Sports
-
സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു; 64 റണ്‍സിന് തെലുങ്ക് വാരിയേര്‍സിനോട് വൻ പരാജയം
റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. പരിഷ്കരിച്ച രൂപത്തിലാണ് സിസിഎല്‍ മത്സരം. പത്ത് ഓവര്‍ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. ഒപ്പം തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗ് നടത്തിയ പിച്ചില്‍ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താന്‍ ഏറെ വിയര്‍ത്തു. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍ 23 ബോളില്‍ 38…
Read More » -
ഐ.പി.എല്ലിൽ ഗോവയ്ക്കു തോൽവി; പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി. ഗോവ തോറ്റതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1 ന് ചെന്നൈയാണ് ഗോവയെ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി ഉണ്ടായിരുന്നത് ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്സിനൊപ്പം 31 പോയിന്റുകളുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചു. ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ…
Read More » -
ട്വൻറി 20 വനിതാ ലോകകപ്പിൽ ലങ്കൻ വനിതകളെ തരിപ്പണമാക്കി ഓസീസ്
സെൻറ് ജോർജേർസ് പാർക്ക്: ബൗളിംഗ്, ഫീൽഡിംഗ്, ബാറ്റിംഗ്… ട്വൻറി 20 വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് മേൽ 10 വിക്കറ്റിൻറെ സമ്പൂർണ ജയവുമായി ഓസീസിൻറെ പടയോട്ടം. മേഗൻ ഷൂട്ടിൻറെ നാല് വിക്കറ്റ് പ്രകടനത്തിൽ തകർന്ന ലങ്ക മുന്നോട്ടുവെച്ച 113 റൺസ് വിജയലക്ഷ്യം ഓസീസ് വനിതകൾ ഓപ്പണർമാരായ ബേത്ത് മൂണിയും അലീസ ഹീലിയും അർധ സെഞ്ചുറി നേടിയതോടെ 15.5 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. ഹീലി 38 ഉം മൂണി 50 ഉം പന്തിൽ ഫിഫ്റ്റി തികച്ചു. ഹീലി 43 പന്തിൽ 54 ഉം* മൂണി 53 പന്തിൽ 53* ഉം റൺസെടുത്തു. ടൂർണമെൻറിൽ തുടർച്ചയായ മൂന്നാം ജയവുമായി ഓസീസ് പോയിൻറ് പട്ടികയിൽ തലപ്പത്ത് കുതിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കൻ വനിതകൾക്ക് ഓസീസ് സ്‌പിൻ ആക്രമണത്തിന് മുന്നിൽ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 112 റൺസേ നേടാനായുള്ളൂ. നാല് ഓവറിൽ 24 റൺസിന് നാല് വിക്കറ്റുമായി മേഗൻ ഷൂട്ടും മൂന്ന്…
Read More » -
സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഹോക്കി: എറണാകുളം ജില്ല ചാമ്പ്യന്മാര്‍
മലപ്പുറം: സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ചാമ്പ്യന്മാര്‍. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് എറണാകുളം തിരുവനന്തപുരത്തെ തോല്‍പ്പിച്ചത്. എറണാകുളത്തിനു വേണ്ടി ഫിലിഷിയറോസ് സാജന്‍, ആദിത്യ ബിജു, ദേവിക കൃഷ്ണന്‍ എന്നിവരാണ് ഗോള്‍ നേടിയത്. ലൂസേഴ്സ് ഫൈനലില്‍ 3-2 ന് ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാനം വിതരണം ചെയ്തു. മലപ്പുറം ജില്ലാ ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. കേരള ഹോക്കി സെക്രട്ടറി പി. സോജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ ഹക്കീം, മലപ്പുറം ഹോക്കി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, പി. പ്രമോദ്, എം. ഉസ്മാന്‍, ഡോ. ഷറഫുദ്ദീന്‍ പ്രസംഗിച്ചു. മികച്ച ഗോള്‍ കീപ്പറായി പാലക്കാട് ജില്ലയിലെ ഫിദ ഫാത്തിമയേയും മികച്ച കളിക്കാരിയായി എറണാകുളം ജില്ലയിലെ എയ്ഞ്ചല്‍ എല്‍ദോയെയും മികച്ച ഭാവി താരമായി…
Read More » -
സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിൽ കർണാടകയോടു തോറ്റ് കേരളം, ഇനിയുള്ള കളികൾ നിർണായകം
ഭുവനേശ്വർ: സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ഗോളടിച്ചു. ഈ ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്. ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്. 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ…
Read More » -
വനിതാ ഐപിഎല്‍: താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്ത്; ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങൾ, ലേലം 13ന് മുംബൈയില്‍
മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ബിസിസിഐ. 409 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. താരലേലം 13ന് മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്നാണ് ഇത്രയും പേരുടെ പട്ടികയുണ്ടാക്കിയത്. 246 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 163 ഓവര്‍സീസ് താരങ്ങളും ലേലത്തിന്റെ ഭാഗമാവും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്. ക്യാപ്ഡ് താരങ്ങളായി 202 പേര്‍. 199 പേര്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില. ഓസ്‌ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്‌റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ ഗണത്തില്‍ വരും. 13 ഓവര്‍സീസ് താരങ്ങള്‍ക്ക് 50 ലക്ഷം അടിസ്ഥാനവിലയുണ്ട്. 30 താരങ്ങളുടെ അടിസ്ഥാനവില…
Read More » -
എന്തുവിലകൊടുത്തും മശിഹായെ നിലനിർത്താനൊരുങ്ങി പിഎസ്ജി; ചർച്ചകൽ ആരംഭിച്ചു
പാരീസ്: ലിയോണല്‍ മെസിയുടെ കരാര്‍ നീട്ടുന്നതില്‍ ചര്‍ച്ച തുടങ്ങിയതായി സ്ഥിരീകരിച്ച് പിഎസ്ജി. ഫ്രഞ്ച് ക്ലബ്ബിന്റെ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ലൂയിസ് ക്യാംപോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2021ല്‍ പിഎസ്ജിയിലെത്തിയ മെസിയുടെ നിലവിലെ കരാര്‍ സീസണിന് ഒടുവില്‍ അവസാനിക്കും. എംബാപ്പെയ്ക്ക് പരിക്കേറ്റതോടെ നിലവില്‍ മെസിയെ ആശ്രയിച്ചാണ് പിഎസ്ജിയുടെ മുന്നേറ്റം. ബ്രസീലിയന്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്. അതേസയം, സീസണ്‍ കഴിയുന്നതോടെ മെസി പിഎസ്ജി വിട്ടേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മെസി ഫ്രഞ്ച് ക്ലബുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വാര്‍ത്ത. ഫുട്ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് നേട്ടത്തോടെ ഇതിഹാസ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ ട്വിറ്ററില്‍ കുറിച്ചിട്ടിരുന്നു. ജൂണിലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പാരീസില്‍ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ അദ്ദേഹത്തൊടൊപ്പമുണ്ട്. അതിലൊന്ന് അദ്ദേഹത്തെ വളര്‍ത്തികൊണ്ടുവന്ന ബാഴ്സലോണ തന്നെയാണ്. ബാഴ്സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. തന്നെ…
Read More » -
വോളീബോൾ റഫറിമാരായ അച്ഛനും മകനും ആദരവ്
ദേശീയ വോളീബോൾ റഫറിയും സംസ്ഥാന വോളീബോൾ റഫറീസ് ബോർഡ് മെമ്പറുമായ റെജി പി തോമസിനും,സംസ്ഥാന റഫറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ റെബിൻ റെജി തോമസിനും ആദരം. തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കാത്തലിക്കാ പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വോളീബോൾ മത്സരങ്ങളുടെ സമാപനചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്. മുരിക്കാശ്ശേരിയിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളീബോൾ മത്സരങ്ങൾ നിയന്ത്രിക്കാനും അച്ഛനും മകനും ഉണ്ടായിരുന്നു.
Read More » -
ക്രിസ്റ്റിയാനോയേക്കാൾ മികച്ച താരം മെസി തന്നെ! മെസിയെ പ്രകീർത്തിച്ച് സെർജിയോ റാമോസ്
പാരീസ്: ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തുതട്ടിയിട്ടുണ്ട് സെര്‍ജിയോ റാമോസ്. റയല്‍ മാഡ്രിഡിലാണ് ക്രിസ്റ്റിയാനോയും റാമോസും ഒരുമിച്ച് കളിച്ചത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും റാമോസ് സ്വന്തമാക്കി. ലോക ഫുടബോളിലെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ റാമോസ് മെസിക്കൊപ്പം കളിക്കാന്‍ പിഎസ്ജിയിലുമെത്തി. മെസിക്കൊപ്പം ഫ്രഞ്ച് ലീഗ് മാത്രമാണ് റാമോസ് നേടിയത്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നുമുണ്ട്. ബയേണ്‍ മ്യൂനിച്ചിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ഇപ്പോള്‍ മെസിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയാണ് റാമോസ്. ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരം മെസിയാണെന്നാണ് റാമോസ് പറയുന്നത്. സ്പാനിഷ് താരത്തിന്റെ വാക്കുകള്‍… ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം ലിയോണല്‍ മെസിയാണ്. മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണെന്നും റാമോസ് പറഞ്ഞു. മെസിക്കെതിരെ കളിച്ചപ്പോഴൊക്കെ ഏറെ പ്രായസപ്പെട്ടു. പിഎസ്ജിയില്‍ സഹതാരങ്ങളായതോടെ ആ വെല്ലുവിളി ഒഴിവായി. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്.” സെര്‍ജിയോ റാമോസ് പറഞ്ഞു. റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയും റാമോസും…
Read More » -
നിരോധിത മരുന്ന് ഉപയോഗം; ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് 21 മാസം വിലക്ക്
ദില്ലി: നിരോധിത മരുന്ന് ഉപയോഗത്തിന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ഇന്‍റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ 21 മാസ വിലക്ക്. ഇതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള താരത്തിന്‍റെ മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത് റെക്കോര്‍ഡിട്ടിരുന്നു ദിപ കര്‍മാകര്‍. പിന്നീട് പരിക്ക് വിടാതെ പിടികൂടിയതോടെ താരത്തിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനായില്ല. റിയോ ഒളിംപിക്‌സില്‍ ദിപ കര്‍മാകറിനു തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. വെറും 0.15 പോയിന്‍റിനാണ് മെഡല്‍ കൈയകലത്തില്‍ വഴുതിപ്പോയത്. ഒളിംപിക്‌സ് ജിംനാസ്റ്റിക്സില്‍ ഇന്ത്യയ്ക്ക് ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. അമേരിക്കയുടെ സൈമണ്‍സ് ബൈല്‍സിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം. മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി റിയോയില്‍ നിന്ന് മടങ്ങിയതോടെ ദീപ കര്‍മാകര്‍…
Read More »