Sports

  • രാഹുല്‍ ദ്രാവിഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കിൽ; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക വിവിഎസ് ലക്ഷ്‌മണ്‍

    മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക ബാറ്റിംഗ് ഇതിഹാസവും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ വിവിഎസ് ലക്ഷ്‌മൺ. രാഹുൽ ദ്രാവിഡ് സീനിയർ ടീമിനൊപ്പം ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കുകളിലായിരിക്കും എന്നതിനാലാണ് വിവിഎസിനെ ഏഷ്യൻ ഗെയിംസിനെ യുവനിരയെ നയിക്കാൻ ഉത്തരവാദിത്തം ഏൽപിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിനെ മുൻ ഓൾറൗണ്ടർ റിഷികേശ് കനീത്‌കർ പരിശീലിപ്പിക്കും. വനിതാ ടീമിൻറെ താൽക്കാലിക പരിശീലകൻറെ ചുമതലയാണ് കനീത്‌കറിന് നൽകിയിരിക്കുന്നത്. ചൈനയിലെ ഹാങ്ഝൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. വിവിഎസ് ലക്ഷ്‌മണിനൊപ്പം പുരുഷ ടീമിന് ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയും നിയമിച്ചിട്ടുണ്ട്. മുൻ ലെഗ് സ്‌പിന്നർ സായ്‌രാജ് ബഹുതുലെ ബൗളിംഗും മുനീഷ് ബാലി ഫീൽഡിംഗും പരിശീലിപ്പിക്കും. വനിതാ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനെയും സപ്പോർട്ട് സ്റ്റാഫിനേയും തെരഞ്ഞെടുക്കുന്നത് വൈകുന്നതിനിലാണ് താൽക്കാലിക പരിശീലനായി റിഷികേശ് കനീത്‌കറിനെ നിയമിച്ചിരിക്കുന്നത്. സുഭാദീപ് ഘോഷ്, റജീബ് ദത്ത എന്നിവരാണ് പരിശീലക സംഘത്തിലുള്ള…

    Read More »
  • ഡ്യൂറൻഡ് കപ്പ് :ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ നേരിടും

    കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ്.സി ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ നേരിടും.മുൻ ചാമ്യൻമാരാണ് ഇരു ടീമുകളും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറ് മുതലാണ് കളി. 2019ല്‍ ഗോകുലം കിരീടത്തിലേക്കുള്ള യാത്രയില്‍ ഈസ്റ്റ് ബംഗാളിനെ സെമി ഫൈനലില്‍ തോല്‍പിച്ചിരുന്നു. ഇപ്രാവശ്യം ഗ്രൂപ് സി ചാമ്ബ്യന്മാരായിട്ടാണ് ഗോകുലം ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ് എ ചാമ്ബ്യന്മാരായി ഈസ്റ്റ് ബംഗാളും കയറി. അവസാന ഗ്രൂപ് മത്സരത്തില്‍ ബംഗളൂരു എഫ്‌.സിയോട് തോറ്റ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെയും ഇന്ത്യൻ എ‍യര്‍ ഫോഴ്സിനെയും വീഴ്ത്തിയാണ് അവസാന എട്ടിലെത്തിയത്.

    Read More »
  • ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാ​ദം: “ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന് ടീമിലെടുത്തവരെ മോശക്കാരാക്കരുത്”; സഞ്ജു ആരാധകർക്കുനേരെ ഒളിയമ്പെയ്ത് അശ്വിന്‍

    ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യക്കായി ഒറ്റ ഏകദിനത്തിൽ പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തുകയും ചെയ്തപ്പോൾ ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയത്. അതുപോലെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന് പകരം സെലക്ടർമാർ അക്സർ പട്ടേലിനാണ് ഏഷ്യാ കപ്പ് ടീമിൽ അവസരം നൽകിയത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് അശ്വിൻ തൻറെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയത്. ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത താരങ്ങളെ ആരാധകർ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചില നിർണായക താരങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.…

    Read More »
  • ഏകദിന ക്രിക്കറ്റ് ലോകകപ്പ്‍ മത്സരക്രമം വീണ്ടും മാറാന്‍ സാധ്യത

    ഹൈദരാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ മത്സരക്രമം വീണ്ടും ത്രിശങ്കുവിൽ. അടുത്തടുത്ത ദിവസങ്ങളിൽ വരുന്ന മത്സരങ്ങൾക്ക് സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ അറിയിച്ചതോടെയാണിത്. ആദ്യം പ്രഖ്യാപിച്ച മത്സരക്രമത്തിൽ നിന്ന് ഒൻപത് കളികളുടെ തിയതി മാറ്റിയതിന് പിന്നാലെയാണ് ഷെഡ്യൂളിൽ അടുത്ത മാറ്റത്തിന് ബിസിസിഐക്ക് മുന്നിൽ അപേക്ഷയെത്തിയിരിക്കുന്നത്. ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒക്ടോബർ 9, 10 തിയതികളിൽ തുടർച്ചയായി മത്സരം വരുന്നത് സുരക്ഷയൊരുക്കാൻ വെല്ലുവിളിയാണ് എന്നാണ് ബിസിസിഐയെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. തിയതി മാറ്റം പരിഗണിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി അസോസിയേഷൻ വൃത്തങ്ങൾ ക്രിക്‌ബസിനോട് പറഞ്ഞു. ഒക്ടോബർ 9ന് ന്യൂസിലൻഡും നെതർലൻഡ്‌സും തമ്മിലും തൊട്ടടുത്ത ദിവസം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുമാണ് ഹൈദരാബാദിലെ മത്സരങ്ങൾ. ഇരു കളികളും പകൽ- രാത്രി മത്സരങ്ങളാണ്. കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ഇരു കളികളും തമ്മിൽ വേണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻറെ ആവശ്യം. സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി പല അസോസിയേഷനുകളും സമീപിച്ചതോടെ 9 മത്സരങ്ങളുടെ…

    Read More »
  • കായിക രംഗത്തെ കേരളത്തിന്റെ വലിയ സാന്നിധ്യമായി ഹൈവ് ബ്രാൻഡ്

    തിരുവനന്തപുരം: കേരളത്തിലെ ഒരു കൂട്ടം കായിക പ്രേമികള്‍ ആരംഭിച്ച ഹൈവ് (Hyve) എന്ന സ്പോര്‍ട് വെയര്‍ ബ്രാൻഡ് ആണ് ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിന്റെ പാർട്ണർ.തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പിന്റെ ദേശീയതലത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരുന്നു ഇത്. ഗുണനിലവാരമുള്ള കസ്റ്റം ആക്റ്റീവ് വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തോടെയാണ് 5 വര്‍ഷം മുമ്ബ് Hyve അവരുടെ സംരംഭം ആരംഭിച്ചത്. ഒറ്റമുറി ഔട്ട്‌ലെറ്റില്‍ നിന്ന് കേരളത്തിലും തിരുപ്പൂരിലും പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റുകളുള്ള ഒരു പ്രമുഖ കായിക വസ്ത്ര ബ്രാൻഡായി ഹൈവ് ഇന്ന് വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 45 രാജ്യങ്ങളിലായി 7 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഹൈവ് എത്തിച്ചിട്ടുണ്ട്. www.hyvesports.com എന്ന വെബ്സൈറ്റിലൂടെ വ്യക്തികള്‍ക്ക് പേഴ്സണലൈസ്ഡ് ജേഴ്സി ഒരുക്കാനും Hyve അവസരമൊരുക്കുന്നു. ഹൈവിന് നിലവില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, സൈക്ലിംഗ്, റണ്ണിംഗ്, എസ്‌പോര്‍ട്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നി കായിക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്ന വിഭാഗങ്ങളുണ്ട്, കൂടാതെ ജിം വസ്ത്രങ്ങള്‍ക്കായി ഏറ്റവും പുതിയ ശേഖരവും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി ക്ലബ്ബുകള്‍,…

    Read More »
  • ആരാധകരെ നിരാശപ്പെടുത്തി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്

    കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയില്‍. ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സജീവമാക്കി നിലനിര്‍ത്താമെന്നിരിക്കെ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. നൈജീരിയൻ സ്ട്രൈക്കര്‍ ജെസ്റ്റിൻ എമ്മാനുവലിന്‍റെ ഗോളില്‍ 14-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാല്‍, 38-ാം മിനിറ്റില്‍ എഡ്മണ്ട് ലാല്‍റിൻഡികയിലൂടെ ബംഗളൂരു 1-1ന് ആദ്യ പകുതി അവസാനിപ്പിച്ചു. ആക്രമിച്ച്‌ കയറിയ ബംഗളൂരു ചുണക്കുട്ടികള്‍ 51-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. ആശിഷ് ഛായുടെ വകയായിരുന്നു ബംഗളൂരുവിന്‍റെ രണ്ടാം ഗോള്‍. പകരക്കാരനായെത്തിയ മുഹമ്മദ് എയ്മന്‍റെ (84′) വകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമനില ഗോള്‍. എന്നാല്‍, 85-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൂയിവ ഹോര്‍മിപാം മൈതാനം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സമനിലയില്‍ പിരിഞ്ഞതോടെ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക്…

    Read More »
  • ഇനി റിങ്കു സിംഗി​ന്റെ കൂടി കാലം; അരങ്ങേറ്റം ഇന്ന്, ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സി അണിയും

    ഡബ്ലിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വൻറി 20 പരമ്പര യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവരുടെ വരവറിയിക്കൽ ആയെങ്കിൽ അയർലൻഡിനെതിരായ പരമ്പര കൂടുതൽ യുവതാരങ്ങൾക്കുള്ള അവസരമാണ്. ഐപിഎൽ മികവിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ച ഫിനിഷർ റിങ്കു സിംഗ് ഇന്ന് ആദ്യ ട്വൻറി 20 കളിച്ച് രാജ്യാന്തര അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും റിങ്കും സിംഗ് ഇന്ത്യൻ സ്ക്വാഡിലുണ്ട്. ഐപിഎൽ പതിനാറാം സീസൺ കണ്ട ആരാധകർക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ റിങ്കു സിംഗ്. തുടർച്ചയായി അഞ്ച് സിക്സറുകളടക്കം ബാറ്റെടുത്ത മത്സരങ്ങളിൽ മിക്കതിലും ഇടംകൈയൻ റിങ്കു ഫിനിഷിംഗ് മികവ് കൊണ്ട് അമ്പരപ്പിച്ചു. സീസണിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന വിശേഷണമാണ് റിങ്കുവിന് ആരാധകർ നൽകിയത്. ഐപിഎല്ലിന് പിന്നാലെ നടന്ന വിൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ചില്ലെങ്കിലും അയർലൻഡിന് എതിരായ ആദ്യ ടി20യിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇന്ന് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തിൽ റിങ്കു സിംഗ്…

    Read More »
  • 132-ാമത് ഡുറാന്‍ഡ് കപ്പ്: നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി പോര്

    കൊൽക്കത്ത: ബദ്ധവൈരികളായ കേരള ബ്ലാസ്റ്റേഴ്സും ബംഗളു എഫ്സിയും വീണ്ടും നേർക്കുനേർ.ഡുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലാണ് ഏറെ നാളുകൾക്കു ശേഷം ഇരുവരും നേർക്കുനേർ വന്നിരിക്കുന്നത്.കൊൽക്കത്തയിലാണ് മത്സരം. നിലവിലെ ചാമ്ബ്യൻമാരായ ബംഗളൂരു തങ്ങളുടെ ആദ്യ കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കേരള ഡെര്‍ബിയില്‍ ഗോകുലവുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടു. തല്‍ഫലമായി, യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കാൻ ഇരുവര്‍ക്കും തങ്ങളുടെ രണ്ടാം മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്.വെള്ളിയാഴ്ച കിഷോര്‍ ഭാരതി ക്രിരംഗനില്‍ ആണ് മത്സരം.

    Read More »
  • വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി

    ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സ്റ്റോക്സ് കളിക്കുമന്ന് ഇതോടെ ഉറപ്പായി. ടി20 ടീമിൽ ബെൻ സ്റ്റോക്സ് ഇല്ല. ജോ റൂട്ട് ഏകദിന ടീമിലുണ്ട്. ജോസ് ബട്‌ലർ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസർ ഗസ് അറ്റ്കിൻസൺ ആണ് ഏകദിന ടീമിലെ പുതുമുഖം. കഴിഞ്ഞ വർഷമാണ് സ്റ്റോക്സ് ഏകദിന, ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിൻറെ ടെസ്റ്റ് ടീം നായകനായത്. 2019ലെ ഏകദിന ലോകകപ്പിൻറെ ഫൈനലിൽ ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർ സ്റ്റോക്സ് ആയിരുന്നു. 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിൻറെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് കീവിസ് ഉയർത്തിയ 241 എന്ന സ്കോറിനൊപ്പമെത്തിയത്. World Cup? LOL. pic.twitter.com/8B6wzU3Dsy — England Cricket (@englandcricket) August 16, 2023 ഇംഗ്ലണ്ടിൻറെ ലോകകപ്പ്…

    Read More »
  • പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഇന്ത്യൻ ഫുട്‌ബാള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

    ഹൈദരാബാദ്:പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഇന്ത്യൻ ഫുട്‌ബാള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു. 1970കളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഹബീബ്. 74 വയസായിരുന്നു .1977ല്‍ ഇന്ത്യൻ പര്യടനത്തിനെത്തിയ പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഹബീബ് കഴിഞ്ഞ കുറച്ചുനാളായി രോഗശയ്യയിലായിരുന്നു. മോഹൻ ബഗാൻ,ഇൗസ്റ്റ് ബംഗാള്‍, മൊഹമ്മദൻ സ്പോര്‍ട്ടിംഗ് എന്നീ മുൻ നിര കൊല്‍ക്കത്തൻ ക്ളബുകളുടെ കുപ്പായമണിഞ്ഞ ഹബീബ് അക്കാലത്തെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു. 1970ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസില്‍ വെങ്കലം നേടിയ സെയ്ദ് നയീമുദ്ദീൻ നയിച്ച ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിട്ടും ടാറ്റ ഫുട്ബാള്‍ അക്കാഡമിയിലെ പരിശീലകനായി കളിക്കളത്തില്‍ തുടരുകയായിരുന്നു. 1977ല്‍ ഈഡൻ ഗാര്‍ഡൻസിലായിരുന്നു പെലെയുടെ കോസ്മോസും ബഗാനും തമ്മിലുള്ള സൗഹൃദ മത്സരം. അന്ന് കോസ്മോസിനെ 2-2ന് ബഗാൻ സമനിലയില്‍ തളച്ചിരുന്നു. ബഗാന് വേണ്ടി ഗോള്‍ നേടിയ ഹബീബിന്റെ…

    Read More »
Back to top button
error: