Sports

  • ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് ഇന്നും നാളെയും തൊടുപുഴയിൽ

    തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് -2022 (ജെ.സി.എൽ 2022)’ ഇന്നും, നാളെയും തൊടുപുഴയിൽ നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ ) തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഇടുക്കി പ്രസ്‌ക്ലബ് ആതിഥേയത്വം വഹിക്കും. ഒരു ലക്ഷം രൂപയും അൽ-അസ്ഹർ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന അൽ-അസ്ഹർ കപ്പുമാണ് ചാമ്പ്യൻമാരാകുന്ന ടീമിന് നൽകുന്നത്. അൻപതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് നൽകും. കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി ആദ്യമായാണ് എല്ലാ ജില്ലകൾക്കും പങ്കെടുക്കാവുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനുമായി സഹകരിച്ചാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. 20-ന് രാവിലെ 8.30-ന് മത്സരങ്ങൾ ആരംഭിക്കും. 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനം ലീഗ്…

    Read More »
  • ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പ്രിയ ചങ്ങാതി നീലേശ്വരംകാരൻ രാജേഷ് ഫിലിപ്പ്, ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് അറിയൂ

    മെസ്സിയുടെ സൗഹൃദ വലയത്തില്‍ ഇടം നേടി നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ്. മലയാളിയായ ഇദ്ദേഹം ദുബായിയില്‍ ബിസിനസുകാരനാണ്. മെസ്സിയുടെ സൗഹൃദവലയത്തിൽ ഇടം നേടിയ ഏക മലയാളിയായ രാജേഷ് കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ്. മെസിക്കൊപ്പമുള്ള മലയാളികളുടെ സെല്‍ഫികള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന നാളുകളിലാണ് കൂളായി മെസ്സിക്കൊപ്പമുളള ചിത്രങ്ങള്‍ രാജേഷ് പങ്കുവെക്കുന്നത്. പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിയോടൊപ്പം രാജേഷ് സംഗമിക്കാറുണ്ട്. 2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു. ഖത്തര്‍ ലോകകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറില്‍ കഴിയുകയാണ് രാജേഷ്. തന്റെ ഇഷ്ടതാരം കപ്പ് അടിക്കുന്നതിനു സാക്ഷ്യം വഹിക്കാൻ രാജേഷ് ഫിലിപ്പും ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

    Read More »
  • നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു; കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞ് അര്‍ജന്റീന

    ബ്യൂണസ് ഐറിസ്: ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിന്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്. https://twitter.com/Argentina/status/1604683068203302912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604683068203302912%7Ctwgr%5E62e87ffe3d30736bfb13a9ca5129928fcb5ef517%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fspecial-pages%2Ffifa-world-cup-2022%2Fnews%2Fargentina-football-association-thanks-bangladesh-kerala-indian-and-pakistan-fans-1.8147149 നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു, ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.

    Read More »
  • ഫ്രഞ്ച് വിപ്ലവത്തെ കീറിമുറിച്ച് ആൽബീസെലസ്റ്റകൾ ലുസൈലിൽ വാമോസ് കവിത രചിച്ചു

    ദോഹ: ലുസൈലിൽ ഫ്രഞ്ച് വിപ്ലവത്തെ കീറിമുറിച്ച് ആൽബീസെലസ്റ്റകൾ വാമോസ് കവിത രചിച്ചു. ഇരട്ട ഗോളുമായി മശിഹ അവതരിച്ചപ്പോൾ ഹാട്രിക് ഗോളുമായി എംബാപ്പയും മത്സരത്തിൽ ആവേശത്തിരയിളക്കി. ഒടുവിൽ പെനാലിറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ കളയിലൂടെ അർജൻ്റീന കിരീടം ഉറപ്പിച്ചു. ഇത് മറഡോണയ്‌ക്കുള്ള അര്‍ജന്‍റീനയുടെ കനകമുത്തം. അവന്‍റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ…

    Read More »
  • ത്രില്ലർ പോരാട്ടം ഷൂട്ട് ഔട്ടിലേക്ക്

    ദോഹ: ലോകകപ്പ് ഫൈനലിൽ ത്രില്ലർ പോരാട്ടം.കളി പെനാലിറ്റി ഷൂട്ട് ഔട്ടിലേക്ക്. ഇരട്ടഗോളുമായി മെസി മുന്നിൽ നിന്ന് നയിച്ചതോടെ ഫ്രാൻസിനെതിരെ അർജൻറീന മുമ്പിൽ. രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ നേരത്തെ ഫ്രാൻസ് തിരിച്ചടിച്ചിരുന്നു. എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടുനിന്ന് മെസ്സിപ്പടയെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രഞ്ച് പട സമനിലയിൽ കുരുക്കിയിരുന്നത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. അധിക സമയത്തിന്റെ അവസാനത്തിൽ അർജൻറീന മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രഞ്ച് തട്ടിത്തകർന്നു. 23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ…

    Read More »
  • അർജന്റീനയെ വിറപ്പിച്ച് എംബാപ്പയുടെ ഇരട്ട ഗോൾ; മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്

    ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ 2-2ന് ഒപ്പമെത്തി ഫ്രാന്‍സ്. രണ്ടാംപകുതിയുടെ അവസാന ഭാഗത്ത് രണ്ട് മിനുറ്റിനിടെയാണ് എംബാപ്പെ ഇരട്ട ഗോളുമായി അത്ഭുതമായത്. നേരത്തെ 23-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെയും 36-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടേയും ഗോളില്‍ അര്‍ജന്‍റീന ആദ്യപകുതിയില്‍ 2-0ന് മുന്നിലെത്തിയിരുന്നു. എംബാപ്പെയുടെ ഡബിള്‍ബാരലോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയുടെ ഇലവന്‍. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റ‌േഞ്ചര്‍ ശ്രമം ലോറിസിന്‍റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് വരാനെയില്‍ തട്ടി…

    Read More »
  • റെക്കോഡുകളുടെ മശിഹ; ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം

    ദോഹ: ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിക്കുന്നത്. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിൽ അർജൻറീനയിറങ്ങിയപ്പോൾ മെസി 24 മത്സരങ്ങൾ കളിച്ച താരത്തിന് ജർമനിയുടെ ലോതർ മത്തേവൂസിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. ക്യാപ്റ്റനായി മെസി 20 മത്സരങ്ങളാണ് കളിച്ചത്. ലോകകപ്പിലെ എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ നേടിയ ഏകതാരമായും മെസി മാറി. ഖത്തർ ലോകകപ്പിലെ റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലൊക്കെ മെസി ഗോൾ നേടിയിരിക്കുകയാണ്. അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.   ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മെസ്സിയും തുല്യനിലയിലാണുണ്ടായിരുന്നത്.…

    Read More »
  • ആദ്യ പകുതിയിൽ ഫ്രഞ്ച് പടയെ അടിച്ചിരുത്തി ആൽബിസെലസ്റ്റകൾ

    ദോഹ: ആദ്യ പകുതിയിൽ മശിഹായും മാലഖയും ഫ്രഞ്ച് പടയുടെ പ്രതിരോധ കോട്ടകൾ പൊളിച്ചടുക്കി ആൽബിസെലസ്റ്റകൾ. ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്‍റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു. 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റ‌േഞ്ചര്‍ ശ്രമം…

    Read More »
  • ഫുട്ബോൾ ലോകകപ്പ് ഫൈനൽ: ആൽബി സെലസ്റ്റകളെ നേരിടാനിറങ്ങുന്ന ഫ്രാൻസ് സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു

    ദോഹ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്. ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്‍റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്‍റെ മധ്യനിര. https://twitter.com/FrenchTeam/status/1604472556374790144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604472556374790144%7Ctwgr%5Edc337090921436b238f8d70736ccfe9cd8f7be82%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FFrenchTeam2Fstatus2F1604472556374790144widget%3DTweet   4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും  ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്‌മാന്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്. അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ ഉടന്‍ പ്രഖ്യാപിക്കും. ഫൈനലിനായി…

    Read More »
  • ഫുട്ബോൾ ലോകകപ്പ് ഫൈനൽ: ഫ്രാ​ൻസിനെ നേരിടാനിറങ്ങുന്ന മെസിപ്പടയുടെ സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു

    ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്. https://twitter.com/ARG_soccernews/status/1604477414889119744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604477414889119744%7Ctwgr%5E71a084fe3ecaa66e3f068811f6cdb21f4ac6b22c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FARG_soccernews2Fstatus2F1604477414889119744widget%3DTweet എമിലിയാനോ മാര്‍ട്ടിനെസ് കാവല്‍ നില്‍ക്കുന്ന ഗോള്‍ പോസ്റ്റിന് മുന്നിലായി മൊളിന, റൊമേോ, ഒട്ടമെന്‍ഡി, അക്യുന എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മക് അലിസ്റ്റര്‍ എന്നിവരാണുള്ളത്. മുന്നേറ്റനിരയില്‍ ജൂലിയന്‍ ആല്‍വാരസിനൊപ്പം ലിയോണല്‍ മെസിയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ മധ്യനിരയില്‍ ക്രൊയേഷ്യക്കെതിരെ ആധിപത്യം നേടാന്‍ അര്‍ജന്‍റീനക്കായിരുന്നില്ല. ആദ്യ ഗോള്‍ വീണശേഷമാണ് അര്‍ജന്‍റീന മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അതുപോലെ ഇന്ന് ആദ്യ ഗോള്‍ നേടുക എന്നതാണ് അര്‍ജന്‍റീനക്ക് മുന്നിലുള്ള വെല്ലുവിളി. ഈ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ കുതിപ്പിന് ഇന്ധനമായി മധ്യനിരയിലും പിന്‍നിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്‌മാനൊപ്പം നില്‍ക്കാനുള്ള ചുമതല എന്‍സോ…

    Read More »
Back to top button
error: