Sports

  • റുപേ പ്രൈം വോളിബോള്‍ രണ്ടാം സീസണിന് തുടക്കം; ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ബംഗളുരു ടോര്‍പ്പിഡോസിനെ നേരിടും

    ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് ബംഗളുരുവില്‍ തുടക്കം. വൈകിട്ട് ഏഴിനു കോരമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബംഗളുരു ടോര്‍പ്പിഡോസിനെ നേരിടും. മൂന്നു നഗരങ്ങളിലായി നടക്കുന്ന ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണു മറ്റു ടീമുകള്‍. ബ്രാന്‍ഡന്‍ ഗ്രീന്‍വേ (യുഎസ്എ), ഹിരോഷി സെന്റല്‍സ് (ക്യൂബ), കാര്‍ത്തിക് എ, അമിത് ഗുലിയ, ഹര്‍ദീപ് സിങ് തുടങ്ങിയ മികച്ച കളിക്കാരുമായാണു ലീഗിലെ പുതിയ ടീമായ മുംബൈ മെറ്റിയോഴ്‌സ് എത്തുന്നത്. വിനീത് കുമാര്‍ (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്), ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്), അഖിന്‍ ജി.എസ് (ചെന്നൈ ബ്ലിറ്റ്‌സ്), രഞ്ജിത് സിങ് (ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്) തുടങ്ങി ഇന്ത്യയുടെ മികച്ച താരങ്ങള്‍ വിവിധ ടീമുകളിലായി ലീഗിലുണ്ട്. വെനസ്വേലന്‍ ഒളിമ്പ്യന്‍ ജോസ് വെര്‍ഡി, പെറു നാഷണല്‍ ടീം ക്യാപ്റ്റന്‍…

    Read More »
  • കുട്ടി കായിക താരങ്ങൾക്ക് അവസരം; സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാളെ 

    തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് നാളെ നടക്കും. കോട്ടായി ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലും മണ്ണാര്‍ക്കാട് എംഇഎസ് കോളജിലുമാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മുതല്‍ സെലക്ഷന്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ടു പാസ്പോര്‍ട് സൈസ് ഫൊട്ടോയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.…

    Read More »
  • സ്ലിപ്പില്‍ ഏവരെയും ഞെട്ടിച്ച് സൂര്യകുമാര്‍ യാദവിന്റെ ‘പറക്കും ക്യാച്ച്’

    അഹമ്മദാബാദ്: റെക്കോര്‍ഡ് ജയമാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 120 പന്തുകളില്‍ നിന്ന് 235 എന്ന ഹിമാലയന്‍ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡിന് 66 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെ മിടുക്കും ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനവുമൊക്കെയാണ് കിവികളുടെ ചിറകൊടിച്ചത്. അതില്‍ എടുത്തുപറയേണ്ടതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. https://twitter.com/BCCI/status/1620809302264127488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620809302264127488%7Ctwgr%5E453796f94a45cc830c52c2746931c57fe2b492ee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fsports%2Fcricket%2Fsuryakumar-yadav-with-a-shocking-catch-in-slip-207227 ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സൂര്യകുമാറിന്റെ മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച്. സ്ലിപ്പില്‍ വെച്ചായിരുന്നു സൂര്യകുമാര്‍ പന്ത് ചാടിപ്പിടിച്ചത്. ഫിന്‍ അലനാണ് പുറത്തായത്. പാണ്ഡ്യയുടെ പന്തിനെ അടിച്ചകറ്റാന്‍ നോക്കിയപ്പോള്‍ പോയത് സ്ലിപ്പിന് മുകളിലൂടെ പുറകിലോട്ട്. എന്നാല്‍ ഉയര്‍ന്ന് ചാടിയ സൂര്യ, പന്ത് മനോഹരമായി കൈപ്പിടിയിലാക്കുകയായിരുന്നു. മനോഹരം എന്നാണ് എല്ലാവരും ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. ബി.സി.സി.ഐയും വീഡിയോ പങ്കുവെച്ചു. ഇതിന് പുറമെ രണ്ട് ക്യാച്ചുകള്‍ കൂടി സൂര്യകുമാര്‍ എടുത്തിരുന്നു. അതേസമയം ബാറ്റിങില്‍ 13 പന്തിന്റെ ആയുസെ സൂര്യക്കുണ്ടായിരുന്നുള്ളൂ. രണ്ട് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ്…

    Read More »
  • പ്രഥമ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച് സച്ചിൻ; ബിസിസിഐയുടെ ആദരം

    അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്‍മാര്‍ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി. താരങ്ങളെ ഇതിനായി ബിസിസിഐ നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം…

    Read More »
  • അടുത്ത കോപ്പ അമേരിക്കയിൽ അർജെൻ്റീനയുടെ ‘മാലാ​ഖ’ ബൂട്ടണിഞ്ഞേക്കും; കളിക്കാനുള്ള താൽപ്പര്യമറിയിച്ച് ഡിമരിയ

    ബ്യൂണസ് ഐറീസ്: അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാനുള്ള താൽപ്പര്യമറിയിച്ച് അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ഏഞ്ചൽ ഡിമരിയ. ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക കിരീടം നേടിയ സംഘത്തോടൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹം മെസിയും ഡി മരിയയും പങ്കുവച്ചിരുന്നു. 2024ൽ അമേരിക്കയിലാണ് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്‍റ് നടക്കുക. ലാറ്റിനമേരിക്കയിലെ 10ഉം കോൺകകാഫിലെ 6ഉം രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. ഫൈനലുകളിലെ ഭാഗ്യതാരമായ ഡി മരിയക്ക് വീണ്ടും ടീമില്‍ അവസരം നല്‍കുമോ എന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി വ്യക്തമാക്കിയിട്ടില്ല. ബ്രസീലിനെ വീഴ്ത്തി കിരീടം നേടിയ അർജന്‍റീനയാണ് കോപ്പയില്‍ നിലവിലെ ചാമ്പ്യന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയതും ഏഞ്ചൽ ഡി മരിയയായിരുന്നു. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയ ഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമായിരുന്നു ഇത്. അര്‍ജന്‍റീന…

    Read More »
  • ടി20 ക്രിക്കറ്റ്: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻപെൺപടയ്ക്ക് എട്ട് വിക്കറ്റ് ജയം

    കേപ്ടൗണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 95 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (23 പന്തില്‍ 23) പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. പൂജ വസ്ത്രക്കറിന് രണ്ട് വിക്കറ്റുണ്ട്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 34 റണ്‍സ് നേടിയ് ഹെയ്‌ലി മാത്യൂസിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ചെറിയ വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ഥാനയെ (5) നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളിനും (13) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 41 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ വലിയ നഷ്ടങ്ങളില്ലാതെ ജമീമ- ഹര്‍മന്‍പ്രീത്…

    Read More »
  • കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഹ്ലാദിപ്പീൻ! കരുത്തുറ്റ പ്രതിരോധം തീർക്കാൻ അവൻ തിരിച്ചെത്തുന്നു

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് കളിച്ചേക്കും. നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുത്തതായി ലെസ്‌കോവിച്ച് പറഞ്ഞു. മുംബൈക്കും ഗോവയ്ക്കുമെതിരായ തോൽവികൾക്ക് പ്രധാന കാരണം മാർകോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിലെ അഭിപ്രായം. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സിൽ ലെസ്‌കോവിച്ച് ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തി. പകരക്കാരുടെ നിരയിൽ നിന്നും ഒഴിവാക്കപ്പെട്ട ലെസ്‌കോവിച്ച് എന്നാൽ പങ്കാളിക്കൊപ്പം മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. മത്സരശേഷം പുറത്തിറങ്ങിയപ്പോൾ, ഇരട്ടഗോൾ നേടിയ ഡയമന്റക്കോസിന് പ്രശംസ പരിക്കിന് ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും കരുത്തരായ എതിരാളികൾക്കെതിരായ മത്സരങ്ങൾ വരാനുള്ളതിനാൽ പരിശീലകൻ വീണ്ടും ലെസ്‌കോവിച്ചിന് വിശ്രമം നൽകുകയായിരുന്നു. ഉടൻ തിരിച്ചെത്താമെന്ന് പ്രതീകഷിക്കുന്നതായി ലെസ്‌കോവിച്ചിും പറഞ്ഞു. സെൽഫി തേടിയെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ക്രൊയേഷ്യൻ താരം സ്റ്റേഡിയം വിട്ടത്. അതേസമയം, കൊച്ചിയിൽ വിജയിച്ചതിന്റെ ആവേശത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേഓഫ് ഉറപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. ഒന്നാം നമ്പർ ഗോളി ഗില്ലിന് വിശ്രമം നൽകുകയും മലയാളി താരം സഹൽ…

    Read More »
  • ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തില്‍ ജോക്കോവിച്ചിനെ അഭിനന്ദിച്ച് റാഫേല്‍ നദാല്‍

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ചാംപ്യനായ നൊവാക് ജോക്കോവിച്ചിനെ അഭിനന്ദിച്ച് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ റാഫേല്‍ നദാല്‍. മികച്ച നേട്ടമെന്നും അര്‍ഹിച്ച കിരീടമെന്നും നദാല്‍ ഇന്‍സ്റ്റഗ്രാമില്‍ ജോക്കോവിച്ചിന്റെ ചിത്രത്തോടൊപ്പം കുറിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പത്താം കിരീടം നേടിയ ജോക്കോവിച്ച് ആകെ കിരീടനേട്ടത്തില്‍ റാഫേല്‍ നദാലിനൊപ്പമെത്തിയിരുന്നു. 22 കിരീടങ്ങളാണ് ജോക്കോവിച്ചിനും നദാലിനുമുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരിക്കുമായി കളിച്ച നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ചരിത്രം കുറിച്ചാണ് നൊവാക് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലിറക്കാതെ മടക്കി അയച്ചതിനുള്ള ജോകോവിച്ചിന്റെ മറുപടി കൂടിയായി ഇത്തവണത്തെ വിജയം. റഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ എന്ന പോലെയാണ് നൊവാക് ജോകോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. നദാല്‍ പതിനാല് തവണ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായപ്പോള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ ജോകോവിച്ചിന്റെ പത്താം കിരീടം.   View this post on Instagram   A post shared by Rafa Nadal (@rafaelnadal) ആദ്യ ഗ്രാന്‍സ്ലാം കിരീടം…

    Read More »
  • ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

    മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ അയാള്‍ക്ക് ഹോംസ്ലാം തന്നെ! ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5). ഇതോടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനായി 24കാരനായ സിറ്റ്‌സിപാസ് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ പത്താം കിരീടം കൂടിയാണിത്. https://twitter.com/AustralianOpen/status/1619662189547356160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619662189547356160%7Ctwgr%5Eb069e7adcd9995520cf5a4459ca59150d3289456%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAustralianOpen%2Fstatus%2F1619662189547356160%3Fref_src%3Dtwsrc5Etfw ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ വനിതാ വിഭാഗത്തില്‍ ബെലാറൂസിന്‍റെ അരീന സബലെങ്ക കഴി‌ഞ്ഞ ദിവസം ചാമ്പ്യനായിരുന്നു. വാശിയേറിയ ഫൈനലില്‍ കസാഖ്സ്ഥാന്‍റെ താരം എലേന റിബകിനയെയാണ് സബലെങ്ക തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആണിത്. വിംബിള്‍ഡണ്‍ ജേതാവായ റിബക്കിനയ്‌ക്കെതിരെ തുടര്‍ച്ചയായ നാലാം ജയമാണ് സബലെങ്ക നേടിയത്. അഞ്ചാം സീഡായ…

    Read More »
  • 30 ഏക്കർ സ്ഥലം വേണം; കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാൻ ഭൂമി അന്വേഷിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ 

    കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.) കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി. സ്‌റ്റേഡിയത്തിനുവേണ്ടി 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞദിവസം പരസ്യം നല്‍കി. സ്ഥലം വാടകയ്‌ക്കോ അല്ലെങ്കില്‍ വിലയ്ക്കു വാങ്ങുവാനോ ആണെന്നാണ് പരസ്യത്തിലുള്ളത്. കൊച്ചിയിലും പരിസരത്തുമാണ് സ്ഥലമാവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ അടുത്തമാസം 28 നുള്ളില്‍ കെ.സി.എയുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം കാര്യവട്ടത്തുമാത്രമാണ് രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളത്. മുമ്പ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ സ്‌റ്റേഡിയം പൂര്‍ണമായി ഫുട്‌ബോളിന് വിട്ടുനല്‍കിയതോടെ കെ.സി.എയ്ക്ക് കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റേണ്ടിവന്നു. അതേസമയം, കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം ഇല്ലാതെ പോയത് കെ.സി.എയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ നടന്നപ്പോഴും പലപ്രശ്‌നങ്ങളും കെ.സി.എയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ശ്രീലങ്കയുമായുള്ള ഏകദിനമത്സരം കാണാന്‍ കാണികള്‍ തീരെക്കുറഞ്ഞതും അതേച്ചൊല്ലി വിവാദമുയര്‍ന്നതും കെ.സി.എയ്ക്കു ക്ഷീണമായി. ഇതോടെയാണ് കൊച്ചിയിലൊരു സ്‌റ്റേഡിയം വേണമെന്ന ആവശ്യത്തിന്…

    Read More »
Back to top button
error: