Sports
-
ദിമിത്രിയോസ് ഇറങ്ങി; തുടര്‍ച്ചയായ രണ്ടാമത്തെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി:ആര്‍ത്തിരമ്ബിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്‌എല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വിജയം കൊയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ മനോഹരമായ ഗോളില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. 74ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. വലതുവിങില്‍ നിന്നും വന്ന ലോങ്‌ബോളില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിലേക്കു വഴി തുറന്നത്. ബോക്‌സിലേക്കു വന്ന ലൂണയുടെ ത്രൂബോള്‍ ദിമിത്രിയോ ഡയാമെന്റക്കോസിന്റെ കാലില്‍. അദ്ദേഹത്തിന്റെ ബാക്ക് പാസ് ബോക്‌സിനകത്തേക്കു ഓടിക്കയറി പിടിച്ചെടുത്ത ലൂണ മുന്നോട്ട് കയറിയ ഗോളി ടി പി രഹനേഷിനു ഒരു പഴുതും നല്‍കാതെ മനോഹരമായ ഒരു വലംകാല്‍ ഷോട്ടിലൂടെ ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു. പത്താം സീസണില്‍ ബ്ലാസ്‌റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്. നേരത്തേ കൊച്ചിയില്‍ തന്നെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ 2-1നു തകര്‍ത്തായിരുന്നു മഞ്ഞപ്പട തുടങ്ങിയത്.
Read More » -
ഏഷ്യൻ ഗെയിംസില്‍ ഇന്നലെ ഇന്ത്യ നേടിയത് 14 മെഡലുകൾ
ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ മഴ പെയ്യിച്ച് ഇന്ത്യൻ താരങ്ങൾ.മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 14 മെഡലുകളാണ് ഇന്നലെ ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയത്.ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ‘അര്‍ധശതകം’ പിന്നിട്ടു. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടില്‍ തജിന്ദര്‍ പാല്‍ സിങ് ടൂറും സ്വര്‍ണം നേടി ചരിത്രമെഴുതി. ഞായറാഴ്ച രാവിലെ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങില്‍ ക്യാനൻ ചെനയ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടെയ്മാൻ ത്രയം സ്വന്തമാക്കിയ സ്വര്‍ണത്തോടെയാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. പുരുഷന്മാരുടെ ലോങ്ജംപില്‍ എം. ശ്രീശങ്കര്‍ വെള്ളിയും 1500മീറ്ററില്‍ ജിൻസണ്‍ ജോണ്‍സണ്‍ വെങ്കലവുമണിഞ്ഞ് മലയാളക്കരക്കും അഭിമാനമായി. ബാഡ്മിന്റണ്‍ പുരുഷന്മാരുടെ ടീമിനത്തില്‍ ഫൈനലില്‍ ചൈനയോട് തോറ്റ ഇന്ത്യക്ക് വെള്ളി ലഭിച്ചു. പാലക്കാട്ടുകാരനായ ശ്രീശങ്കറിന് മൂന്ന് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് സ്വര്‍ണം ലോങ്ജംപില്‍ സ്വര്‍ണം നഷ്ടമായത്. 8.19 മീറ്ററാണ് ശ്രീ താണ്ടിയത്. സ്വര്‍ണം നേടിയ ചൈനയുടെ വാങ് ജിയാനനൻ 8.22 മീറ്റര്‍ ചാടി. ഈ സീസണില്‍ 8.41 മീറ്ററായിരുന്നു…
Read More » -
ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം(1-0)
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം.എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്.ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോൾ നേടിയത്. ഇതോടെ രണ്ടു കളികളിൽ നിന്നും ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മോഹൻബഗാനൊപ്പം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
Read More » -
ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവറിനെ ഭയപ്പെട്ട് ജംഷഡ്‌പൂർ പരിശീലകൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനോട് നേടിയതു പോലെയൊരു വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. എന്നത്തേയും പോലെ കൊച്ചിയിലെ ഇത്തവണത്തെ ആദ്യ മത്സരവും മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് നടന്നത്. മുപ്പതിനായിരത്തിലധികം കാണികളാണ് മത്സരം കാണാൻ എത്തിയത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന കാണികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് മാത്രമാണ് ഇതിൽ ഒതുങ്ങുന്നത്. അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാണികൾ മത്സരത്തിനായി എത്തിച്ചേരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ മത്സരമായതിനാൽ തന്നെ ആരാധകരുടെ ആവേശവും അതിന്റെ ഏറ്റവുമുയർന്ന രൂപത്തിലായിരുന്നു. സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ഈ ആരാധകപിന്തുണ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ ഈ ആരാധകർ തന്നെയാണ് ജംഷഡ്‌പൂർ പരിശീലകനും പ്രധാന ഭീഷണിയായി കാണുന്നത്. “കേരള ബ്ലാസ്‌റ്റേഴ്‌സിനെ…
Read More » -
പാകിസ്താനെ തകര്‍ത്ത് അണ്ടര്‍ 19 സാഫ് കിരീടം ഇന്ത്യയ്ക്ക്
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് കപ്പില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. കീപ്ഗന്‍(2) ഗൊയാറിയ(1) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ച ശേഷം 64-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ഒരു മനോഹരമായ വോളിയിലൂടെ കീപ്ഗന്‍ ആണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിക്കുന്നത്. 85-ാം മിനിറ്റില്‍ കീപ്ഗനിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെയായിരുന്നു കീപ്ഗന്‍ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ഗൊയാറിയിലൂടെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു. സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ജൂലൈയിൽ നടന്ന സാഫ് സീനിയർ കപ്പ് ഫുട്ബോൾ കിരീടവും ഇന്ത്യ നേടിയിരുന്നു. ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം.
Read More » -
ഏഷ്യന്‍ ഗെയിംസ് ഹോക്കി; പാകിസ്താനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പൂള്‍ എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ തകർത്തെറിഞ്ഞത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.നാല് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്.11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍.വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ (41, 53) നേടി. മന്‍ദീപ് സിങ് (8), സുമിത് (30), ഷംഷേര്‍ സിങ് (46), ലളിത് ഉപാധ്യായ് (49) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. ഇതാദ്യമായാണ് ഇന്ത്യ – പാക് മത്സരത്തില്‍ ഒരു ടീം 10 ഗോളുകള്‍ നേടുന്നത്.പാക് ടീമിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.
Read More » -
ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പൂള്‍ എയില്‍ കളിച്ച മൂന്ന് കളികളും ജയിച്ച് ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും പാക്കിസ്ഥാനും. ആദ്യ കളികളിൽ ഇന്ത്യ ഉസ്ബക്കിസ്ഥാനെ 16-0നും സിംഗപ്പൂരിനെ 16-1നും ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് കളികളിലും ഹാട്രിക്കടിച്ച മന്‍ദീപും ഉസ്ബക്കിസ്ഥാനെതിരെ നാലും സിംഗപ്പൂരിനെതിരെ രണ്ടും ഗോളടിച്ച വരുണ്‍ കുമാറും സിംഗപ്പൂരിനെതിരെ നാല് ഗോളിച്ച നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ജപ്പാനെതിരെ രണ്ട് ഗോളടിച്ച അഭിഷേകും ഉള്‍പ്പെടുന്ന ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. ആദ്യ കളിയില്‍ 11-0ന് സിംഗപ്പൂരിനെയും രണ്ടാം കളിയില്‍ ബംഗ്ലാദേശിനെ 5-2നും ഉസ്ബക്കിസ്ഥാനെ 18-2നും പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. വൈകിട്ട് 6:15 നാണ് മത്സരം.
Read More » -
ഏഷ്യന്‍ ഗെയിംസ്: മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിൽ കടന്നു.100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതിയരാജിയും ഫൈനലിലെത്തിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്ബ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. നിലവിൽ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്ബാദ്യം.
Read More » -
ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; മെഡൽ നേട്ടം 31
ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നില്‍ കുസലെ, അഖില്‍ ഷേരാൻ എന്നിവര്‍ അടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. ഇന്നലെ നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 31 ആയി. എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കവുമാണിത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടിയാണ് മികവ് തുടര്‍ന്നത്. ടീമിനത്തില്‍ മെഡല്‍ നേട്ടത്തിന് തൊട്ട് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഗെയിംസ് റെക്കോഡോടെ പതിനേഴുകാരിയായ പലക് ഗുലിയ സ്വര്‍ണവും ഇഷ സിംഗ് വെള്ളിയും നേടി. 242.1 പോയിന്റാണ് പലക് നേടിയത്. മലയാളി താരങ്ങളടക്കം ഇറങ്ങുന്ന അത്ലറ്റിക്സിലാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഷോട്ട്പുട്ടിലും ഹാമ്മര്‍ത്രോയിലും മെഡല്‍ തേടി ഇന്ത്യൻ താരങ്ങള്‍ ഇന്നിറങ്ങും.സ്വിമ്മിങില്‍ 200 മി ബട്ടര്‍ഫ്ലൈ…
Read More » -
കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സന്നാഹത്തിന് ടിക്കറ്റെടുത്തവര്‍ നിരാശാരവേണ്ട! പണം തിരികെ കിട്ടാന്‍ ഇങ്ങനെ ചെയ്യൂ
തിരുവനന്തപുരം: കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ടോസിടാൻ പോലും സാധിച്ചില്ല. ഇതോടെ ആരാധകരും നിരാശയിലായി. എന്നാൽ പണം നഷ്ടമായവർ നിരാശരാവേണ്ടതില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയിൽ വ്യക്തമാക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 7-10 ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും. ഓഫ്‌ലൈൻ വഴി ടിക്കറ്റെടുത്തവർക്കും പണം തിരികെ നൽകുന്നുണ്ട്. ടിക്കറ്റിന് കേടുപാടുകൾ കൂടാതെ എടുത്ത സെന്ററിൽ തന്നെ പോയി കാണിച്ചാൽ പണം തിരികെ നൽകുമെന്നും കെസിഎ വ്യക്തമാക്കി. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്‌റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്‌സിനേയും നേരിടും. ഇന്നലെ നടന്ന…
Read More »