Sports
-
ഏഷ്യന്‍ ഗെയിംസ്: മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിൽ കടന്നു.100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതിയരാജിയും ഫൈനലിലെത്തിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്ബ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. നിലവിൽ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്ബാദ്യം.
Read More » -
ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; മെഡൽ നേട്ടം 31
ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നില്‍ കുസലെ, അഖില്‍ ഷേരാൻ എന്നിവര്‍ അടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. ഇന്നലെ നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 31 ആയി. എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കവുമാണിത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടിയാണ് മികവ് തുടര്‍ന്നത്. ടീമിനത്തില്‍ മെഡല്‍ നേട്ടത്തിന് തൊട്ട് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഗെയിംസ് റെക്കോഡോടെ പതിനേഴുകാരിയായ പലക് ഗുലിയ സ്വര്‍ണവും ഇഷ സിംഗ് വെള്ളിയും നേടി. 242.1 പോയിന്റാണ് പലക് നേടിയത്. മലയാളി താരങ്ങളടക്കം ഇറങ്ങുന്ന അത്ലറ്റിക്സിലാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഷോട്ട്പുട്ടിലും ഹാമ്മര്‍ത്രോയിലും മെഡല്‍ തേടി ഇന്ത്യൻ താരങ്ങള്‍ ഇന്നിറങ്ങും.സ്വിമ്മിങില്‍ 200 മി ബട്ടര്‍ഫ്ലൈ…
Read More » -
കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സന്നാഹത്തിന് ടിക്കറ്റെടുത്തവര്‍ നിരാശാരവേണ്ട! പണം തിരികെ കിട്ടാന്‍ ഇങ്ങനെ ചെയ്യൂ
തിരുവനന്തപുരം: കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ടോസിടാൻ പോലും സാധിച്ചില്ല. ഇതോടെ ആരാധകരും നിരാശയിലായി. എന്നാൽ പണം നഷ്ടമായവർ നിരാശരാവേണ്ടതില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയിൽ വ്യക്തമാക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 7-10 ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും. ഓഫ്‌ലൈൻ വഴി ടിക്കറ്റെടുത്തവർക്കും പണം തിരികെ നൽകുന്നുണ്ട്. ടിക്കറ്റിന് കേടുപാടുകൾ കൂടാതെ എടുത്ത സെന്ററിൽ തന്നെ പോയി കാണിച്ചാൽ പണം തിരികെ നൽകുമെന്നും കെസിഎ വ്യക്തമാക്കി. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്‌റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്‌സിനേയും നേരിടും. ഇന്നലെ നടന്ന…
Read More » -
റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്!
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ക്ലബിന്റെ മുന്‍താരം സാബി അലോന്‍സോ പുതിയ റയല്‍ കോച്ചാവുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ജൂണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന നിലവിലെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്‍റെ പുതിയ പരിശീലകന്‍ ആവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെയാണ് റയല്‍ മാഡ്രിഡ് പുതിയ പരിശീലനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റയലിന്റെ മുന്‍താരം സാബി അലോന്‍സോ ആഞ്ചലോട്ടിയുടെ പകരക്കാരനാവും. റയലിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍താരമായിരുന്ന സാബി അലോന്‍സോ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യുസന്റെ പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ തരം താഴ്ത്തലിന്റെ വക്കിലായിരുന്ന ലെവര്‍ക്യൂസനെ ആറാം സ്ഥാനത്തേക്കുയര്‍ത്തിയാണ് സാബി അലോന്‍സോ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്. ലെവര്‍കൂസനെ യുറോപ്പ ലീഗിന്റെ സെമി വരെ എത്തിക്കാനും സാബി അലോണ്‍സോയ്ക്ക് കഴിഞ്ഞു. സാബിക്ക് കീഴില്‍ ഈ സീസണിലും മികച്ച പ്രകടനമാണ് ലെവര്‍കൂസന്‍ നടത്തുന്നത്. ബുണ്ടസ്…
Read More » -
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: സൗദിയെ വിറപ്പിച്ച് ഇന്ത്യ കീഴടങ്ങി
ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു.13 വര്‍ഷങ്ങള്‍ക്കു ശേഷം നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയ ഇന്ത്യയെ കരുത്തരായ സൗദി അറേബ്യയയാണ് പരാജയപ്പെടുത്തിത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം.ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.ലയണൽ മെസ്സിയുടെ അർജന്റീനയെ ഖത്തർ ലോകകപ്പിൽ അട്ടിമറിച്ച ടീമാണ് സൗദി അറേബ്യ.
Read More » -
ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ
രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസിന്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ വിജയം ആശ്വാസമായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 352 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 49.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തെ രണ്ടു വിജയങ്ങളോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Read More » -
ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സൗദിക്കെതിരെ
ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോൾ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.സൗദി അറേബ്യയാണ് എതിരാളികള്‍. ഫിഫ റാങ്കിങ്ങില്‍ 45 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്.ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം സ്ഥാനക്കാരാണ് ഈ മധ്യേഷ്യൻ ടീം.ഇന്ത്യയുടെ സ്ഥാനം 18-ാമതാണ്. പക്ഷെ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക്കിന്റെ വാക്കുകള്‍ തന്നെയാണ് ചേത്രിക്കും ജിംഗാനും കെ പി രാഹുലിനുമെല്ലാം മരുന്നാകുക. ‘അവർക്ക് അർജന്റീനയെ അട്ടിമറിക്കാൻ ആകുമെങ്കിൽ ഇന്ത്യയ്ക്ക് സൗദി അറേബ്യയേയും തോൽപ്പിക്കാനാകും.ദയവായി നിങ്ങൾ മുൻവിധികൾ ഒഴിവാക്കി കളത്തിലിറങ്ങുക ഇത് എന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.ഞാൻ ആഗ്രഹിച്ചിരുന്ന മത്സരവും’.
Read More » -
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്നലെ രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍.അതില്‍ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും. റൈഫിള്‍ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തില്‍ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്, സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്‌വാൻ എന്നിവരുമാണ് സ്വര്‍ണം നേടിയത്. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് , അഷി ചൗക്സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു. റാപ്പിഡ് പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇഷ സിംഗ് വെള്ളി നേടിയപ്പോള്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ അഷിക്ക് വെങ്കലം നേടാനായി.പുരുഷ സ്കീറ്റ് ടീം വെങ്കലം നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു. അഞ്ച് സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.
Read More » -
രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി
കൊൽക്കത്ത:ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.രണ്ട് ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. അതേസമയം ഐഎസ്‌എല്ലിൽ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്.സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ്…
Read More » -
ഐഎസ്‌എല്ലില്‍ ഇന്ന് മോഹൻ ബഗാനും ബംഗളൂരുവും നേര്‍ക്കുനേര്‍
കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്ബന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാമ്ബ്യൻമാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്. യുവാൻ ഫെര്‍ണാണ്ടോ പരിശീലിപ്പിക്കുന്ന ബഗാൻ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയെ 3-1നാണ് മോഹൻ ബഗാൻ തകര്‍ത്തത്. ബംഗളൂരു എഫ്സിയാകട്ടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.
Read More »