ്റ്റിനെതിരായ ടീമിലെ അഴിച്ചുപണിക്ക് കാരണമായെന്ന് കോച്ച് പറഞ്ഞു. രണ്ടാം പകുതിയിൽ ബോധപൂർവ്വം, കരുതലോടെ കളിച്ചതാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആശ്വാസം മറച്ചുവയ്ക്കാതെയാണ് മിക്‌സഡ് സോണിലേക്ക് ഇവാൻ വുകോമനോവിച്ച് വന്നത്. മികച്ച പ്രകടനം നടത്തിയ ബ്രൈസ് മിറാൻഡയെ പ്രശംസിക്കാനും വുകോമനോവിച്ച് മറന്നില്ല.

Back to top button
error: