SportsTRENDING

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കട്ടക്കലിപ്പിൽ! കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു

കൊച്ചി: പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുമ്പ് ടീമിൽ വമ്പൻ അഴിച്ചുപണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ കല്യൂഷ്‌നി, ജിയാനു, ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോയും ക്ലബ് വിട്ടിരുന്നു. യുക്രെയൻകാരനായ ഇവാൻ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോൺ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലിൽ കല്യൂഷ്‌നി നേടിയത്. ആദ്യ ഐഎസ്എൽ കിരീടത്തിനായി വൻ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇറങ്ങുക.

എന്നാൽ താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തിൽ താരങ്ങളെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ പക്ഷം വരും സീസണിൽ പുതിയ താരങ്ങളെത്തുമ്പോൾ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുമെന്നും സോഷ്യൽ മീഡിയയിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ പറയുന്നത്.

അതേസമയം വിടവാങ്ങൽ കുറിപ്പുമായി മോംഗിൽ രംഗത്തെത്തി. ഒരിക്കലും എത്തിചേരരുതെന്നാ ആഗ്രഹിച്ച ദിവസമാണിതെന്ന് മോംഗിൽ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.. ”ഇന്നാട്ടിൽ ചെലവഴിച്ച് മൂന്ന് വർഷങ്ങളും ഞാൻ മറക്കില്ല. നാട്ടുകാരനായിട്ടാണ് എന്നെ നിങ്ങൾ കണ്ടത്. ഇവിടെ ലഭിച്ച പിന്തുണയും സ്‌നേഹവും ഒരിക്കലും മറക്കില്ല. ഈ നഗരത്തോടും അമ്പരപ്പിച്ച ആരാധകരോടും യാത്ര പറയാൻ സമയമായി. കേരളത്തിൽ തുടരാനാണ് എന്റെ ആഗ്രഹം.

എന്നാൽ ഒന്നും എന്റെ തീരുമാനമല്ല. അടുത്ത സീസണിൽ ഞാൻ ടീമിന്റെ പദ്ധതികളുടെ ഭാഗമല്ല. അത്തരത്തിൽ തീരുമാനം എടുത്ത് കഴിഞ്ഞു. ജീവിതത്തിൽ ഇനിയെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും. എല്ലാവരും നന്ദി. ഈ കുടുംബത്തിലെ ചെറിയൊരു അംഗമാകാൻ അനുവദിച്ചതിന് നന്ദി.” അദ്ദേഹം കുറിച്ചിട്ടു.

Back to top button
error: