Sports
-
രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി
കൊൽക്കത്ത:ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.രണ്ട് ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. അതേസമയം ഐഎസ്‌എല്ലിൽ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്.സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ്…
Read More » -
ഐഎസ്‌എല്ലില്‍ ഇന്ന് മോഹൻ ബഗാനും ബംഗളൂരുവും നേര്‍ക്കുനേര്‍
കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്ബന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാമ്ബ്യൻമാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്. യുവാൻ ഫെര്‍ണാണ്ടോ പരിശീലിപ്പിക്കുന്ന ബഗാൻ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയെ 3-1നാണ് മോഹൻ ബഗാൻ തകര്‍ത്തത്. ബംഗളൂരു എഫ്സിയാകട്ടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.
Read More » -
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് സുവർണനേട്ടം. ഹൃദയ് ഛേദ, അനുഷ അഗർവാല, ദിവ്യകൃതി സിംഗ്, സുദീപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ മെഡൽപട്ടിക ഉയർത്തിയത്. 41 വർഷത്തിനുശേഷമാണ് അശ്വാഭ്യാസം (ഡ്രെസേജ്) ഇനത്തിൽ ഇന്ത്യ സ്വർണമണിയുന്നത്. 209.205 സ്കോർ നേടിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മുമ്പ് 1982ലാണ് ഇന്ത്യ ഈ ഇനത്തിൽ അവസാനമായി സ്വർണം നേടിയത്. നിലവിൽ14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽ പട്ടിക.
Read More » -
നിസാരക്കാരല്ല കേരള ബ്ലാസ്റ്റേഴ്‌സിലെ വിദേശതാരങ്ങൾ, ഐഎസ്എല്ലിലെ വിലകൂടിയ താരങ്ങളുടെ പട്ടിക പുറത്ത്
ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര തൃപ്‌തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച് പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു. എങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് ടീമിനു ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമാക്കി. വൈകിയെത്തിയ താരങ്ങളായതിനാൽ ഇവരുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞതോടെ ആ സംശയങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതോടെ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരങ്ങൾ നിസാരക്കാരല്ലെന്ന് വ്യക്തമാവുകയാണ്. ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ…
Read More » -
ആദ്യം റെഡ് കാർഡ്, പിന്നീട് തിരിച്ചു വിളിച്ച് യെല്ലോ കാർഡ്; ഐഎസ്എല്ലിലെ റഫറീയിംഗിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല
ഐഎസ്എൽ റഫറിമാർക്കെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും വരാറുണ്ട്. എന്തെന്നാൽ അത്രയേറെ അബദ്ധങ്ങളും പിഴവുകളുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് പറ്റാറുള്ളത്. പിഴവുകൾ മാനുഷിക സഹജമാണെങ്കിലും ഐഎസ്എല്ലിൽ അങ്ങനെയല്ല. തുടർച്ചയായി അബദ്ധങ്ങൾ പറ്റാറുണ്ട്,വലിയ മണ്ടത്തരങ്ങൾ പോലും സംഭവിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതുപോലും ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇത്തവണയും മാറ്റങ്ങൾ ഒന്നും ഐഎസ്എല്ലിൽ സംഭവിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിലെ ചില തീരുമാനങ്ങളിൽ റഫറിമാർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ വലിയ വിവാദപരമായ സംഭവങ്ങൾ ഒന്നും റഫറിയുടെ ഭാഗത്ത് നിന്ന് ആ മത്സരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ഒരു മുട്ടൻ കോമഡി ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ആ മത്സരത്തിന്റെ അവസാനത്തിൽ സോൾ ക്രെസ്പോയും എമിൽ ബെന്നിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു.തുടർന്ന് ഈസ്റ്റ് ബംഗാൾ താരമായ ക്രെസ്പോക്ക് യെല്ലോ കാർഡ് ലഭിച്ചു. ഇതേസമയം തന്നെ ജംഷഡ്പൂരിന്റെ മലയാളി താരമായ എമിൽ…
Read More » -
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം ചൂടി ഇന്ത്യന്‍ വനിതകള്‍
ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം കരസ്ഥമാക്കി. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ലങ്കയെ 19 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം രണ്ടായി ഉയര്‍ന്നു. ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയും 116 റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് 97 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സ്മൃതി മന്ദാന 46ഉം ജമീമ റോഡ്രിഗസ് 42ഉം റണ്‍സെടുത്തു.
Read More » -
ഇന്ത്യ ആറാമത്; ഏഷ്യൻ ഗെയിംസ് മെഡൽ പട്ടിക ഇതുവരെ
ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്‌ക്ക് 10 വീതം സ്വര്‍ണവും വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 31 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതാണ്. മെഡല്‍ പട്ടിക രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ 1. ചൈന 39 21 9 69 2. കൊറിയ 10 10 13 33 3. ജപ്പാന്‍ 5 14 13 31 4. ഉസ്‌ബെകിസ്ഥാന്‍ 4 4 6 14 5. ഹോങ്കോങ് 3 4 7 14 6. ഭാരതം 2 3 6 11 മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30) പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30) ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്‌സഡ് ടീം: ദിവ്യാന്‍ഷ് സിങ്…
Read More » -
ഏഷ്യൻ ഗെയിംസ് ഹോക്കി ;ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു
ബീജിംഗ്:ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് ഏകപക്ഷീയ ജയം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു. ഇന്ത്യക്കായി ലളിത് (7′, 24′, 53′), മൻദീപ് സിംഗ് (18′, 27′, 28′) എന്നിവര്‍ ഹാട്രിക് നേടിയപ്പോള്‍ വരുണ്‍ (12′, 36′, 50′, 52′) നാല് ഗോള്‍ സ്വന്തമാക്കി. പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ജപ്പാൻ 7-2ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. പൂള്‍ ബിയില്‍ മലേഷ്യ, ദക്ഷിണ കൊറിയ, ചൈന ടീമുകള്‍ ജയം നേടി. രണ്ടു പൂളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കു മുന്നേറും.
Read More » -
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ പ്രീക്വാർട്ടറിൽ
ബീജിംഗ്: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളില്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം. മ്യാൻമറിനോട് 1-1 നു സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതായാണ് അവസാന പതിനാറിലേക്ക് കടന്നത്.13 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം. 21 മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച ക്യാപ്റ്റൻ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നില്‍ എത്തിയത്. 74 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹാൻ ഹിത്വെയാണ് മ്യാൻമറിന്റെ സമനില ഗോള്‍ നേടിയത്.അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെ ആണ് ഇന്ത്യ നേരിടുക. ഏഷ്യൻ ഗെയിംസ് തുടക്കത്തിൽ ചൈനയോട് 5-1 ൻ്റെ തോൽവി നേരിട്ട ഇന്ത്യ പിന്നീട് ബംഗ്ലാദേശിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു.
Read More » -
കൊൽക്കത്ത മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്; ലക്ഷ്യം ഐഎസ്എൽ
കൊൽക്കത്ത:മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്. ഐഎസ്എല്ലിൽ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുമായി യൂസഫലി പ്രാരംഭ ചർച്ചകൾ നടത്തി. ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം. നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബിന് മികച്ച നിലയിലെത്താൻ സാധിക്കും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ്…
Read More »