NEWSSports

ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ

രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം.

രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസിന്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ വിജയം ആശ്വാസമായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 352 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 49.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി.

Signature-ad

നേരത്തെ രണ്ടു വിജയങ്ങളോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: