Sports
-
സന്തോഷ് ട്രോഫി: തുടര്‍ച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ച് കേരളം ഇന്ന് കളത്തില്‍
മഡ്ഗാവ്: 77-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാന്പ്യൻഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ച് കേരളം ഇന്ന് കളത്തില്‍.ഗ്രൂപ്പ് എയില്‍ ജമ്മു-കാഷ്മീരാണ് കേരളത്തിന്‍റെ എതിരാളികൾ. ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കേരളം 3-0ന് ഗുജറാത്തിനെ കീഴടക്കിയിരുന്നു.ഗ്രൂപ്പ് എയില്‍ ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ആതിഥേയരായ ഗോവ ഗുജറാത്തുമായി ഏറ്റുമുട്ടും. ഗ്രൂപ്പില്‍ കേരളം, ഗോവ, ജമ്മു-കാഷ്മീര്‍, ഗുജറാത്ത് ടീമുകള്‍ക്ക് മൂന്ന് പോയിന്‍റ് വീതമുണ്ട്. കേരളവും ഗോവയും ഒരു മത്സരം മാത്രമാണ് കളിച്ചത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.
Read More » -
കേരളത്തിന്റെ നായകനായി വീണ്ടും സഞ്ജു സാംസൺ
തിരുവനന്തപുരം:സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നായകനാകുന്ന ടീമില്‍ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. മുംബൈയില്‍ ഈ മാസം 16 മുതല്‍ 27വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റ് നടക്കുക. ഏകദിന ലോകകപ്പ് ടീമിലിടം കിട്ടാതിരുന്ന സഞ്ജുവിന് ലോകകപ്പിന് ശേഷം നടക്കുന്ന ടി20 പരമ്ബരകളില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.
Read More » -
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ
ഒക്ടോബർ 21-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.പിന്നീട് ഒക്ടോബർ 27-ന് ഒഡീഷയുമായും നവംബർ 4-ന് ഈസ്റ്റ് ബംഗാളുമായും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. നവംബർ 25-ന് ഹൈദരാബാദുമായും നവംബർ 29-ന് ചെന്നൈയിനുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള മത്സരങ്ങൾ. 3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന് വീണ്ടും മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ മറ്റ് മത്സരങ്ങൾ. ഇതിൽ ഒക്ടോബർ 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്.
Read More » -
ഇന്ത്യ, പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ന്; വീണ്ടും നാണം കെടുത്തുമോ അഹമ്മദാബാദ്
അഹമ്മദാബാദ്:ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി പാകിസ്താൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിൽ എത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് അവര്‍ അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്.ഈ ലോകകപ്പില്‍ ഏവരും ഉറ്റു നോക്കുന്ന മത്സരം ഒക്ടോബര്‍ 14നാണ് നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു പാകിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങള്‍. ആ മത്സരങ്ങള്‍ രണ്ടും പാകിസ്താൻ വിജയിച്ചിരുന്നു. ഇന്ത്യയും രണ്ട് മത്സരങ്ങളും വിജയിച്ചാണ് അഹമ്മദാബാദിലേക്ക് എത്തുന്നത്. അവസാനമായി ഏഷ്യാ കപ്പ് ‘സൂപ്പര്‍ ഫോര്‍’ സ്റ്റേജില്‍ ആയിരുന്നു ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയോട് 228 റണ്‍സിന്റെ തോല്‍വി പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിലും അതുപോലൊരു വിജയമാകും ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഏകദിന ക്രിക്കറ്റില്‍ പോലും വേണ്ടത്ര കാണികളില്ല എന്നാണ് അഹമദാബാദിലെ അനുഭവം.ഉദ്ഘാടന മത്സരത്തിൽ ആളൊഴിഞ്ഞുകിടന്ന ഗാലറി ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ്. മത്സരം നടന്നത് പ്രധാനമന്ത്രി മോദിയുടെ തട്ടകത്തില്‍.അതാകട്ടെ അദ്ദേഹത്തിന്റെ പേരിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലും എന്നിട്ടും കാണികള്‍…
Read More » -
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം; ബുമ്രയ്ക്ക് നാല് വിക്കറ്റ്, ഹാര്‍ദികിന് രണ്ട്
ദില്ലി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം. ദില്ലി, അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആർ അശ്വിന് പകരം ഷാർദുൽ ഠാക്കൂർ ടീമിലെത്തി. മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റൺസെടുക്കുന്നതിനെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. മുൻനിര താരങ്ങളായ ഇബ്രാഹിം സദ്രാൻ (22), റഹ്മാനുള്ള ഗുർബാസ് (21), റഹ്മത്ത് ഷാ (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറിൽ ഗുർബാസിന് ഹാർദിക്കും മടക്കി. റഹ്മത്ത് ആവട്ടെ ഷാർദുൽ താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് ഷാഹിദി – ഓമർസായ്…
Read More » -
സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പൻ ജയത്തോടെ തുടക്കം
ബെനോലിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളത്തിന് തകര്‍പ്പൻ ജയത്തോടെ തുടക്കം. ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളുകളും നായകൻ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി. ആദ്യ പകുതിയില്‍ തന്നെയായിരുന്നു മൂന്ന് ഗോളുകളും. ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിന്റെ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍.
Read More » -
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് ഗുജറാത്തിനെതിരെ
ബെനോലിം (ഗോവ) സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് അരങ്ങേറുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്താണ് എതിരാളി. ഗോവയിലെ ബെനോലിം ഫുട്ബോള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്ബതിനാണ് മത്സരം. ആതിഥേയരായ ഗോവ, ഛത്തീസ്ഗഢ് എന്നിവരാണ് കേരളത്തിന്റെ എ ഗ്രൂപ്പില്‍. ആകെ 35 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് യോഗ്യതാ റൗണ്ട് കളിക്കുന്നത്. ഗ്രൂപ്പ് ചാമ്ബ്യൻമാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും. നവംബര്‍ പകുതിയില്‍ അരുണാചല്‍പ്രദേശിലാണ് അവസാന റൗണ്ട് മത്സരങ്ങള്‍. നിലവിലെ ജേതാക്കളായ കര്‍ണാടകം, റണ്ണറപ്പായ മേഘാലയ, ആതിഥേയരായ അരുണാചല്‍ ടീമുകള്‍ നേരിട്ട് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.
Read More » -
ലോകകപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ ലോകകപ്പ് തുടങ്ങിയ ഇന്ത്യ വിജയം തുടരാനാകും ഇന്ന് ശ്രമിക്കുക. അഫ്ഗാൻ അവരുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരം സ്റ്റാര്‍സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.
Read More » -
ഏകദിന ലോകകപ്പിൽ കളിക്കാൻ ഗില്ലിന് പകരക്കാരനെ തേടുന്നു? എന്നിട്ടും നമ്മുടെ ‘പയ്യൻ’ പുറത്ത്! പരിഗണനയിലുള്ളത് മറ്റ് രണ്ട് യുവതാരങ്ങൾ
ദില്ലി: ഏകദിന ലോകകപ്പ് തുടങ്ങിയിരിക്കെ ശുഭ്മാൻ ഗില്ലിന്റെ കാര്യത്തിൽ മാത്രമാണ് ഇന്ത്യക്ക് ആശങ്ക. ഡങ്കിപ്പനി കാരണം അദ്ദേഹത്തിന് ലോകകപ്പ് അരങ്ങേറ്റം നഷ്ടമായിരുന്നു. ഓസട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ ഗില്ലിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത്. ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമാകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗില്ലിന് ശനിയാഴ്ച്ച പാകിസ്ഥാനെതിരായ മത്സരവും കളിക്കാനാവില്ല. കാരണം, ഡങ്കിപ്പനിയെ തുടർന്ന് അദ്ദേഹത്തിന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. താരമിപ്പോഴും ചെന്നൈയിൽ തുടരുകയാണ്. ഗില്ലിന്റെ കാര്യം ടീം മാനേജ്‌മെന്റ് കാര്യമായി പരിഗണിക്കുന്നുണ്ട്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഗില്ലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഗില്ലിന് പകരക്കാരനെ വേണമെന്ന് ടീം മാനേജ്‌മെന്റ് കരുതിയാൽ പകരക്കാരെ വിട്ടുകൊടുക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറുമാണ്. അങ്ങനെ വന്നാൽ യഷസ്വി ജെയ്‌സ്വാൾ…
Read More » -
മെര്‍ദേക്ക കപ്പിൽ നിന്നും ഫലസ്തീൻ പിൻമാറി
ക്വലാലംപൂർ: ഫലസ്തീൻ മെര്‍ദേക്ക കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് പിന്മാറി.ഇസ്രായേൽ – ഹമാസ് യുദ്ധത്തെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് ടീമുകൾ മാത്രമായി ടൂർണമെന്റ് പൂര്‍ത്തിയാക്കാൻ തീരുമാനമായി. ഇന്ത്യ, താജിക്കിസ്ഥാൻ, ആതിഥേയരായ മലേഷ്യ എന്നീ മൂന്ന് ടീമുകള്‍ നോക്കൗട്ട് രീതിയിലാവും മത്സരിക്കുക. ഇന്ത്യ ഒക്ടോബര്‍ 13ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ നേരിടും.
Read More »