SportsTRENDING

ഐ.പി.എല്ലിൽ ഗോവയ്ക്കു തോൽവി; പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി. ഗോവ തോറ്റതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1 ന് ചെന്നൈയാണ് ഗോവയെ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്.

പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി ഉണ്ടായിരുന്നത് ​ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്സിനൊപ്പം 31 പോയിന്റുകളുള്ള ബെം​ഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചു.

Signature-ad

ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന‌ ടീമുകളാണ് പ്ലേ ഓഫിലേക്ക്‌ യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണിൽ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണിത്.

Back to top button
error: