SportsTRENDING

ഇന്ത്യ ഓസ്‌ട്രേലിയ ടി20; കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും 

തിരുവനന്തപുരം:ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്ബരയില്‍ (India vs Australia T20I Series) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 21) ആരംഭിക്കും.

വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ്  ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ചടങ്ങില്‍ മുഖ്യാതിഥിയാകും.

ഞായറാഴ്‌ചയാണ് (നവംബര്‍ 26) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം. 23ന് വിശാഖപട്ടണത്താണ് ടി 20 പരമ്ബരയിലെ ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പ് മത്സരത്തിന് തൊട്ട് പിന്നാലെ ചാമ്ബ്യന്മാരായ ഓസ്‌ട്രേലിയയും റണ്ണറപ്പുകളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: