NEWSSports

ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സൗദിക്കെതിരെ

ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോൾ ‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.സൗദി അറേബ്യയാണ് എതിരാളികള്‍.

ഫിഫ റാങ്കിങ്ങില്‍ 45 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്.ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം സ്ഥാനക്കാരാണ് ഈ മധ്യേഷ്യൻ ടീം.ഇന്ത്യയുടെ സ്ഥാനം 18-ാമതാണ്.

പക്ഷെ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക്കിന്റെ വാക്കുകള്‍ തന്നെയാണ് ചേത്രിക്കും ജിംഗാനും കെ പി രാഹുലിനുമെല്ലാം മരുന്നാകുക. ‘അവർക്ക് അർജന്റീനയെ അട്ടിമറിക്കാൻ ആകുമെങ്കിൽ ഇന്ത്യയ്ക്ക് സൗദി അറേബ്യയേയും തോൽപ്പിക്കാനാകും.ദയവായി നിങ്ങൾ മുൻവിധികൾ ഒഴിവാക്കി കളത്തിലിറങ്ങുക ഇത് എന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.ഞാൻ ആഗ്രഹിച്ചിരുന്ന മത്സരവും’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: