ദേശീയ വോളീബോൾ റഫറിയും സംസ്ഥാന വോളീബോൾ റഫറീസ് ബോർഡ് മെമ്പറുമായ റെജി പി തോമസിനും,സംസ്ഥാന റഫറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ റെബിൻ റെജി തോമസിനും ആദരം. തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കാത്തലിക്കാ പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വോളീബോൾ മത്സരങ്ങളുടെ സമാപനചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്.
മുരിക്കാശ്ശേരിയിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളീബോൾ മത്സരങ്ങൾ നിയന്ത്രിക്കാനും അച്ഛനും മകനും ഉണ്ടായിരുന്നു.