NEWSSports

ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്നലെ രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍

ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍.അതില്‍ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും.

റൈഫിള്‍ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തില്‍ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്‌,  സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്‌വാൻ എന്നിവരുമാണ് സ്വര്‍ണം നേടിയത്. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് , അഷി ചൗക്സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു.

Signature-ad

റാപ്പിഡ് പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇഷ സിംഗ് വെള്ളി നേട‌ിയപ്പോള്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ അഷിക്ക് വെങ്കലം നേ‌ടാനായി.പുരുഷ സ്കീറ്റ് ടീം വെങ്കലം നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു.

അഞ്ച് സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.

Back to top button
error: