NEWSSports

രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി

കൊൽക്കത്ത:ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്‌.

മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

 

Signature-ad

ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.രണ്ട് ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്.

 

അതേസമയം ഐഎസ്‌എല്ലിൽ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്.സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: