NEWSSports

ഏഷ്യൻ ഗെയിംസിന് അയക്കണം;പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം‌ പരിശീലകൻ സ്റ്റിമാച്

ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച്‌ പരിശീലകൻ സ്റ്റിമാച്.
ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏഷ്യൻ ഗെയിംസ് ഒരു വലിയ സ്റ്റേജാണെന്നും ഇത് ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ സഹായിക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു.
ഏഷ്യയിലെ മികച്ച 8 ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം.ഇത് മാറ്റണമെന്നാണ് ദേശീയ ടീം കോച്ചിന്റെ ആവശ്യം.

നിലവില്‍ ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോള്‍ ടീമിന് ഇളവ് നല്‍കണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് എഐഎഫ്‌എഫ് അറിയിച്ചിരുന്നു.തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകും.

സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ്  ഏഷ്യൻ ഗെയിംസ്.ഇതിലേക്ക് ടീമിനെ ഒരുക്കുകയായിരുന്നു ഇന്ത്യൻ ഫുട്ബോള്‍ ടീം. ദേശീയ സീനിയര്‍ ടീം ഹെഡ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക്.ഏഷ്യൻ ഗെയിംസിലെ ഫുട്ബോളില്‍ അണ്ടര്‍-23 ടീമിനെയാണ് അണിനിരത്തേണ്ട്. പരമാവധി മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് മാത്രമെ ടീമില്‍ ഇടം ഉണ്ടാകൂ.

Back to top button
error: