NEWSSports

ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; മെഡൽ നേട്ടം 31

ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നില്‍ കുസലെ, അഖില്‍ ഷേരാൻ എന്നിവര്‍ അടങ്ങിയ ടീമാണ് മെഡല്‍ നേടിയത്.

ഇന്നലെ നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 31 ആയി. എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കവുമാണിത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടിയാണ് മികവ് തുടര്‍ന്നത്. ടീമിനത്തില്‍ മെഡല്‍ നേട്ടത്തിന് തൊട്ട് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഗെയിംസ് റെക്കോഡോടെ പതിനേഴുകാരിയായ പലക് ഗുലിയ സ്വര്‍ണവും ഇഷ സിംഗ് വെള്ളിയും നേടി. 242.1 പോയിന്റാണ് പലക് നേടിയത്.

Signature-ad

മലയാളി താരങ്ങളടക്കം ഇറങ്ങുന്ന അത്ലറ്റിക്സിലാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഷോട്ട്പുട്ടിലും ഹാമ്മര്‍ത്രോയിലും മെഡല്‍ തേടി ഇന്ത്യൻ താരങ്ങള്‍ ഇന്നിറങ്ങും.സ്വിമ്മിങില്‍ 200 മി ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ മലയാളി താരം സജൻ പ്രകാശും ഇന്നിറങ്ങുന്നുണ്ട്.

Back to top button
error: