NEWSSports

കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

തിരുവനന്തപുരം:കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 മത്സരം അരങ്ങേറും.പരമ്ബരയിലെ രണ്ടാം മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.ഏകദിന പരമ്ബരയോടെയാണ് പര്യടനം ആരംഭിക്കുക.ഏകദിന പരമ്ബര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്ബും ട്വന്‍റി 20 പരമ്ബര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.

 2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്ബ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തില്‍ ടീം ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.

Back to top button
error: