അഹമ്മദാബാദ്: ഐപിഎൽ എന്ന കുട്ടി ക്രിക്കറ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉണ്ടാക്കുന്നത് കോടികൾ.ഈ വര്‍ഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്രയധികം പണം സമ്ബാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി ബിസിസിഐ രജിസ്റ്റര്‍ ചെയ്യുന്നത്.
ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ടാണ് ബിസിസിഐ നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 1961ലെ ഇൻകം ടാക്സ് ആക്‌ട് പ്രകാരം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല.
ഐപിഎല്‍ നടത്തുന്നത് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനാണെന്ന് ബിസിസിഐ ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണലില്‍ നിവേദനം സമര്‍പ്പിച്ചു. അതുകൊണ്ട് തന്നെ ഐപിഎല്‍ വരുമാനത്തെ നികുതിയില്‍ നിന്ന് മാറ്റണമെന്നും ബിസിസിഐ അവകാശപ്പെട്ടു. ഈ അപേക്ഷയെ ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. സാങ്കേതികമായി ബിസിസിഐയുടെ വാദം ശരിവച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ അപേക്ഷയെ അംഗീകരിച്ചത്. ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉള്‍പ്പെടെ ബിസിസിഐയുടെ ഉടമസ്ഥതയിലുള്ള പണം മുഴുവൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, ഐസിസിയ്ക്ക് ഇങ്ങനെ ഒരു പരിഗണനയില്ല. ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഐസിസി 963 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നൽകണം!