Sports

  • റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്!

    മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ക്ലബിന്റെ മുന്‍താരം സാബി അലോന്‍സോ പുതിയ റയല്‍ കോച്ചാവുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ജൂണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന നിലവിലെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്‍റെ പുതിയ പരിശീലകന്‍ ആവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെയാണ് റയല്‍ മാഡ്രിഡ് പുതിയ പരിശീലനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റയലിന്റെ മുന്‍താരം സാബി അലോന്‍സോ ആഞ്ചലോട്ടിയുടെ പകരക്കാരനാവും. റയലിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍താരമായിരുന്ന സാബി അലോന്‍സോ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യുസന്റെ പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ തരം താഴ്ത്തലിന്റെ വക്കിലായിരുന്ന ലെവര്‍ക്യൂസനെ ആറാം സ്ഥാനത്തേക്കുയര്‍ത്തിയാണ് സാബി അലോന്‍സോ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്. ലെവര്‍കൂസനെ യുറോപ്പ ലീഗിന്റെ സെമി വരെ എത്തിക്കാനും സാബി അലോണ്‍സോയ്ക്ക് കഴിഞ്ഞു. സാബിക്ക് കീഴില്‍ ഈ സീസണിലും മികച്ച പ്രകടനമാണ് ലെവര്‍കൂസന്‍ നടത്തുന്നത്. ബുണ്ടസ്…

    Read More »
  • ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: സൗദിയെ വിറപ്പിച്ച് ഇന്ത്യ കീഴടങ്ങി

    ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു.13 വര്‍ഷങ്ങള്‍ക്കു ശേഷം നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയ ഇന്ത്യയെ കരുത്തരായ സൗദി അറേബ്യയയാണ് പരാജയപ്പെടുത്തിത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം.ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.ലയണൽ മെസ്സിയുടെ അർജന്റീനയെ ഖത്തർ ലോകകപ്പിൽ അട്ടിമറിച്ച ടീമാണ് സൗദി അറേബ്യ.

    Read More »
  • ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ

    രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസിന്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ വിജയം ആശ്വാസമായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 352 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 49.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തെ രണ്ടു വിജയങ്ങളോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

    Read More »
  • ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സൗദിക്കെതിരെ

    ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോൾ ‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.സൗദി അറേബ്യയാണ് എതിരാളികള്‍. ഫിഫ റാങ്കിങ്ങില്‍ 45 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്.ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം സ്ഥാനക്കാരാണ് ഈ മധ്യേഷ്യൻ ടീം.ഇന്ത്യയുടെ സ്ഥാനം 18-ാമതാണ്. പക്ഷെ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക്കിന്റെ വാക്കുകള്‍ തന്നെയാണ് ചേത്രിക്കും ജിംഗാനും കെ പി രാഹുലിനുമെല്ലാം മരുന്നാകുക. ‘അവർക്ക് അർജന്റീനയെ അട്ടിമറിക്കാൻ ആകുമെങ്കിൽ ഇന്ത്യയ്ക്ക് സൗദി അറേബ്യയേയും തോൽപ്പിക്കാനാകും.ദയവായി നിങ്ങൾ മുൻവിധികൾ ഒഴിവാക്കി കളത്തിലിറങ്ങുക ഇത് എന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.ഞാൻ ആഗ്രഹിച്ചിരുന്ന മത്സരവും’.

    Read More »
  • ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്നലെ രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍

    ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍.അതില്‍ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും. റൈഫിള്‍ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തില്‍ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്‌,  സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്‌വാൻ എന്നിവരുമാണ് സ്വര്‍ണം നേടിയത്. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് , അഷി ചൗക്സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു. റാപ്പിഡ് പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇഷ സിംഗ് വെള്ളി നേട‌ിയപ്പോള്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ അഷിക്ക് വെങ്കലം നേ‌ടാനായി.പുരുഷ സ്കീറ്റ് ടീം വെങ്കലം നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു. അഞ്ച് സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.

    Read More »
  • രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി

    കൊൽക്കത്ത:ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്‌. മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു.   ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.രണ്ട് ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്.   അതേസമയം ഐഎസ്‌എല്ലിൽ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്.സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ്…

    Read More »
  • ഐഎസ്‌എല്ലില്‍ ഇന്ന് മോഹൻ ബഗാനും ബംഗളൂരുവും നേര്‍ക്കുനേര്‍

    കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്ബന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാമ്ബ്യൻമാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്. യുവാൻ ഫെര്‍ണാണ്ടോ പരിശീലിപ്പിക്കുന്ന ബഗാൻ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയെ 3-1നാണ് മോഹൻ ബഗാൻ തകര്‍ത്തത്. ബംഗളൂരു എഫ്സിയാകട്ടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.

    Read More »
  • ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം

    ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് സുവർണനേട്ടം. ഹൃദയ് ഛേദ, അനുഷ അഗർവാല, ദിവ്യകൃതി സിംഗ്, സുദീപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ മെഡൽപട്ടിക ഉയർത്തിയത്.  41 വർഷത്തിനുശേഷമാണ് അശ്വാഭ്യാസം (ഡ്രെസേജ്) ഇനത്തിൽ ഇന്ത്യ സ്വർണമണിയുന്നത്. 209.205 സ്കോർ നേടിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മുമ്പ് 1982ലാണ് ഇന്ത്യ ഈ ഇനത്തിൽ അവസാനമായി സ്വർണം നേടിയത്. നിലവിൽ14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽ പട്ടിക.

    Read More »
  • നിസാരക്കാരല്ല കേരള ബ്ലാസ്റ്റേഴ്‌സിലെ വിദേശതാരങ്ങൾ, ഐഎസ്എല്ലിലെ വിലകൂടിയ താരങ്ങളുടെ പട്ടിക പുറത്ത് 

    ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര തൃപ്‌തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച്‌ പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു. എങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് ടീമിനു ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമാക്കി. വൈകിയെത്തിയ താരങ്ങളായതിനാൽ ഇവരുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞതോടെ ആ സംശയങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതോടെ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരങ്ങൾ നിസാരക്കാരല്ലെന്ന് വ്യക്തമാവുകയാണ്. ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ…

    Read More »
  • ആദ്യം റെഡ് കാർഡ്, പിന്നീട് തിരിച്ചു വിളിച്ച് യെല്ലോ കാർഡ്; ഐഎസ്എല്ലിലെ റഫറീയിംഗിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല

    ഐഎസ്എൽ റഫറിമാർക്കെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും വരാറുണ്ട്. എന്തെന്നാൽ അത്രയേറെ അബദ്ധങ്ങളും പിഴവുകളുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് പറ്റാറുള്ളത്. പിഴവുകൾ മാനുഷിക സഹജമാണെങ്കിലും ഐഎസ്എല്ലിൽ അങ്ങനെയല്ല. തുടർച്ചയായി അബദ്ധങ്ങൾ പറ്റാറുണ്ട്,വലിയ മണ്ടത്തരങ്ങൾ പോലും സംഭവിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതുപോലും ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇത്തവണയും മാറ്റങ്ങൾ ഒന്നും ഐഎസ്എല്ലിൽ സംഭവിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിലെ ചില തീരുമാനങ്ങളിൽ റഫറിമാർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ വലിയ വിവാദപരമായ സംഭവങ്ങൾ ഒന്നും റഫറിയുടെ ഭാഗത്ത് നിന്ന് ആ മത്സരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ഒരു മുട്ടൻ കോമഡി ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ആ മത്സരത്തിന്റെ അവസാനത്തിൽ സോൾ ക്രെസ്പോയും എമിൽ ബെന്നിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു.തുടർന്ന് ഈസ്റ്റ് ബംഗാൾ താരമായ ക്രെസ്പോക്ക് യെല്ലോ കാർഡ് ലഭിച്ചു. ഇതേസമയം തന്നെ ജംഷഡ്പൂരിന്റെ മലയാളി താരമായ എമിൽ…

    Read More »
Back to top button
error: