Sports
-
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പടുകൂറ്റന്‍ സ്‌കോറുമായി സഞ്ജുവിന്റെ പിള്ളേര്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. സിക്കിമിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും കേരളം വിജയം സ്വന്തമാക്കി. 132 റണ്‍സിനായിരുന്നു കേരളം സിക്കിമിനെ മുട്ടുകുത്തിച്ചത്. കേരളം ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിക്കിമിന്റെ ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റിന് 89 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറില്‍ വെറും മുന്ന് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സ് എടുത്തത്.കേരളത്തിനായി ഓപ്പണര്‍ രോഹണ്‍ കുന്നുമ്മല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. മൂന്നമാനായി ഇറങ്ങിയ വിഷ്ണു വിനോദ് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. വെറും 56 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സാണ് രോഹണ്‍ എസ് കുന്നുമ്മല്‍ അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എയിലും യഥാക്രമം നാലും മൂന്നും സെഞ്ച്വറി നേടിയിട്ടുളള രോഹണിന്റെ ആദ്യ ടി20 സെഞ്ച്വറിയാണിത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന വിഷ്ണു വിനോദ് ആകട്ടെ 43 പന്തില്‍ 11…
Read More » -
അഫ്‌ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 8 വിക്കറ്റിന്റെ വമ്ബൻ തോല്‍വി
ചെന്നൈ : ഏകദിന ലോകകപ്പില്‍ വീണ്ടും വൻ അട്ടിമറിയുമായി അഫ്‌ഗാനിസ്ഥാൻ. കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ടുവിക്കറ്റിനാണ് അഫ്‌ഗാൻ തകര്‍ത്തത്. പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാൻ മറികടന്നു. ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്ടൻ ബാബര്‍ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ 282 റണ്‍സ് നേടിയത്. 74 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടോപ് സ്കോറര്‍. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖര്‍ അഹമ്മദ് എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്‌സ്മാൻമാര്‍. നൂര്‍ മുഹമ്മദ് മൂന്നുവിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. ഇബ്രാഹി സദ്രാൻ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മത്തുളഅള ഷഹീദ് (48) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്‌ഗാൻ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. നേരത്തെ…
Read More » -
അന്നാപ്പിന്നേ നീയൊക്കെ അങ്ങ്….. മോശം ഫീല്‍ഡിംഗ്, ബൗളിംഗ്! പാക് കോച്ച് സഹികെട്ടു, ഒടുവില്‍ എണീറ്റ് ഡ്രസിംഗ് റൂമിലേക്ക് പോയി
ചെന്നൈ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ മോശമല്ലാത്ത റൺസാണ് പാകിസ്ഥാൻ നേടിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് അടിച്ചെടുത്തു. 74 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ് സ്‌കോറർ. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിർണായകമായി. നൂർ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ അഫ്ഗാന് ഗംഭീര തുടക്കം ലഭിച്ചു. ഓപ്പണർമാരായ ഇബ്രാഹിം സദ്രാൻ – റഹ്മാനുള്ള ഗുർബാസ് സഖ്യം പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുകയാണ്. ആദ്യ പത്ത് ഓവറിൽ 60 റൺസ് അടിച്ചെടുക്കാൻ അഫ്ഗാനിസ്ഥാനായിരുന്നു. പാക് ബൗളർമാരുടെയും ഫീൽഡർമാരുടേയും ദയനീയ പ്രകടനം കോച്ച് മിക്കി ആർതർക്ക് പോലും സഹിച്ചില്ല. 11-ാം ഓവറിൽ ഉസാമ മിറിനെതിരെ സദ്രാൻ ബൗണ്ടറി നേടിയപ്പോൾ ആർതർ നിരാശനായി ആർതർ ഡ്രസിംഗ് റൂമിനകത്തേക്ക് പോവുകയായിരുന്നു.…
Read More » -
ബ്ലാസ്റ്റേഴ്സിനോട് എന്തിനിത്ര കലിപ്പ്; ഈ ലീഗ് നന്നാകാൻ പോകുന്നില്ല !!
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗോവ പന്ത്രണ്ടാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചെങ്കിലും അതിനു ശേഷം കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലായിരുന്നു. രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില നേടിയെടുത്തത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്. മത്സരം അര മണിക്കൂറോളം പിന്നിട്ടപ്പോഴായിരുന്നു സംഭവം. പന്തുമായി പെപ്ര ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റം തടുക്കാൻ നോർത്ത്ഈസ്റ്റ് പ്രതിരോധതാരം ശ്രമിച്ചു. അതിനിടയിൽ പെപ്രയുടെ ജേഴ്‌സിയിൽ പിടിച്ചു വലിച്ച് താരത്തെ വീഴ്ത്തുകയും ചെയ്‌തു. റഫറിയുടെ തൊട്ടടുത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും അദ്ദേഹം അതനുവദിച്ചില്ല. വീഡിയോ ദൃശ്യങ്ങളിൽ അത് പെനാൽറ്റി ആണെന്ന് വ്യക്തമായിരുന്നു. ആ പെനാൽറ്റി അനുവദിക്കുകയും അത് ബ്ലാസ്റ്റേഴ്‌സ് ഗോളാക്കി മാറ്റുകയും ചെയ്‌തിരുന്നെങ്കിൽ അത് തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾക്ക് കൂടുതൽ…
Read More » -
ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായി കോലി
ഐസിസി ടൂര്‍ണമെന്റുകളിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് വമ്ബന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി. ഇന്ന് നടന്ന ന്യൂസിലാന്‍ഡിനതെിരേയുള്ള മത്സരത്തിലും അദ്ദേഹം മോശമാക്കിയില്ല. റണ്‍ചേസില്‍ വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സുമായി കോലി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. കിവീസിനെതിരായ ഇന്നിങ്‌സിനിടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും കോലിയെ തേടിയെത്തിയിട്ടുണ്ട്. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ (ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) എന്നിവയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായാണ് അദ്ദേഹം മാറിയത്. കോലി കഴിഞ്ഞാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 2942 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളെടുക്കുകയാണെങ്കില്‍ 1000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള 67 താരങ്ങളുണ്ട്. 2000ത്തിനു മുകളില്‍ റണ്‍സ് നേടിയവരുടെ എലൈറ്റ് ക്ലബ്ബിലുള്ളത് 14 പേരുമാണ്. എന്നാല്‍ 3000 റണ്‍സ് ക്ലബ്ബിലെ ആദ്യത്തെ അംഗമായി കോലി മാറിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തോടെ ഈ…
Read More » -
ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ;4 വിക്കറ്റിന് ന്യൂസിലൻഡിനെയും തകർത്തു
ധര്‍മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് തകർത്ത് അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ.കളിച്ച നാലു മത്സരങ്ങളും ജയിച്ചാണ് ഇന്ന് ഇരു ടീമുകളും നേർക്കുനേർ മത്സരത്തിനെത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും രച്ചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച കിവീസിനെ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില്‍ ഇന്ത്യ 273 റണ്‍സിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി തന്‍റെ ആദ്യ പന്തില്‍ തന്നെ വില്‍ യങ്ങിന്‍റെ (27 പന്തില്‍ 17) കുറ്റിയിളക്കിയാണ് തിരിച്ചു വരവ് ഗംഭീരമാക്കിയത്. ജയിക്കാൻ 274 റൺസെടുക്കേണ്ടിയിരുന്ന ഇന്ത്യ, 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. വിരാട് കോഹ്‌ലി ഒരിക്കൽക്കൂടി ചെയ്‌സ് മാസ്റ്റർ എന്ന വിശേഷണം അന്വർഥമാക്കി. 104…
Read More » -
മുഹമ്മദ് ഷമിക്ക് 5 വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം
ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടായി. ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും രച്ചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച കിവീസിനെ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില്‍ ഇന്ത്യ 273 റണ്‍സിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി തന്‍റെ ആദ്യ പന്തില്‍ തന്നെ വില്‍ യങ്ങിന്‍റെ (27 പന്തില്‍ 17) കുറ്റിയിളക്കിയാണ് തിരിച്ചു വരവ് ഗംഭീരമാക്കിയത്.
Read More » -
സഞ്ജു കസറി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചണ്ഡീഗഡിനെതിരെ കേരളത്തിന് 7 റൺസ് വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചണ്ഡീഗഡിനെതിരെ കേരളത്തിന് 7 റൺസ് വിജയം, ഗ്രൂപ്പ് ബിയിൽ 4 കളിയിൽ നിന്ന് 16 പോയിന്റുമായി കേരളമാണ് ഒന്നാമത്. ആദ്യം ബാറ്റ് ചെയ്ത കേരളം ക്യാപ്റ്റൻ സഞ്ജുവിന്റെ അർദ്ധ സെഞ്ചുറിയും 52(32) വരുൺ നയനാർ 47(27) വിഷ്ണു വിനോദ് 42(23) രോഹൻ കുന്നുമ്മൽ 30(24) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. 194 റൺ വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ചണ്ഡീഗഡിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ മനൻ വോറ 95 റൺസെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ഗൗരവ് പുരി 12 ബോളിൽ 31 റൺസെടുത്ത് പൊരുതിയെങ്കിലും കേരളം 7 റൺസിന് വിജയിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും വിനോദ് കുമാറും 2 വിക്കറ്റ് വീതം നേടി.
Read More » -
കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ക്കാൻ ഗൂഢാലോചന; ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് മലയാളി ആരാധകര്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര താരമായ പ്രബീര്‍ ദാസിനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി മഞ്ഞപ്പട ആരാധകര്‍. മത്സരത്തില്‍ പ്രബീര്‍ ദാസിന്റെ കഴുത്തിന് പിടിച്ച് ഞെരിച്ച മുംബൈ താരം ഗ്രിഫിത്തിനെതിരെ നടപടിയില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ സിറ്റി ക്ലബ്ബ് ഫെഡറേഷനെ സ്വാധീനിച്ചാണ് അവരുടെ താരങ്ങള്‍ക്കെതിരെ നടപടി ഒഴിവാക്കിയതെന്നും മഞ്ഞപ്പട ആരാധകര്‍ വിമര്‍ശിച്ചു. പ്രബീര്‍ ദാസിനെ വിലക്കിയ എഐഎഫ്‌എഫ് നടപടി വാര്‍ത്തയായതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. റയാൻ വില്ല്യംസിന്റെ ഐബനെതിരായ റേസിസ്റ്റ് പ്രവൃത്തിയും, മുംബൈ താരം ഗ്രിഫിത്തിന്റെ കഴുത്ത് ഞെരിക്കലും അപ്പോള്‍ ഫുട്ബോളിന്റെ ഭാഗം തന്നെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എ എഫ് സി മാച്ചില്‍ കളിക്കേണ്ട മുംബൈ താരങ്ങളായ ഗ്രിഫിത്തിനേയും വാൻ നീഫിനേയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്‌എഫ്) സംരക്ഷിച്ച് മാറ്റിനിര്‍ത്തിയെന്നും ബ്ലാസ്റ്റേഴ്സ് ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യൻ സൂപ്പര്‍ ലീഗല്ലെന്നും, വെറും സര്‍ക്കസ് ലീഗാണെന്നും ഒരു…
Read More » -
ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം
ധര്‍മശാല: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ സര്‍വാധിപത്യം പുലര്‍ത്തിയാണ് വിജയങ്ങള്‍ സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടര്‍ക്കും ആശങ്കകളില്ല. രോഹിതും കോലിയുമെല്ലാം ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രാഹുലും ശ്രേയസും ഉള്‍പ്പെട്ട മധ്യനിരയും ടീമിന് കൂടുതല്‍ കരുത്ത് പകരുന്നു. ബുംറ,സിറാജ്, ഉള്‍പ്പെട്ട പേസ് നിരയും ജഡേജ, കുല്‍ദീപ് സ്പിൻ സഖ്യവും തകര്‍പ്പൻ ഫോമിലാണ് എന്നുള്ളത് ടീമിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം.
Read More »