Sports

  • ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് 20 സ്വര്‍ണ്ണം

    ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ 20 സ്വര്‍ണ്ണം എന്ന നേട്ടത്തില്‍ എത്തി. ഇന്ന് സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യൻ സഖ്യമായ ദീപിക പല്ലിക്കലും ഹരീന്ദര്‍പാല്‍ സിംഗും ജയിച്ചതോടെയാണ് ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20 ആയത്. 2-0ന് മലേഷ്യൻ സഖ്യത്തെ ആണ് ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണമാണ്. നേരത്തെ അമ്ബെയ്ത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. ഈ ഏഷ്യൻ ഗെയിംസില്‍ ഇതോടെ ഇന്ത്യക്ക് 83 മെഡല്‍ ആയി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇത്. 20 സ്വര്‍ണ്ണത്തോടൊപ്പം 31 വെള്ളിയും 32 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. 100 മെഡലുകള്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്തുക എന്നതാകും ഇന്ത്യൻ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.

    Read More »
  • സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗില്‍ബെര്‍ട്ട് ക്യാപ്റ്റൻ

    കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റൻ.ഡിഫൻഡര്‍ ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബര്‍ ഒമ്ബത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ. ഏഴുതവണ ചാമ്ബ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്.2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ ഇങ്ങനെ

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിൽ കളിച്ച രണ്ടു കളികളിലും ജയിച്ച ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി ഇനി ഒക്ടോബർ 8-ന് മുംബൈയുമായിട്ടാണ്.അവരുടെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഒക്ടോബർ 21-നാണ് കൊച്ചിയിൽ വച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.പിന്നീട് ഒക്ടോബർ 27-ന് ഒഡീഷയുമായും നവംബർ 4-ന് ഈസ്റ്റ് ബംഗാളുമായും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.നവംബർ 25-ന് ഹൈദരാബാദുമായും നവംബർ 29-ന് ചെന്നൈയിനുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള മത്സരങ്ങൾ. 3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന് വീണ്ടും മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ‌ വർഷത്തെ മറ്റ് മത്സരങ്ങൾ. ഇതിൽ ഒക്ടോബർ 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ഇതുവരെയുള്ള മത്സരഫലങ്ങൾ വെച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ കൊൽക്കത്ത മോഹൻ…

    Read More »
  • ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണനേട്ടം 16 ആയി ഉയർന്നു; മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം

    ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. അമ്ബെയ്ത്തില്‍ ഇന്നലെ മിക്സഡ് ടീം വിഭാഗത്തില്‍ ഓജസ് പര്‍വീൻ-ജ്യോതി സുരേഖ സഖ്യം സ്വര്‍ണം നേടി.ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനാറായി. 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവുമായി ആകെ 71 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാനത്താണുള്ളത്. 164 മെഡലുകൾ നേടി ചൈനയാണ് മുന്നില്‍. 33 സ്വര്‍ണവുമായി ജപ്പാൻ രണ്ടാമതും 32 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

    Read More »
  • 2023 ഏകദിന ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകും; ആദ്യ പോരാട്ടം ഇംഗ്ലണ്ട്-ന്യൂസിലൻഡ്

    അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകുന്നു. ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയാണ് ലോകകപ്പിലെ ഫേവറിറ്റുകൾ. 2011 ന് ശേഷം ഇന്ത്യ ലോകകപ്പ് തൂക്കിയടിക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകുമ്പോൾ 2019 ലോകകപ്പ് കലാശപ്പോരാട്ടത്തിലെ എതിരാളികളാണ് നേർക്കുനേർ. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പക തീർക്കാനാകും ന്യൂസിലാൻഡ് ഇറങ്ങുക. അതിനിടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് പങ്കുവച്ചും ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചു നായകൻ രോഹിത് ശർമ്മ രംഗത്തെത്തി. ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമിൽ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാൽ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെൻറിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ രോഹിത് പറഞ്ഞു. എല്ലാ…

    Read More »
  • ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

    ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍  ഇന്ത്യ ഫൈനലില്‍ കടന്നു.സെമിയില്‍ ദക്ഷിണകൊറിയയെ 5-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യ അവസാന രണ്ടിലെത്തിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്,അഭിഷേക് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.കൊറിയയ്ക്കായി ജുംഗ് മാഞ്ചെ ഹാട്രിക് നേടി. ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന നീലപ്പട ഗെയിംസില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2024ലെ പാരീസ് ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യത നേടുക എന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുക്കാനും ഇതോടെ ഇന്ത്യയ്ക്കായി. 1966,1998,2014 ഏഷ്യൻ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയിട്ടുള്ളത്.ജപ്പാന്‍-ചൈന മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.

    Read More »
  • ലോകകപ്പ് ആവേശത്തിന് കൊടിയേറുന്നു; ഏകദിന ക്രിക്കറ്റ് ലോകകപ്പ് നാളെ മുതല്‍

    ന്യൂഡല്‍ഹി: ഇനി ലോകം മുഴുവന്‍ പന്തിന്റെ പിന്നാലെ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ലോകകപ്പിന്റെ 13-ാം പതിപ്പ്. വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിനാണ് മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ്. ഇക്കുറി 10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും കപ്പ് ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. 1983 ലും 2011 ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാന്‍, 1996ല്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവയാണ് മറ്റ് ടീമുകള്‍. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ആകെ 48 കളികളാണ്. നവംബര്‍ 15ന് മുംബൈയിലും 16ന്…

    Read More »
  • ഏഷ്യൻ ഗെയിംസ്: 69 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്ത് 

    ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഭാരതത്തിന്റെ മെഡല്‍ക്കൊയ്‌ത്ത്. ഇന്നലെ മാത്രം രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 9 മെഡലുകളാണ് നേടിയത്. ഇതോടെ ആകെ 15 സ്വര്‍ണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്ത് തുടരുന്നു. 161 സ്വര്‍ണവും 90 വെള്ളിയും 46 വെങ്കലവുമടക്കം 297 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 33 വെള്ളിയും 47 വെള്ളിയും 50 വെങ്കലവുമടക്കം 130 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 32 സ്വര്‍ണവും 42 വെള്ളിയും 65 വെങ്കലവുമടക്കം 139 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും തുടരുന്നു.

    Read More »
  • ജയിച്ചിട്ടും ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്; ഐഎസ്‌എല്ലിൽ മോഹൻ ബഗാൻ ഒന്നാമത്

    ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ മാച്ച് വീക്ക്‌ രണ്ടിന് വിരാമം ആയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും നിലവിൽ ആറ് പോയിന്റുമായി ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണുള്ളത്. മോഹൻ ബഗാൻ ഗോൾ ഡിഫറെൻസ് +3 ആയതുകൊണ്ട് ഒന്നാം സ്ഥാനത്തും, കേരള ബ്ലാസ്റ്റേഴ്‌സിന് +2 ആയതുകൊണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഒഡിഷ എഫ്സിയാണ്. നാല് പോയിന്റാണ് ഒഡിഷ എഫ്സിക്കുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ബംഗളുരു, ചെന്നൈ, പഞ്ചാബ് എന്നിവരാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ.

    Read More »
  • ഇന്ത്യ-നെതര്‍ലാൻഡ്സ് പോരാട്ടം ഇന്ന് തിരുവനന്തപുരത്ത്

    തിരുവനന്തപുരം:ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതര്‍ലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം.മഴ ഭീഷണി ഒഴിഞ്ഞതിനാല്‍ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയില്‍ സെപ്റ്റംബര്‍ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

    Read More »
Back to top button
error: