നേരിയ സെമി ഫൈനല്‍ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ഇന്നലെ ബംഗ്ലാദേശുമായുള്ള കളിയില്‍ ലങ്കയ്ക്കു ജയം അനിവാര്യമായിരുന്നു. പക്ഷെ ബംഗ്ലാ കടുവകള്‍ ലങ്കയുടെ വഴി മുടക്കുകയായിരുന്നു. വിവാദവും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുമെല്ലാം കണ്ട മല്‍സരത്തില്‍ മൂന്നു വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ഇതൊടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ ലങ്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ആറു തോല്‍വിയുമടക്കം ലങ്കയ്ക്കു നാലു പോയിന്റാണുള്ളത്. ഇത്ര തന്നെ പോയിന്റാണ് ബംഗ്ലാദേശിനുമുള്ളത്. പക്ഷെ ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്. -1.142 ആണ് ബംഗ്ലാദശിന്റെ നെറ്റ് റണ്‍റേറ്റ്. ലങ്കയുടെ നെറ്റ് റണ്‍റേറ്റാവട്ടെ -1.160 ആണ്.
ഇനി പോയിന്റ് പട്ടികയില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ള ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് സെമിഫൈനൽ പ്രതീക്ഷ വച്ചുപുലർത്തുന്ന ടീമുകള്‍. ഇവര്‍ക്കെല്ലാം എട്ടു പോയിന്റ് വീതമാണുള്ളത്.
നെറ്റ് റണ്‍റ്റോണ് പോയിന്റ് പട്ടികയില്‍ ഈ ടീമുകളെ വേര്‍തിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെയും പാകിസ്താന്റെയും നെറ്റ് റണ്‍റേറ്റ് പോസിറ്റീവിലുണ്ടെങ്കില്‍ അഫ്ഗാന്‍ നെഗറ്റീവിലാണ്. കിവികളുടെ നെറ്റ് റണ്‍റേറ്റ് +0.398ഉം പാകിസ്താന്റേത് +0.036ഉം അഫ്ഗാനിസ്താന്റേത് -0.330ഉം ആണ്.
പക്ഷെ കിവീസ്, പാകിസ്താന്‍ എന്നിവരെ അപേക്ഷിച്ച് അഫ്ഗാന്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ അഫ്ഗാന്‍ ബാക്കിയുള്ള രണ്ടു മല്‍സരം ജയിച്ചാല്‍ കിവീസിന്റെയും പാകിസ്താന്റെയും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മിക്കും.
അവസാനത്തെ ലീഗ് മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീങ്കയെയും പാകിസ്താന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്താന്‍ സൗത്താഫ്രിക്കയെയുമാണ് നേരിടുക. മൂന്നു ടീമുകള്‍ക്കും ഒരുപോലെ അപകടകാരികളായ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരൊക്കെയാവും അവസാന കടമ്ബയും കടന്ന് സെമിയിലെത്തുകയെന്നു പ്രവചിക്കുക കടുപ്പമാണ്.