Sports

  • ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം

    ഹാങ്ച്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.ഉയര്‍ന്ന റാങ്കിങ് പരിഗണിച്ചാണ് ഇന്ത്യന്‍ ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്.  അഫ്ഗാന്‍ ടീം വെള്ളിയും നേടി. നേരത്തേ പാകിസ്താനെ വീഴ്ത്തി ബംഗ്ലാദേശ് ടീം വെങ്കലം കരസ്ഥാമാക്കിയിരുന്നു.ഇതോടെ ഏഷ്യാഡില്‍ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റുതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കുകയും ചെയ്തു. ഗെയിംസിന്‍റെ ചരിത്രത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യ ടീമുകളെ അയച്ചതും ഇത്തവണ ആദ്യമായിട്ടായിരുന്നു. ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണവുമായി ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു സ്വര്‍ണം ലഭിച്ചതും ഇതാദ്യമായിട്ടാണ്. ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരങ്ങുന്ന ടീമിനാണ് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചൊയ് സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 21-18, 21-16നു തുരത്തിയത്. വനിതകളുടെ കബഡിയിലും ഇന്ത്യ പൊന്നണിഞ്ഞു. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 100ാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഫൈനലില്‍ ചൈനീസ് തായിപേയിയെയായിരുന്നു ഇഞ്ചോടിഞ്ച്…

    Read More »
  • വെങ്കല മെഡലുമില്ല; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍ 

    ഹാങ്ചൗ:ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന സെമിയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായ പാക് ടീം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റു. ഇതോടെ ക്രിക്കറ്റില്‍ മെഡലുകളൊന്നുമില്ലാതെ വെറുംകൈയോടെയാണ് പാക് ടീം ചൈനയില്‍ നിന്ന് മടങ്ങുന്നത്. ഇന്ന് നടക്കുന്ന സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.

    Read More »
  • ഏഷ്യൻ ഗെയിംസ് മെഡല്‍ക്കൊയ്ത്തില്‍ സെഞ്ച്വറി ഉറപ്പിച്ച്‌ ഇന്ത്യ

    ഹാങ്ചോ: ഏഷ്യൻ ഗെയിംസ് മെഡല്‍ക്കൊയ്ത്തില്‍ സെഞ്ച്വറി ഉറപ്പിച്ച്‌ ഇന്ത്യ.ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍നേട്ടത്തില്‍ മൂന്നക്കത്തിലേക്ക് കുതിക്കുന്നത്. 95മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.ഏഴു മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. അമ്ബെയ്ത്തില്‍ മൂന്നും കബഡിയില്‍ രണ്ടും ബാഡ്മിന്റൻ, ക്രിക്കറ്റ് എന്നിവയില്‍ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ ഇന്ത്യ 20ലധികം സ്വര്‍ണ മെഡല്‍ നേടുന്നതും ആദ്യമാണ്. ഇതുവരെ 22 സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമാണ് അന്ന് സ്വന്തമാക്കിയത്. ഷൂട്ടിങ് റേഞ്ചിലും അത്ലറ്റിക്സിലുമാണ് ഇന്ത്യൻ താരങ്ങള്‍ കൂടുതല്‍ മെഡലുകള്‍ നേടിയത്. അത്ലറ്റിക്സില്‍ മാത്രം 29 മെഡലുകള്‍. ഇതില്‍ ആറു സ്വര്‍ണവും 14 വെള്ളിയും ഒമ്ബത് വെങ്കലവും ഉള്‍പ്പെടും. ഷൂട്ടിങ്ങില്‍ ഏഴു സ്വര്‍ണവും ഒമ്ബത് മെഡലുകളും നേടി. ഹോക്കിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.…

    Read More »
  • ഏഷ്യന്‍ ഗെയിംസ് ഹോക്കി: പൊന്നണിഞ്ഞ് ഇന്ത്യ, സുവർണനേട്ടം ഒമ്പത് വര്‍ഷത്തിനു ശേഷം

    ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് തകർത്താണ് ഇന്ത്യയുടെ സുവർണ നേട്ടം.ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി.മൻപ്രീത് ​സിം​ഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ​ഗോൾ വല ചലിപ്പിച്ചു. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്.   ഇതോടെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 22 ആയി. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ വെങ്കലമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

    Read More »
  • ‘കിളിയേ കിളിയേ’ ഗാനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് റയല്‍ മാഡ്രിഡ്

    ഇളയരാജയുടെ സംഗീതത്തില്‍ എസ് ജാനകി പാടിയ ‘കിളിയേ കിളിയേ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച്‌ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ്. ചാമ്ബ്യന്‍സ് ലീഗില്‍ നപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ് ഹാമും വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് റയല്‍ മാഡ്രിഡ് ഇന്‍സ്റ്റഗ്രാമില്‍ ഗാനം പങ്കു വെച്ചിരിക്കുന്നത്.1983 ല്‍ മമ്മൂട്ടി അഭിനയിച്ച ‘ആ രാത്രി’ എന്ന സിനിമയിലെയാണ് ഗാനം. .റയല്‍ മാഡ്രിഡിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുകള്‍ ഇട്ടിട്ടുള്ളത്.മലയാളത്തിന്റെ സ്വന്തം പാട്ട് അങ്ങ് സ്‌പെയിനിലുമെത്തി എന്നാണ് കുടുതൽ പേരും കമന്റിട്ടിരിക്കുന്നത്.

    Read More »
  • ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ ; ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങളുടെ രൂക്ഷ വിമർശനം

    അഹമ്മദാബാദ്: ക്രിക്കറ്റ് കാണാന്‍ ഇന്ത്യയിൽ ആളില്ല !! അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ മാത്രം.ഇതാകട്ടെ ബിജെപിക്കാർ സൗജന്യമായി നൽകിയ ടിക്കറ്റുകളുമായെത്തിയവരും. 1,32,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളില്‍ മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്തിയത്.45 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തില്‍ സംഘാടകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഉദ്ഘാടന മത്സരത്തിലെ ഗാലറി.  കാഴ്ചക്കാരില്ലാത്ത സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ചിത്രങ്ങള്‍ ലോകമെങ്ങും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.സംഘാടകര്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഈ കാഴ്ചയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയരാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടനം നടന്ന് ദേശീയഗാനം ആലപിക്കുമ്ബോള്‍ വെറും 3000-4000 കാണികളാണ് ഗാലറിയിലുണ്ടായിരുന്നതെന്നാണ് ‘വിസ്ഡണ്‍ ക്രിക്കറ്റ്’ എഡിറ്റര്‍ ലോറൻസ് ബൂത്ത് ‘എക്‌സി’ല്‍ കുറിച്ചത്. ഇന്ത്യക്കാര്‍…

    Read More »
  • ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കമായ ക്രിക്കറ്റ് ലോകകപ്പിൽ കോടീശ്വരന്മാരാകുന്നത് ആരൊക്കെ?

    പണംവാരിക്കളി എന്നാണ് പൊതുവേ ക്രിക്കറ്റ് അറിയപ്പെടുന്നത്. ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കം. ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാരുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോടിപതികളാകും. അങ്ങനെയുള്ള ക്രിക്കറ്റിൻറെ ലോകകപ്പ് മൽസരം ഇന്ത്യയിൽ വച്ച് നടക്കുമ്പോൾ പണപ്പെട്ടികളിൽ എത്ര കോടികൾ വീഴും? ഏതാണ്ട് 20,000 കോടി രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ ക്രിക്കറ്റ് ലോകകപ്പ് സഹായിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ വിദഗ്ധർ പറയുന്നു. ധാരാളം ക്രിക്കറ്റ് ആരാധകർ ലോകത്തിൻറെ പലയിടങ്ങളിൽ നിന്ന് എത്തുന്നതിനാൽ ഗതാഗത, ഹോസ്പിറ്റാലിറ്റി മേഖലയായിരിക്കും ലോകകപ്പിൻറെ പ്രധാന ഗുണഭോക്താക്കൾ. രാജ്യത്തെ 10 നഗരങ്ങളിലായാണ് ലോകകപ്പ് മൽസരങ്ങൾ നടക്കുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് മൽസരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഉൽസവ സീസണിലാണ് കായികമാമാങ്കം നടക്കുന്നത് എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ഏതാണ് 552 ദശലക്ഷം പേരാണ് ലോകകപ്പ് മൽസരങ്ങൾ ടെലിവിഷനിലൂടെ കാണുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി സംപ്രേഷണാവകാശം, സ്പോൺസർഷിപ്പ് എന്നിവ മാത്രം ഏതാണ്ട് 10,500 കോടി രൂപ മുതൽ…

    Read More »
  • ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ സ്വര്‍ണപ്പോരിനായി ഇന്ന് ഇന്ത്യയും ജപ്പാനും

    ഹാങ്‌ചൊ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ പൊന്നടിക്കാന്‍ ഭാരതം.  ഫൈനലില്‍ ജപ്പാനെയാണ് ഇന്ത്യ നേരിടുന്നത്.ഇന്ത്യൻ സമയം വൈകീട്ട് നാലിനാണ് പോരാട്ടം. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളാണ് ജപ്പാന്‍.2014ല്‍ ഇഞ്ചിയോണ്‍ ഗെയിംസിലാണ് ഭാരതം അവസാനമായി ഹോക്കി സ്വര്‍ണം നേടിയത്.കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലമാണ് ഭാരതം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. പൂള്‍ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഭാരതം സെമി ഫൈനലില്‍ കൊറിയക്കെതിരെ 5-3ന്റെ വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പാരിസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാകും

    Read More »
  • 2026 വരെ ഇഗോര്‍ സ്റ്റിമാക് തന്നെ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ

    ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബാള്‍ ടീം പരിശീലകൻ ഇഗോര്‍ സ്റ്റിമാകിന്റെ കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി. 2026 ജൂണ്‍ വരെയുള്ള കരാറിലാണ് സ്റ്റിമാക് ഒപ്പുവെച്ചതെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി. നാല് വര്‍ഷത്തെ കരാറിന് സ്റ്റിമാക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് പുതുക്കി നല്‍കിയത്. 2019 ലാണ് ഇഗോര്‍ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി എത്തിയത്. സമീപകാലത്ത് ടീമിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇംഫാലില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യ ജേതാക്കളായി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടന്ന സാഫ് ചാമ്ബ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.ഏഷ്യൻ ഗെയിംസിൽ 13 വർഷങ്ങൾക്കു ശേഷം രണ്ടാം റൗണ്ടിലേക്ക് കടന്നുവെങ്കിലും കരുത്തരായ സൗദിയോട് 2-0 ന് തോറ്റ് പുറത്താകുകയായിരുന്നു. അടുത്തിടെ നടന്ന കിങ്സ് കപ്പ് സെമി ഫൈനലില്‍ ഇറാഖിനെതിരെയും ഇന്ത്യയുടെ പ്രകടനം (2-2) മികച്ചതായിരുന്നു.പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്റ്റിമാക്കിന്റെ നേതൃത്വത്തില്‍, കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍…

    Read More »
  • അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടത്തിൽ ഞെട്ടി ബിസിസിഐ! ഒരു ലക്ഷത്തിലധികം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രം

    അഹമ്മദാബാദ്: ഏകദിന ലോകകപ്പിൻറെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചപ്പോൾ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. 120000 കാണികളെ ഉൾക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലിൽ എണ്ണിയെടുക്കാവുന്ന കാണികൾ മാത്രം. പ്രവർത്തി ദിനമായതിനാൽ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ കാണികൾ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിൻറെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വിൽപനയിലെ അപാകതകളുമെല്ലാം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത് തടയാൻ കാരണമായെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. Can you believe this is the opening match of the most prestigious sporting event in human history ? These “dhandho-oriented” gujjus are bringing shame to country .In wankhede and Eden ,…

    Read More »
Back to top button
error: