SportsTRENDING

തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ അസഭ്യവർഷവുമായി ഇന്ത്യൻ ആരാധകർ

മുംബൈ‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ: തോൽവിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.
ഫൈനലിൽ ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടിയ  ഹെഡിന്റെ ഭാര്യക്ക്  അധിക്ഷേപ കമന്റുകളാണ് നേരിടേണ്ടി വന്നത്. മാക്‌സ്‌വെല്ലിന്റെ ഭാര്യയും ഇന്ത്യയും വംശജയുമായ വിനി രാമനേയും ആരാധകര്‍ വെറുതെ വിട്ടില്ല. വധഭീഷണിയാണ് ഇവർക്കുള്ളത്.

ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളില്‍ തോല്‍ക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: