Sports

  • പരിക്ക് ഗുരുതരം;കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ നീണ്ടകാലം പുറത്തിരിക്കും

    കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ നീണ്ടകാലം പുറത്തിരിക്കും. ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു. മുട്ടിന് പരിക്കേറ്റ താരം നീണ്ടകാലം പുറത്തിരിക്കും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍‌.ഈ കഴിഞ്ഞ ട്രാൻസ്ഫര്‍ വിൻഡോയില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു. ഐബാന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആകും. ഐബാൻ ഇല്ലെങ്കില്‍ സന്ദീപ് ആകും ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനില്‍ ഇറങ്ങുക. ഐബാൻ മാത്രമല്ല ജീക്സണും പരിക്ക് ആണ്. ജീക്സണ്‍ അതുകൊണ്ട് തന്നെ ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ജീക്സണ്‍ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല.

    Read More »
  • ഇത്രയും നാണംകെട്ടൊരു ലീഗ്;  ഐഎസ്എല്ലിനെതിരെ രൂക്ഷ വിമർശനം

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് മുംബൈ സിറ്റിയാണ് വിജയം സ്വന്തമാക്കിയത്. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായത് അവർ മത്സരത്തിൽ വരുത്തിയ പിഴവുകളാണ്. മുംബൈ സിറ്റിയുടെ രണ്ടു ഗോളുകളും പിറന്നത് ബ്ലാസ്റ്റേഴ്‌സ് വരുത്തിയ പിഴവുകളിലായിരുന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ പ്രീതം കോട്ടാലുമാണ് പിഴവുകൾ വരുത്തിയത്. മത്സരത്തിൽ മുന്നിലെത്തിയതോടെ സമയം വൈകിപ്പിക്കുന്നതിനു വേണ്ടി മുംബൈ സിറ്റി താരങ്ങൾ നടത്തിയ നാണംകെട്ട അടവുകൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പ്രകോപിതരാക്കിയിരുന്നു. നിരവധി തവണയാണ് മുംബൈ സിറ്റിയുടെ താരങ്ങൾ പരിക്കേറ്റുവെന്ന രീതിയിൽ മൈതാനത്ത് കിടന്ന് മത്സരത്തിൽ സമയം കളഞ്ഞത്. ഇതേത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കിയത് കളിക്കളത്തിൽ സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. മൈതാനത്തുള്ള സംഘർഷം കൃത്യമായി ഇടപെട്ടു പരിഹരിക്കാൻ റഫറിക്ക് കഴിഞ്ഞിരുന്നില്ല, റഫറിയുടെ കൺമുന്നിൽ വെച്ചാണ് പ്രബീർ ദാസിന്റെ കഴുത്തിൽ മുംബൈ സിറ്റി താരം ഗ്രിഫിത്ത്‌സ് കുത്തിപ്പിടിച്ചത്.…

    Read More »
  • ക്രിക്കറ്റ് ആരാധകരെ ആഹ്ലാദിപ്പീൻ! ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും, 2028 ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ തീരുമാനം

    ലൊസാനെ: ഒളിംപിക്‌സ് മത്സരയിനമായി ക്രിക്കറ്റും. 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റിനെ മത്സരയിനമാകുക. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ടി20 ഫോര്‍മാറ്റില്‍ പുരുഷ – വനിതാ മത്സരങ്ങള്‍ നടക്കും. ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ എന്നീ കായികയിനങ്ങളും ഒളിംപിക്‌സിനെത്തും. ഞായാറാഴ്ച്ച മുംബൈയില്‍ തുടങ്ങുന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ഔദ്യോഗിക സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ട്വന്റി 20 ഒളിംപിക്‌സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ ഐസിസി ആരാധകര്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം ആളുകള്‍ ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്‌സ് ഇനമാക്കുന്നതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഈ ആശയത്തോട് ബിസിസിഐയ്ക്ക് യോജിച്ചിരുന്നില്ല. 2010ലും 2014ലും ടി20 ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസില്‍ മത്സര ഇനമായെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ക്രിക്കറ്റ് ഒളിംപിക്‌സ് മത്സര ഇനമാക്കണമെന്ന വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്…

    Read More »
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

    മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി.മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.ഗോവയാണ് മൂന്നാം സ്ഥാനത്ത്.9 പോയിന്റുമായി മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. വാശിയേറിയ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ റഫറിക്ക് രണ്ടു ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു.ബ്ലാസ്റ്റേഴ്സിൻെറ മിലോസ് ഡ്രിൻസിച്ചിനും മുംബൈ സിറ്റിയുടെ യോൽ വാൻ നീഫിനുമാണ് ചുവപ്പുകാർഡ് ലഭിച്ചത്. ആദ്യം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ്…

    Read More »
  • രക്ഷകരായി കിങ് കോഹ്ലിയും കെ എല്‍ രാഹുലും ! ഓസ്ട്രേലിയക്കെതിരെ തകര്‍പ്പൻ വിജയവുമായി ഇന്ത്യ

    ചെന്നൈ:ഐസിസി ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയതുടക്കം. ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സിൻ്റെ വിജയലക്ഷ്യം 41.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കിങ് കോഹ്ലിയുടെയും കെ എല്‍ രാഹുലിൻ്റെയും തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 200 റണ്‍സിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വമ്ബൻ തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഇഷാൻ കിഷനെ നഷ്ടമായ ഇന്ത്യയ്ക്ക് തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയെയും ശ്രേയസ് അയ്യരിനെയും നഷ്ടമായി. മൂവരും റണ്‍സ് ഒന്നും നേടാതെയാണ് പുറത്തായത്. എന്നാല്‍ തകര്‍ച്ചയില്‍ കിംഗ് കോഹ്ലിയും കെ എല്‍ രാഹുലും ഇന്ത്യയുടെ രക്ഷകരായി മാറുകയായിരുന്നു.നാലാം വിക്കറ്റില്‍ 164 റണ്‍സ് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടിചേര്‍ത്തു. കോഹ്ലി 116 പന്തില്‍ 85 റണ്‍സ് നേടി പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 115 പന്തില്‍ 8 ഫോറും 2 സിക്സും…

    Read More »
  • ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കാൽ ഇടറുന്നു; ഓസീസ് പേസര്‍മാരുടെ വേഗത്തിന് മുന്നില്‍ പകച്ച് ഇന്ത്യൻ ടീം ; ഇഷാന്‍, രോഹിത്, ശ്രേയസ് വട്ടപൂജ്യം!

    ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യന്‍ ടീമിന് തകര്‍ച്ച. ആദ്യ രണ്ട് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ തിരിച്ചെത്തി. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹേസല്‍വുഡിനായി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 18 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി (11), കെ എല്‍ രാഹുല്‍ (4) എന്നിവരാണ് ക്രീസില്‍. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ്…

    Read More »
  • ഏഷ്യന്‍ ഗെയിംസ്: ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത് എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയുമായി

    ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ തലയുയർത്തി ഇന്ത്യ നാട്ടിലേക്ക്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകളുമായിട്ടാണ് ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡൽ വേട്ടയാണിത്. 14-ാം ദിനമായിരുന്ന ഇന്നലെ ആറ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വർണം നേടി. പുരുഷന്മാരിൽ ഓജസ് പ്രവീനും സ്വർണം സ്വന്തമാക്കി. നേരത്തെ, ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം കബഡി ഫൈനലിൽ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇറാനെ വീഴ്ത്തി ഇന്ത്യക്ക് സ്വർണം നേടിയിരുന്നു. കളി തീരാൻ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഇരു ടീമുകളും 28-28 എന്ന തുല്യ സ്‌കോറിലായിരുന്നു. ഇന്ത്യക്ക് പോയിന്റ് അനുവദിച്ചതിനെതിരെ ഇന്ത്യയും ഇറാനും തർക്കം ഉന്നയിച്ചതോടെ മത്സരം പിന്നീട് നിർത്തിവെച്ചു. ഇറാൻ കോർട്ടിൽ ഡു ഓർ ഡൈ റെയ്ഡിനിറങ്ങിയ പവനെ ഇറാൻ താരങ്ങൾ പിടിച്ചെങ്കിലും ഇറാൻ താരങ്ങളെ സ്പർശിക്കും മുമ്പ് താൻ…

    Read More »
  • ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ പരീക്ഷണത്തിന് ഇന്ത്യ നാളെയിറങ്ങും

    ചെന്നൈ:ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിന് ഇന്ത്യ നാളെയിറങ്ങും.കരുത്തരായ ഓസ്ട്രേലിയയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ഇതുവരെ കളിച്ച മത്സരങ്ങളില്‍ 83 തവണ ഓസീസും 56 വട്ടം ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളില്‍ ഫലമുണ്ടായില്ല. അടുത്തിടെ നടന്ന ഏകദിന പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യയോടു പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ ഇപ്പോഴും കിരീടസാധ്യതയില്‍ ഏറെ മുന്നിലാണ്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ ബാറ്റിംഗ് കരുത്തിനൊപ്പം പേസ് നിരയും ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ഓള്‍റൗണ്ട് മികവും ചേരുന്നതോടെ ഓസ്ട്രേലിയ പതിന്മടങ്ങ് കരുത്താര്‍ജിക്കും. അതേസമയം മത്സരത്തിനു മുന്പുതന്നെ ഇന്ത്യക്കു വൻ തിരിച്ചടി നല്‍കി ഓപ്പണര്‍ ശുഭ്മൻ ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാളെ ഓസ്ട്രേലിയയ്ക്കെതിരേ ഗില്‍ കളിക്കാൻ സാധ്യതയില്ല. താരത്തിനു പത്തു ദിവസംവരെ വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍. അങ്ങനെവന്നാല്‍, ക്യാപ്റ്റൻ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ ഇറങ്ങും. കെ.എല്‍. രാഹുലിനെ ഓപ്പണിംഗില്‍ ഇറക്കുന്ന കാര്യവും ബിസിസിഐ…

    Read More »
  • ഒഡീഷ എഫ്സിയെ കീഴടക്കി എഫ്സി ഗോവ ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത്

    ലീഡുകള്‍ മാറി മറിഞ്ഞ ത്രില്ലര്‍ പോരാട്ടത്തില്‍ ഒഡീഷ എഫ്സിയെ കീഴടക്കി എഫ്സി ഗോവ. ഗോവക്ക് വേണ്ടി നോവ സദോയിയും ഒഡീഷക്ക് വേണ്ടി മുര്‍ത്തദ ഫാളും ഇരട്ട ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ഇഞ്ചുറ്റി സമയത്ത് നിര്‍ണായക ഗോളുമായി ജയ് ഗുപ്തയാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സും.മൂന്നു ടീമുകൾക്കും 6 പോയിന്റ് വീതമാണുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് നാളെ മുംബൈ എഫ്സിയുമായി ഏറ്റുമുട്ടും.മുംബൈയിൽ വച്ചാണ് മത്സരം.

    Read More »
  • മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ബ്ലാസ്റ്റേഴ്സ്, മൂന്നാം ജയം ലക്ഷ്യമിട്ട് നാളെ മുംബൈയെ നേരിടും

    മുംബൈ: ഐഎസ്എൽ പത്താം സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ട് നാളെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്സിയെ നേരിടും.നാളെ വൈകിട്ട് 8 മണിക്ക് മുംബൈയിൽ വച്ചാണ് മത്സരം. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ 6 പോയിന്റുമായി മോഹൻ ബഗാനും ഗോവയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണുള്ളത്.മൂന്ന് ടീമുകൾക്കും 6 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ആവറേജിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ മുൻപിലാണ് മോഹൻ ബഗാനും ഗോവയും. അതേസമയം ഒരു വിജയവും ഒരു സമനിലയുമായി 4 പോയിന്റാണ് മുംബൈ എഫ്സിക്കുള്ളത്.അഞ്ചാം സ്ഥാനത്താണ് അവരുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-1 ന് തോൽപ്പിച്ച അവർ  ഒഡീഷ എഫ്സിയുമായി 2-2 സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു തവണ ഐഎസ്എൽ ഷീൽഡ് നേടിയിട്ടുള്ള ടീമാണ് മുംബൈ. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീയിനയിൽ വെച്ചാണ് മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെത്തന്നെ മുംബൈയിൽ എത്തിയിട്ടുണ്ട്.

    Read More »
Back to top button
error: