SportsTRENDING

സൂര്യകുമാറിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ആവറേജും; സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ടി20 പരമ്പരയിലും തഴഞ്ഞു 

മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.

അതേസമയം ടി20 ക്രിക്കറ്റ് പരമ്പരയിൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട  സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകകപ്പില്‍ കണ്ടത്.ഫൈനലില്‍ സൂര്യയില്‍ നിന്നും മിന്നുന്ന ഒരു പ്രകടനം പ്രതീക്ഷിച്ച ആരാധകരെ താരം നിരാശപ്പെടുത്തി. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് 28 പന്തില്‍ 18 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ സൂര്യകുമാറിന് ഒരു ബൗണ്ടറി മാത്രമാണ് നേടാൻ സാധിച്ചതും.

Signature-ad

 ലോകകപ്പ് ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലും ബാറ്റു ചെയ്തിരുന്ന സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് താരത്തെ ലോകകപ്പ് ടീമിലെടുത്തത്.ക്യാപ്റ്റൻ രോഹിത് ശർമയുടെ സപ്പോർട്ടാണ് സൂര്യകുമാറിന് തുണയായത്.

പ്രശംസനീയമായ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും, വലിയ ടൂര്‍ണമെന്റുകളിലേക്ക് വരുമ്ബോള്‍ സഞ്ജു സാംസണ്‍ നിരന്തരം അവഗണിക്കപ്പെടുകയായിരുന്നു.2023 ലോകകപ്പ് ഫൈനലിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം സഞ്ജു സാംസണ്  ടീമിലേക്കുള്ള വരവിന് വഴിയൊരുക്കിയേക്കാമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വടക്കേ ഇന്ത്യൻ ലോബിയുടെ സമ്മർദ്ദത്തിന് മുൻപിൽ എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.

Back to top button
error: