SportsTRENDING

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ 

ഭുവനേശ്വർ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഇന്ത്യ കീഴടങ്ങിയത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഖത്തർ വല കുലുക്കാനായില്ല.ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ് 63-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്.
ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്താനെ 8-1ന് തകർത്തിരുന്നു.സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ തുടർച്ചയായ 15 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് ഖത്തർ തടയിട്ടത്.
ഇന്നത്തെ ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എ യിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി.ഒരു ജയവുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണ്.അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരം അതിനാൽത്തന്നെ ഇന്ത്യക്ക് നിർണായകമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.
ഇന്ത്യക്കും ഖത്തറിനും പുറമെ കുവൈത്തും അഫ്‌ഗാനിസ്ഥാനുമാണ് എ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌താലാണ് ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാവൂ. രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കുമ്ബോള്‍ ഇതുവരെ കളിച്ച ഒരു മത്സരം ജയിച്ച ഇന്ത്യ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ ഖത്തറിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുകയാണ്.
മൂന്നാം റൗണ്ട് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചാണ്  ലോകകപ്പിലേക്ക് ടീമുകള്‍ പ്രവേശനം നേടുന്നത്.

Back to top button
error: